2016 മാർച്ചിൽ ലോഞ്ച് ചെയ്തതു മുതൽ 2023 നവംബർ അവസാനം വരെ 996,608 യൂണിറ്റ് ബ്രെസ്സ വിറ്റു
മാരുതിയുടെ ആദ്യ എസ് യു വി ബ്രെസ്സയാണ്. 2016 മാർച്ചിലാണ് കമ്പനി ഇത് അവതരിപ്പിച്ചത്. അതിനുശേഷം 2023 ഡിസംബർ വരെ ഈ എസ് യു വിയുടെ 10 ലക്ഷം യൂണിറ്റുകൾ വിറ്റെന്നാണ് കണക്ക്. ഇതോടെ ഒരു ദശലക്ഷം യൂണിറ്റുകൾ വിൽക്കുന്ന കമ്പനിയുടെ ആദ്യ എസ് യു വിയായി ഇത് മാറിയിട്ടുമുണ്ട്. നിരത്തിലെത്തി ഏഴ്വർഷവും എട്ട് മാസവും കൊണ്ടാണ് ബ്രെസ ഈ അത്ഭുത റെക്കോർഡ് സ്വന്തമാക്കിയത്.
നവകേരള ബസ് ഇനി വാടകയ്ക്ക്; വിവാഹം, വിനോദയാത്ര, തീര്‍ത്ഥാടനം തുടങ്ങിയവയ്ക്ക് നൽകാൻ ആലോചന
undefined
വിറ്റാര ബ്രെസ്സ എന്ന പേരിലാണ് ഏഴ് വർഷം മുമ്പ് ഇത് ലോഞ്ച് ചെയ്തത്. പിന്നീട് കമ്പനി ബ്രെസ്സയെയും ഗ്രാൻഡ് വിറ്റാരയെയും വേർപെടുത്തി. 2016 മാർച്ചിൽ ലോഞ്ച് ചെയ്തതു മുതൽ 2023 നവംബർ അവസാനം വരെ 996,608 യൂണിറ്റ് ബ്രെസ്സ വിറ്റു. അതായത് ഒരു മില്യണിൽ നിന്ന് 3,392 യൂണിറ്റുകളുടെ കുറവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2023 ഡിസംബർ ആദ്യ വാരത്തിൽ ഇത് മറികടന്നു. ഈ വർഷം മാത്രം ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 1,11,371 യൂണിറ്റ് ബ്രെസ്സ വിറ്റഴിച്ചതായാണ് കണക്കുകൾ. ഇതിന്റെ ശരാശരി പ്രതിമാസ വിൽപ്പന 13,921 യൂണിറ്റുകളാണ്. ആഴ്ചയിൽ 3,480 യൂണിറ്റുകൾ അഥവാ പ്രതിദിനം 497 യൂണിറ്റുകളാണ് വിൽപ്പന. 2024 സാമ്പത്തിക വർഷത്തിന്റെ ശേഷിക്കുന്ന നാല് മാസങ്ങളിൽ കോംപാക്റ്റ് എസ്‌യുവി സമാനമായ വിൽപ്പന നിലനിർത്തുകയാണെങ്കിൽ, ബ്രെസ്സയ്ക്ക് കണക്കാക്കിയ 1,67,055 യൂണിറ്റുകൾ മറികടക്കാൻ കഴിയും.
2019 സാമ്പത്തിക വർഷത്തിൽ 1,57,880 യൂണിറ്റുകൾക്ക് ശേഷം ഈ മോഡലിന്റെ ഒരു സാമ്പത്തിക വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ വർഷം മാർച്ചിൽ സിഎൻജി വേരിയന്റ് അവതരിപ്പിച്ചതോടെ വിൽപ്പനയിൽ കുതിച്ചുചാട്ടമുണ്ടായി. നേരത്തെ, 2022 സാമ്പത്തിക വർഷത്തിലും 2023 സാമ്പത്തിക വർഷത്തിലും ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായിരുന്ന ടാറ്റ നെക്‌സോണിനെ അപേക്ഷിച്ച് ബ്രെസ്സ പിന്നിലായിരുന്നു. 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ എട്ട് മാസങ്ങളിലെ ബ്രെസ്സയുടെ വിൽപ്പനയും നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി ബ്രെസ്സയെ മാറ്റുന്നു എന്നതാണ് പ്രത്യേകത. ടാറ്റ നെക്‌സോണിനേക്കാൾ 593 യൂണിറ്റുകൾ മുന്നിലാണ് ഇത്.
പുതിയ തലമുറ കെ-സീരീസ് 1.5-ഡ്യുവൽ ജെറ്റ് ഡബ്ല്യുടി എഞ്ചിനാണ് ബ്രെസ്സയ്ക്കുള്ളത്. ഇത് സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നു. 6-സ്പീഡ് ട്രാൻസ്മിഷനാണ് എൻജിൻ ഘടിപ്പിച്ചിരിക്കുന്നത്. ഈ എഞ്ചിൻ 103 എച്ച്പി കരുത്തും 137 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കും. ഇന്ധനക്ഷമതയും വർധിച്ചതായി കമ്പനി അവകാശപ്പെടുന്നു. ന്യൂ ബ്രെസ്സയുടെ മാനുവൽ വേരിയന്റ് 20.15 kp/l മൈലേജും ഓട്ടോമാറ്റിക് വേരിയന്റ് 19.80 kp/l മൈലേജും നൽകും. LXi, VXi, ZXi, ZXi+ എന്നീ നാല് വകഭേദങ്ങളിൽ ബ്രെസ്സ വാങ്ങാം.
360 ഡിഗ്രി ക്യാമറയാണ് ബ്രെസയിൽ ഉള്ളത്. ഈ ക്യാമറ വളരെ ഹൈടെക്, മൾട്ടി ഇൻഫർമേഷൻ നൽകുന്ന ക്യാമറയാണ്. ഈ ക്യാമറ കാറിന്റെ ഒമ്പത് ഇഞ്ച് സ്‍മാർട്ട് പ്ലേ പ്രൊ പ്ലസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കും. സുസുക്കിയും ടൊയോട്ടയും സംയുക്തമായാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു. കാറിനുള്ളിൽ ഇരിക്കുമ്പോൾ സ്‌ക്രീനിൽ കാറിനു ചുറ്റുമുള്ള ദൃശ്യങ്ങൾ കാണാൻ സാധിക്കും എന്നതാണ് ഈ ക്യാമറയുടെ പ്രത്യേകത. ഇത് കാർ പാർക്ക് ചെയ്യുന്നതിനോ റിവേഴ്സ് ചെയ്യുന്നതിനോ എളുപ്പമാക്കും.
ആദ്യമായി വയർലെസ് ചാർജിംഗ് ഡോക്കും കാറിൽ നൽകിയിട്ടുണ്ട്. ഈ ഡോക്കിന്റെ സഹായത്തോടെ, നിങ്ങളുടെ സ്മാർട്ട്ഫോൺ വയർലെസ് ആയി എളുപ്പത്തിൽ ചാർജ് ചെയ്യാൻ കഴിയും. ഇത് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. അതേസമയം, അമിതമായി ചൂടാകാതിരിക്കാൻ സമ്പൂർണ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മാരുതിയുടെ നിരവധി കണക്റ്റിംഗ് ഫീച്ചറുകളും ഇതിൽ ലഭ്യമാകും. ഇത് ഈ കോംപാക്റ്റ് എസ്‌യുവിയെ വളരെ ആഡംബരവും നൂതനവുമാക്കുന്നു. 8.29 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം