ഥാർ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ വില പൊള്ളും! ജനുവരി ഒന്നുമുതൽ വില കൂട്ടാൻ മഹീന്ദ്ര

By Web Team  |  First Published Dec 18, 2024, 4:28 PM IST

മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ വാഹനങ്ങളുടെ വില 2025 ജനുവരി ഒന്നു മുതൽ കൂട്ടും എന്ന് പ്രഖ്യാപിച്ചിരിക്കുന്നു.   വിലയിൽ മൂന്ന് ശതമാനം വരെ വർദ്ധനവ് ഉണ്ടാകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്.


2025 ജനുവരി ഒന്നിന് പുതിയ വർഷം ആരംഭിക്കും. രാജ്യത്ത് പുതിയ കാർ വാങ്ങുന്ന ഉപഭോക്താക്കളുടെ പോക്കറ്റിന് കനത്ത ഭാരവുമായിട്ടാണ് എന്നത്തേയും പോലെ ഈ പുതുവർഷം പിറക്കുന്നത്. മിക്കവാറും എല്ലാ കാർ കമ്പനികളും അവരുടെ കാറുകളുടെ വില ജനുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ വാഹനങ്ങളുടെ വില 2025 ജനുവരി ഒന്നു മുതൽ കൂട്ടും എന്ന് പ്രഖ്യാപിച്ചിരിക്കുന്നു.   വിലയിൽ മൂന്ന് ശതമാനം വരെ വർദ്ധനവ് ഉണ്ടാകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. നാണയപ്പെരുപ്പം വർധിച്ചതും അസംസ്‍കൃത വസ്‍തുക്കളുടെ വില വർധിച്ചതും കാരണമാണ് ഈ നടപടി എന്നാണ് കമ്പനി പറയുന്നത്. ഉപഭോക്താക്കളിൽ അതിൻ്റെ ആഘാതം കുറയ്ക്കാൻ ശ്രമിച്ചെന്നും എന്നാൽ വർദ്ധിച്ച ചിലവിൻ്റെ ഒരു ഭാഗം ഉപഭോക്താക്കൾ നൽകേണ്ടിവരുമെന്നുമാണ് റിപ്പോർട്ടുകൾ..

Latest Videos

undefined

ഒരു വശത്ത് വിലകൾ വർദ്ധിക്കാൻ പോകുമ്പോൾ, മറുവശത്ത് മഹീന്ദ്ര വർഷാവസാനത്തിൽ മികച്ച കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. 2024 ഡിസംബറിൽ മഹീന്ദ്ര കാറുകൾക്ക് 3 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ചില വാഹനങ്ങൾക്ക് 1.20 ലക്ഷം രൂപയിലധികം കിഴിവ് ഓഫറുണ്ട്. നിങ്ങൾക്ക് ഒരു മഹീന്ദ്ര കാർ വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളുടെ അടുത്തുള്ള മഹീന്ദ്ര ഡീലർഷിപ്പ് സന്ദർശിച്ച് ഈ ഓഫറുകൾ നിങ്ങൾക്ക് ലഭിക്കും.

ഈ മാസം ആദ്യം, BE 6, XEV 9e കൂപ്പെ എസ്‌യുവികൾ പുറത്തിറക്കിക്കൊണ്ട് മഹീന്ദ്ര അതിൻ്റെ പുതിയ ഇലക്ട്രിക്ക് വാഹന ശ്രേണിയെ കരുത്തുറ്റതാക്കി. പുതിയ XUV 3XO അടിസ്ഥാനമാക്കിയുള്ള XEV 7e, BE.07, BE.09, XUV400 പിൻഗാമി എന്നിവ അവതരിപ്പിക്കുന്നതോടെ വാഹന നിർമ്മാതാവ് വരും മാസങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ ശ്രേണി കൂടുതൽ വൈവിധ്യവത്കരിക്കും.

അതേസമയം മഹീന്ദ്രയെ കൂടാതെ, മാരുതി, മെഴ്‌സിഡസ് ബെൻസ്, ഹ്യുണ്ടായ്, ഔഡി, ബിഎംഡബ്ല്യു എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകൾ പുതിയ കലണ്ടർ വർഷം മുതൽ വില വർദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്. 

 

click me!