കിയയുടെ വരാനിരിക്കുന്ന സിറോസ് എസ്‌യുവിയുടെ ലോഞ്ച് തീയതി വെളിപ്പെടുത്തി. ഡിസംബർ 19 ന് കമ്പനി സിറോസിനെ ഇന്ത്യയിൽ അവതരിപ്പിക്കും. കിയയുടെ ഇന്ത്യക്കായുള്ള നാലാമത്തെ ബജറ്റ് മോഡലാണ് സിറോസ്.
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയയുടെ വരാനിരിക്കുന്ന സിറോസ് എസ്‌യുവിയുടെ ലോഞ്ച് തീയതി വെളിപ്പെടുത്തി. ഡിസംബർ 19 ന് കമ്പനി ഇത് അവതരിപ്പിക്കും. കിയയുടെ ഇന്ത്യക്കായുള്ള നാലാമത്തെ ബജറ്റ് മോഡലാണ് സിറോസ്. കമ്പനിയുടെ ലൈനപ്പിലെ ജനപ്രിയ സോനെറ്റിനും സെൽറ്റോസിനും ഇടയിൽ ഇത് സ്ഥാനം പിടിക്കാനാണ് സാധ്യത. കോംപാക്റ്റ് എസ്‌യുവി സെഗ്‌മെൻ്റിൽ ഇത് കിയയ്ക്ക് ഒരു ഗെയിം ചേഞ്ചർ ആയിരിക്കും.
ഡിസൈൻ
ഈ കാറിൻ്റെ രണ്ടാം നിരയുടെ ഒരു ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഏസി വെൻ്റ്, സെൻ്റർ ആംറെസ്റ്റ്, സീറ്റ് ബാക്ക് പോക്കറ്റ്, യുഎസ്ബി ചാർജിംഗ് പോർട്ട് തുടങ്ങിയ ഫീച്ചറുകൾ പാക്കേജിൻ്റെ ഭാഗമായി വന്നിട്ടുണ്ട്. ഇതുവരെ പുറത്തുവന്ന ചിത്രങ്ങൾ അനുസരിച്ച് കിയ സിറോസ് ഒരു ബോക്‌സി ലുക്കിലാണ് കാണപ്പെടുന്നത്. ഇതിൻ്റെ ഇൻ്റീരിയറിന് സോനെറ്റിനേക്കാളും സെൽറ്റോസിനേക്കാളും കൂടുതൽ ഇടം ലഭിക്കും. ഏറ്റവും പുതിയ കാറിൽ ഒരു ക്ലാംഷെൽ ബോണറ്റ് ഉണ്ട്. അത് ഹെഡ് ലൈറ്റുകൾക്ക് മുകളിൽ ആരംഭിക്കുന്നു. ഹെഡ്‌ലാമ്പുകളുടെയും DRL-ൻ്റെയും രൂപവും രൂപകൽപ്പനയും കിയ EV9-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. വാഹനത്തിൻ്റെ പിൻഭാഗത്ത്, ടെയിൽ ലൈറ്റിന് വെർട്ടിക്കൽ ഡിസൈനും ബമ്പറിൽ നമ്പർ പ്ലേറ്റും സ്ഥാപിച്ചിട്ടുണ്ട്. മുൻവശത്തെ LED DRL-കൾ, ക്ലാംഷെൽ ബോണറ്റ് ഡിസൈൻ, മുൻവാതിൽ ഘടിപ്പിച്ച ORVM-കൾ, ഡ്യുവൽ-ടോൺ റൂഫ് റെയിലുകൾ, അലോയ് വീലുകൾ, ഷാർക്ക്-ഫിൻ ആൻ്റിന തുടങ്ങിയ വിശദാംശങ്ങൾ പുതിയ സ്പൈ ഷോട്ടുകൾ വെളിപ്പെടുത്തുന്നു. അതേ സമയം, പിൻഭാഗത്തെ വിൻഡ്ഷീൽഡിൻ്റെ ഇരുവശത്തുമുള്ള എൽ-ആകൃതിയിലുള്ള എൽഇഡി ലൈറ്റിംഗ്, ഹൈ-മൌണ്ടഡ് സ്റ്റോപ്പ് ലാമ്പ്, താഴെയുള്ള ബമ്പറിൽ ടെയിൽലൈറ്റ് എന്നിവയാണ് പ്രധാന ഘടകങ്ങൾ.
കിടിലൻ ഇന്‍റീരിയർ
നൂതന സാങ്കേതികവിദ്യ, ബോൾഡ് ഡിസൈൻ എന്നിവയുടെ നിലവാരം പുനർനിർവചിക്കുന്നതിനാണ് തങ്ങളുടെ പുതിയ എസ്‌യുവി രൂപകല്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. കണക്റ്റഡ് കാർ സംവിധാനത്തിലൂടെ വോയിസ് കൺട്രോൾ സമ്പൂർണ ഇലക്ട്രിക്കൽ യൂണിറ്റായിരിക്കും സിറോസ്. മാത്രമല്ല പനോരമിക് സൺറൂഫ് ലഭിക്കുന്ന രണ്ടാമത്തെ കിയ കാറായിരിക്കും ഇത്. ഇൻ്റീരിയറിൽ പ്രീമിയം ഫീച്ചറുകളുമായാണ് സിറോസ് എത്തുന്നത്. ഇതിൽ 10.25 ഇഞ്ച് സെൽറ്റോസ് പോലുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ഡിസ്‌പ്ലേയും വലിയ ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീനും ഉൾപ്പെടുന്നു. വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്രൈവ് മോഡ്, ട്രാക്ഷൻ മോഡ്, ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ബോസ് ഓഡിയോ സിസ്റ്റം, പനോരമിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകൾ കാറിലുണ്ടാകും. മുൻ സ്പൈ ഷോട്ടുകളെ അടിസ്ഥാനമാക്കി, സിറോസ് ബി-എസ്‌യുവിയുടെ ഇൻ്റീരിയറിൽ പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ-ടോൺ അപ്‌ഹോൾസ്റ്ററി, 360-ഡിഗ്രി ക്യാമറ, ADAS സ്യൂട്ട് എന്നിവ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എഞ്ചിൻ ഓപ്ഷനുകൾ
സോനെറ്റിൻ്റെ അതേ എഞ്ചിൻ പാക്കേജ് ഇത് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതായത് ഇത് 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ GDi ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയിൽ വാഗ്ദാനം ചെയ്യും. എല്ലാ എഞ്ചിൻ ഓപ്ഷനുകളും MT, AT ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമായേക്കാം.
എതിരാളികൾ
മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ, ഹ്യുണ്ടായ് വെന്യു തുടങ്ങിയ മോഡലുകളോട് പുതിയ കിയ സിറോസ് മത്സരിക്കും.
കിയയുടെ 'വാഗണാറിൽ' പനോരമിക്ക് സൺറൂഫും! ഫാൻസ് ഹാപ്പിയോട് ഹാപ്പി!