പുതിയ TUV300-മായി മഹീന്ദ്ര

By Web Team  |  First Published Jan 3, 2021, 5:28 PM IST

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര  പുതുക്കിയ TUV300 മോഡലുകളുടെ പരീക്ഷണയോട്ടം നടത്തുന്നതായി റിപ്പോര്‍ട്ട്. 


രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര  പുതുക്കിയ TUV300 മോഡലുകളുടെ പരീക്ഷണയോട്ടം നടത്തുന്നതായി റിപ്പോര്‍ട്ട്. നിലവിൽ ഫെയ്‌സ്‌ലിഫ്റ്റ് TUV300, TUV300 പ്ലസ് എസ്‌യുവികളുടെ പരീക്ഷണയോട്ടത്തിലാണ് കമ്പനിയെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ആംഗുലർ ഫോഗ് ലാമ്പ് ഹൗസിംഗും വിശാലമായ സെൻട്രൽ എയർ ഇൻലെറ്റും ഉപയോഗിച്ച് പുനർനിർമിച്ച ഫ്രണ്ട് ബമ്പർ, ആറ് വെർട്ടിക്കൽ സ്ലേറ്റുകളുള്ള പരിഷ്ക്കരിച്ച ഗ്രിൽ എന്നിവ 2021 മഹീന്ദ്ര TUV300 പ്ലസിൽ ഉൾപ്പെടുന്നു. പുതിയ അലോയ് വീലുകളും ലഭിക്കുന്നു.

Latest Videos

undefined

പുതിയ TUV300 പ്ലസിന് ബി‌എസ്‌-6 മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും ഹൃദയം. സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് എ‌എം‌ടിയുമായി ഗിയർബോക്‌സ് ഓപ്ഷൻ തെരഞ്ഞെടുക്കാം. TUV300 കോംപാക്റ്റ് എസ്‌യുവിയുടെ പെട്രോൾ വേരിയന്റ് മഹീന്ദ്ര അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ബി‌എസ്‌-VI TUV300 പ്ലസിൽ ആറ് സ്പീഡ് മാനുവലുമായി ജോടിയാക്കിയ 2.2 ലിറ്റർ ഡീസൽ ലഭിക്കുന്നു.

ഹീന്ദ്രയുടെ സ്കോർപിയോ എസ്‌യുവിയുടെ അതേ ലാഡര്‍ ഫ്രെയിം പ്ലാറ്റ്ഫോമിലാണ് TUV300-ന്റെ നിർമാണവും. 2019-ൽ മഹീന്ദ്ര TUV300-ന് ഒരു ഫേസ്‍ലിഫ്റ്റ് കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് അടുത്തിടെ നടപ്പിലാക്കിയ പുതിയ ബിഎസ്6 മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി TUV300-നെ മഹീന്ദ്ര പരിഷ്‍കരിച്ചിരുന്നുമില്ല. അതുകൊണ്ടു തന്നെ TUV300, TUV300 പ്ലസ് എന്നിവ ഇനി മുതൽ ശ്രേണിയിൽ ഉണ്ടാകാനിടയില്ലെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. 8.54 ലക്ഷം രൂപ മുതല്‍ 10.55 ലക്ഷം രൂപ വരെയാണ് നിലവില്‍ വിപണിയിലുണ്ടായിരുന്ന മോഡലിന്‍റെ എക്സ്ഷോറൂം വില.

എന്തായാലും ഈ വര്‍ഷം ആദ്യം തന്നെ പുതുക്കിയ ടിയുവി 300 മോഡലുകൾ വിപണിയില്‍ എത്തുമെന്നാണ് റിപ്പോർട്ടുകള്‍. 

click me!