ഉടൻ വരാനിരിക്കുന്ന രണ്ട് കാറുകൾ

By Web TeamFirst Published Oct 31, 2024, 4:33 PM IST
Highlights

ലോഞ്ചിന് മുമ്പ് തന്നെ ഈ രണ്ട് വാഹനങ്ങളുടെയും വിവരങ്ങൾ ചോർന്നിരുന്നു. ഇവയിൽ സവിശേഷവും പുതുമയുള്ളതുമായ എന്തെങ്കിലും കാണുമോ എന്ന് നമുക്ക് പിരിശോധിക്കാം.

നിങ്ങൾ ഈ ദിവസങ്ങളിൽ ഒരു പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വരും ദിവസങ്ങളിൽ നിരവധി പുതിയ മോഡലുകൾ ഇന്ത്യയിൽ ഇറങ്ങാൻ പോകുന്നു. ഈ വർഷം നവംബറിൽ ചില വലിയ ലോഞ്ചുകൾ നടക്കാൻ പോകുന്നു. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ പുതിയ ഡിസയർ പുറത്തിറക്കും അതേസമയം സ്‌കോഡയും തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ കോംപാക്റ്റ് എസ്‌യുവി കൊണ്ടുവരുന്നു. ലോഞ്ചിന് മുമ്പ് തന്നെ ഈ രണ്ട് വാഹനങ്ങളുടെയും വിവരങ്ങൾ ചോർന്നിരുന്നു. ഇവയിൽ സവിശേഷവും പുതുമയുള്ളതുമായ എന്തെങ്കിലും കാണുമോ എന്ന് നമുക്ക് പിരിശോധിക്കാം.

പുതിയ മാരുതി ഡിസയർ ഫേസ്‌ലിഫ്റ്റ്
ലോഞ്ച് തീയ്യതി: നവംബർ 4

മാരുതി സുസുക്കിയുടെ പുതിയ കോംപാക്ട് സെഡാൻ കാർ ഡിസയർ നവംബർ നാലിന് ഇന്ത്യയിൽ അവതരിപ്പിക്കും. എന്നാൽ ഇത് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനിയിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. പുതിയ ഡിസയർ പരീക്ഷണത്തിനിടെ നിരവധി തവണ കണ്ടെത്തി. പുതിയ Z-സീരീസ് 3 സിലിണ്ടർ എഞ്ചിൻ പുതിയ ഡിസയറിൽ സ്ഥാപിക്കാവുന്നതാണ്. ഈ എഞ്ചിൻ പുതിയ സ്വിഫ്റ്റിനും കരുത്തേകുന്നു. ഈ എഞ്ചിൻ 1.2 ലിറ്റർ ആയിരിക്കും, ഇത് 82 എച്ച്പി കരുത്തും 112 എൻഎം ടോർക്കും സൃഷ്ടിക്കും. ഈ എഞ്ചിനിൽ 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി ഗിയർബോക്‌സ് സജ്ജീകരിച്ചിരിക്കുന്നു. പുതിയ എഞ്ചിൻ 14 ശതമാനം കൂടുതൽ മൈലേജ് നൽകുമെന്ന് കമ്പനി പറയുന്നു.

Latest Videos

പുതിയ ഡിസയറിന് പെട്രോൾ, സിഎൻജി ഓപ്ഷനുകൾ ലഭിക്കും. പുതിയ ഡിസയറിന് 25 കിലോമീറ്റർ മൈലേജ് നൽകാനാകും. അതേസമയം സിഎൻജി മോഡിൽ അതിൻ്റെ മൈലേജ് 31 കിലോമീറ്ററിനപ്പുറം പോകും. പുതിയ സ്വിഫ്റ്റിൻ്റെ ഒരു സാമ്യത പുതിയ മോഡലിൻ്റെ ഡിസൈനിൽ കാണാം. നിലവിൽ 6.56 ലക്ഷം രൂപ മുതലാണ് ഡിസയറിൻ്റെ എക്‌സ് ഷോറൂം വില.

പുതിയ സ്വിഫ്റ്റിൻ്റെ ഒരു സാമ്യത അതിൻ്റെ മുൻഭാഗത്തും ഇൻ്റീരിയറിലും കാണാം. പുതിയ മോഡലിൻ്റെ വില നിലവിലുള്ള മോഡലിനേക്കാൾ (ഡിസയർ) അൽപ്പം കൂടിയേക്കുമെന്ന് പറയപ്പെടുന്നു. നിലവിൽ ഡിസയറിൻ്റെ എക്‌സ് ഷോറൂം വില 6.56 ലക്ഷം രൂപ മുതലാണ്. എന്നാൽ പുതിയ മോഡലിൻ്റെ വില 6.99 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമെന്നാണ് കരുതുന്നത്.

സ്കോഡ കൈലാക്ക്
ലോഞ്ച് തീയ്യതി: നവംബർ 6

സ്‌കോഡയുടെ ഏറ്റവും വിലകുറഞ്ഞ കോംപാക്റ്റ് എസ്‌യുവി "കൈലാക്ക്" അടുത്ത മാസം ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നു. പരീക്ഷണ വേളയിൽ പുതിയ മോഡൽ നിരവധി തവണ കണ്ടെത്തി. പുതിയ സ്കോഡ കൈലക്കിന് 1.0 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കും. ഇത് 115 bhp കരുത്തും 178 Nm ടോർക്കും സൃഷ്ടിക്കും. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്സുമായാണ് ഈ എഞ്ചിൻ വരുന്നത്.

സുരക്ഷയ്ക്കായി, പുതിയ കൈലാക്കിന് ആറ് എയർബാഗുകൾ, ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഡിസ്ക് ബ്രേക്ക്, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ ലഭിക്കും. ഈ വാഹനത്തിൻ്റെ രൂപകല്പന ഒതുക്കമുള്ളതായിരിക്കുമെങ്കിലും ഇതിൽ സ്ഥലത്തിന് ഒരു കുറവും ഉണ്ടാകില്ല. പുതിയ സ്‌കോഡ കൈലാക്കിൻ്റെ വില എട്ടുലക്ഷം രൂപ മുതൽ ആരംഭിക്കുമെന്നാണ് കരുതുന്നത്.

click me!