അടുത്തിടെ കരീന ബെന്‍സ് എസ് ക്ലാസിന്‍റെ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ തന്നെ ബെന്‍സിന്‍റെ മുന്‍നിര മോഡലിനെ താരം സ്വന്തമാക്കുകയും ചെയ്തിരിക്കുകയാണ്.
മുംബൈ: ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡസിന്റെ അത്യാഡംബര സെഡാൻ സ്വന്തമാക്കി ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും. ബെന്‍സിന്‍റെ സെഡാന്‍ മോഡലായ എസ് ക്ലാസ് ആണ് താരങ്ങള്‍ ഗാരേജിലേക്കെത്തിച്ചത്. ആഡംബര വാഹനങ്ങളിൽ മുൻനിര മോഡലായ എസ് ക്ലാസിന് ഏകദേശം രണ്ട് കോടി രൂപയാണ് ഓൺറോഡ് വില. മുംബൈ വെസ്റ്റ് ആർ.ടി. ഓഫീസിൽ രജിസ്റ്റർ ചെയ്ത വാഹനം സെപ്റ്റംബര്‍ അവസാനത്തോടെയാണ് താരദമ്പതിമാരുടെ ഗാരേജിലെത്തിയത്.
മെഴ്‌സിഡസ് ബെൻസ് കാറുകളോടുള്ള ബോളിവുഡിന്‍റെ പ്രണയം ഒരു രഹസ്യമല്ല. ബോളിവുഡിന്‍റെ ഭാഗമായ പല പ്രമുഖരും ജര്‍മ്മന്‍ ആഡംബര ബ്രാന്‍ഡായ മെഴ്‌സിഡസ് ബെൻസ് ഉടമകളാണ്. അവരിൽ ഒരാളാണ് കരീന കപൂർ. ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ മുൻനിര നടിമാരിൽ ഒരാളായ കരീന അടുത്തിടെ പുതിയ മെഴ്‌സിഡസ്-എഎംജി ഇക്യുഎസിന്റെ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തിരുന്നു. പരിപാടിക്കിടെ, പുത്തന്‍ ഇക്യുഎസ് സ്വന്തമാക്കാനുള്ള ആഗ്രഹവും അവർ പ്രകടപ്പിച്ചു. എന്നാല്‍ ഇക്യുഎസ് സ്വന്തമാക്കുന്നതിന് മുന്നെ എസ് ക്ലാസിനെ തന്‍റെ ഗാരേജിലേക്ക് താരം എത്തിച്ചിരിക്കുകയാണ്.
undefined
ഭൂരിപക്ഷം ബോളിവുഡ് താരങ്ങളെയും പോലെ കരീന കപൂറിന്‍റെയും സെയ്ഫ് അലിഖാന്‍റെയും ഗാരേജ് ആഡംബര വാഹനങ്ങളാല്‍ സമ്പന്നമാണ്. സമീപകാലത്ത്, മെഴ്‌സിഡസ് ബെൻസിൽ നിന്നുള്ള എസ്-ക്ലാസ്, ഇ-ക്ലാസ് സെഡാനുകളുടെ മുൻ തലമുറ പതിപ്പുകൾ അവർ സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ കരീന ബെന്‍സ് എസ് ക്ലാസിന്‍റെ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ തന്നെ ബെന്‍സിന്‍റെ മുന്‍നിര മോഡലിനെ താരം സ്വന്തമാക്കുകയും ചെയ്തിരിക്കുകയാണ്.
ആഡംബരത്തിനൊപ്പം വലിയ സുരക്ഷ സന്നാഹങ്ങളുമായെത്തുന്ന വാഹനമാണ് ബെല്‍സ് എസ് ക്ലാസ്. ഫ്രെണ്ട് ആന്‍ സൈഡ് ഇംപാക്ട് അവോയിഡന്‍സ് സിസ്റ്റം, ലെയ്ല്‍ അസിസ്റ്റ് സിസ്റ്റം, ക്രോസ് വിന്‍ഡ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, എട്ട് എയര്‍ബാഗുകള്‍, പ്രീ സെയ്ഫ് സീറ്റ് ബെല്‍റ്റ് തുടങ്ങി സുരക്ഷ സംവിധാനങ്ങളുടെ നീണ്ട പട്ടികയാണ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമെ ഫീച്ചറുകളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ ആഡംബര ഭീമന്‍.
മെഴ്‌സിഡീസ് വാഹനങ്ങളുടെ സിഗ്നേച്ചര്‍ ഗ്രില്ല്, പൂര്‍ണമായും എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, ടേണ്‍ ഇന്റിക്കേറ്റര്‍ എന്നിവ, മുന്‍ഭാഗത്തിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്ന ബമ്പര്‍, ഇതില്‍ നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ്, ലോവര്‍ ലിപ്പില്‍ നല്‍കിയിട്ടുള്ള സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുഖം അലങ്കരിക്കുന്നത്. ഉയര്‍ന്ന സ്‌പേസാണ് ഇന്റീരിയറിലെ പ്രത്യേകത. റിയര്‍ സീറ്റ് യാത്രക്കാര്‍ക്കായി ഒരുങ്ങിയിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനാണ് അകത്തളത്തിലെ ഹൈലൈറ്റ്.
Read More : "ഞങ്ങള്‍ ഇടത്തരക്കാര്‍, എനിക്ക് പോലും നിങ്ങളുടെ കാറുകള്‍ വാങ്ങാനാകില്ല.." ബെൻസിനോട് നിതിൻ ഗഡ്‍കരി!