ഒരൊറ്റ മാസം, മാരുതി നിര്‍മ്മിച്ചത് 179972 പാസഞ്ചർ വാഹനങ്ങൾ, ജൂലൈയിലെ കണക്കിൽ 28 % വർധന

By Web Team  |  First Published Aug 28, 2022, 11:09 PM IST

മിനി, കോംപാക്ട് ഉപവിഭാഗത്തിന് കീഴിൽ 1,24,150 വാഹനങ്ങളാണ് മാരുതി സുസുക്കി നിർമ്മിച്ചത്. ആൾട്ടോ , വാഗൺ ആർ , സ്വിഫ്റ്റ് , ബലേനോ , ഡിസയർ , സെലേറിയോ തുടങ്ങിയ കാറുകൾ ഉൾപ്പെടുന്ന ഈ വിഭാഗമാണ് ബ്രാൻഡിന്റെ വിൽപ്പനയിൽ ഏറ്റവും കൂടുതൽ


രാജ്യത്തെ ഒന്നാംനിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിക്ക് അതിന്റെ പ്രതിമാസ ഉൽപ്പാദന എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞതായി റിപ്പോര്‍ട്ട്. 2022 ജൂലൈ മാസത്തില്‍ മാരുതി സുസുക്കി മൊത്തം 1,84,890 യൂണിറ്റുകൾ ഉൽപ്പാദിപ്പിച്ചു എന്നും ഇത് കഴിഞ്ഞ കുറച്ച് മാസങ്ങളിലെ എണ്ണത്തേക്കാൾ താരതമ്യേന കൂടുതലാണ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2022 ജൂണിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 28 ശതമാനത്തിലധികം കൂടുതലാണ്. ഈ മാസം ഉൽപ്പാദിപ്പിച്ച യാത്രാ വാഹനങ്ങളുടെ എണ്ണം 1,79,972 യൂണിറ്റാണ്.

മിനി, കോംപാക്ട് ഉപവിഭാഗത്തിന് കീഴിൽ 1,24,150 വാഹനങ്ങളാണ് മാരുതി സുസുക്കി നിർമ്മിച്ചത്. ആൾട്ടോ , വാഗൺ ആർ , സ്വിഫ്റ്റ് , ബലേനോ , ഡിസയർ , സെലേറിയോ തുടങ്ങിയ കാറുകൾ ഉൾപ്പെടുന്ന ഈ വിഭാഗമാണ് ബ്രാൻഡിന്റെ വിൽപ്പനയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത്. മിഡ് - സൈസ് സെഗ്‌മെന്റിലേക്ക് വരുമ്പോൾ, മൊത്തം 2,281 യൂണിറ്റുകൾ നിർമ്മിച്ചുകൊണ്ട് സിയാസിന്റെ ഉത്പാദനം വർദ്ധിപ്പിച്ചു. എർട്ടിഗ , എസ് - ക്രോസ് , വിറ്റാര ബ്രെസ്സ , XL6 എന്നീ യൂട്ടിലിറ്റി വാഹനങ്ങൾ 53,541 യൂണിറ്റുകൾ നിർമ്മിച്ചു. മൊത്തം നിർമ്മിച്ച പാസഞ്ചർ വാഹനങ്ങളുടെ എണ്ണം 1,79,972 യൂണിറ്റാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

Latest Videos

undefined

മാരുതിയുടെ ആ കിടിലന്‍ എഞ്ചിന്‍ തിരികെ വരുന്നു, ബലേനോ ക്രോസിലൂടെ!

മാരുതി സുസുക്കിയെ സംബന്ദിച്ച മറ്റൊരു വാർത്തയിൽ, മാരുതി സുസുക്കി പുതിയ Alto K10 കഴിഞ്ഞയാഴ്ച പുറത്തിറക്കി. പ്രാരംഭ വില 3.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് വാഹനം എത്തുന്നത്. എൻട്രി ലെവൽ ഹാച്ച്ബാക്ക് നാല് വേരിയന്റുകളിലും ആറ് നിറങ്ങളിലും രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളിലും ലഭ്യമാണ് . 66 ബിഎച്ച്‌പിയും 89 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ആൾട്ടോ കെ 10 ന് കരുത്തേകുന്നത്, അഞ്ച് സ്പീഡ് മാനുവൽ, എഎംടി യൂണിറ്റ് എന്നിവയുമായി  ജോടിയാക്കിയിരിക്കുന്നു.

മൈലേജ് 30.9 കിമീ, കീശയിലൊതുങ്ങും വില; പുത്തന്‍ സ്വിഫ്റ്റ് സൂപ്പറാ..!

click me!