ഹ്യൂണ്ടായ് അതിൻ്റെ വെബ്‌സൈറ്റിൽ നിന്ന് കോന ഇവി നീക്കം ചെയ്‌തു. ഇപ്പോൾ ഈ സെഗ്‌മെൻ്റിൽ ഹ്യുണ്ടായി അയോണിക്ക് 5 മാത്രമേ വിൽക്കുന്നുള്ളൂ. എങ്കിലും, കോന ഇവി സ്റ്റോക്ക് ഇപ്പോഴും നിരവധി ഡീലർഷിപ്പുകളിൽ ലഭ്യമാണ്. അത് ക്ലിയർ ചെയ്യുന്നതിന് കനത്ത കിഴിവുകൾ നൽകുന്നുണ്ട്.
നവരാത്രി, ദസറ സമയത്ത് നൽകിയിരുന്ന കിഴിവ് ഓഫറുകൾ ഇപ്പോൾ ഏറെക്കുറേ അവസാനിച്ചിരിക്കുന്നു. എന്നാൽ പല ഓട്ടോമൊബൈൽ കമ്പനികളും തങ്ങളുടെ ഉത്സവ ഓഫറുകൾ ദീപാവലി വരെ നീട്ടിയിട്ടുണ്ട്. കൂടാതെ, ചില ഡീലർമാരിൽ ലഭ്യമായ സ്റ്റോക്ക് ക്ലിയറൻസ് മോഡലുകൾക്ക് അധിക കിഴിവുകളും നൽകുന്നുണ്ട്. ഹ്യുണ്ടായിയുടെ ഇലക്ട്രിക് കാർ കോന ഇവിയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ രണ്ടുലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭ്യമാണ്.
ഹ്യൂണ്ടായ് അതിൻ്റെ വെബ്‌സൈറ്റിൽ നിന്ന് കോന ഇവി നീക്കം ചെയ്‌തു. ഇപ്പോൾ ഈ സെഗ്‌മെൻ്റിൽ ഹ്യുണ്ടായി അയോണിക്ക് 5 മാത്രമേ വിൽക്കുന്നുള്ളൂ. എങ്കിലും, കോന ഇവി സ്റ്റോക്ക് ഇപ്പോഴും നിരവധി ഡീലർഷിപ്പുകളിൽ ലഭ്യമാണ്. അത് ക്ലിയർ ചെയ്യുന്നതിന് കനത്ത കിഴിവുകൾ നൽകുന്നുണ്ട്. ഈ കാറിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 23.84 ലക്ഷം രൂപയാണ്.
2019-ൽ പുറത്തിറക്കിയ ഇന്ത്യൻ വിപണിയിലെ കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് മോഡലാണ് കോന ഇവി. എങ്കിലും, അതിനുശേഷം അതിൽ കാര്യമായ അപ്‌ഡേറ്റുകളൊന്നും വരുത്തിയിട്ടില്ല. മാത്രമല്ല കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിൻ്റെ വിൽപ്പന കുറയുകയും ചെയ്തു. വൻ വിലക്കിഴിവ് നൽകിയിട്ടും വിൽപ്പനയിൽ പുരോഗതി ഉണ്ടായില്ല. ക്രെറ്റ ഇവി ഉടൻ പുറത്തിറക്കാൻ കമ്പനി തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ. അതിനാലാണ് കോന ഇവിയുടെ വിൽപ്പന നിർത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ.
48.4 kWh, 65.4 kWh എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് പുതിയ ഹ്യുണ്ടായ് കോന ഇവി വാഗ്ദാനം ചെയ്യുന്നത്. ഒരിക്കൽ പൂർണ്ണമായി ചാർജ് ചെയ്താൽ 490 കിലോമീറ്റർ WLTP റേഞ്ച് ഈ കാർ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. സ്റ്റാൻഡേർഡ്, ലോംഗ് റേഞ്ച് മോഡലുകളിലാണ് ഇവി ക്രോസ്ഓവർ പുറത്തിറക്കുന്നത്. 12.3 ഇഞ്ച് ഡ്യുവൽ സ്‌ക്രീൻ ഡാഷ്‌ബോർഡ്, ADAS, LED ലൈറ്റിംഗ്, ഇലക്‌ട്രോണിക് ഗിയർ സെലക്ടർ തുടങ്ങിയ ആധുനിക ഫീച്ചറുകൾ ഇതിലുണ്ടാകും.
ഇതിൻ്റെ മുൻവശത്ത് റാപ്പറൗണ്ട് ലൈറ്റ് ബാറും പിക്സൽ ഗ്രാഫിക്സ് എക്സ്റ്റീരിയറും ഷാർപ്പ് ലൈനുകളും അയോണിക് 5 പോലെയുള്ള സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകളും ഉണ്ട്. കാറിൻ്റെ നീളം 4,355 എംഎം ആണ്, ഇത് പഴയ കോന ഇവിയേക്കാൾ 150 എംഎം കൂടുതലാണ്, അതേസമയം വീൽബേസ് 25 എംഎം വർദ്ധിപ്പിച്ചിട്ടുണ്ട്.
ഹ്യുണ്ടായ് കോന ഇവിക്ക് ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), ബ്ലൈൻഡ്-സ്‌പോട്ട് കൊളിഷൻ ഒഴിവാക്കൽ അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഫോർവേഡ് കൊളിഷൻ അവയ്‌ഡൻസ് അസിസ്റ്റ് തുടങ്ങിയ നൂതന സുരക്ഷാ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. ഇതുകൂടാതെ, ബോസിൻ്റെ 8-സ്പീക്കർ സൗണ്ട് സിസ്റ്റം, കീലെസ് എൻട്രി, OTA അപ്‌ഡേറ്റുകൾ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, കണക്‌റ്റഡ് കാർ ടെക്‌നോളജി, പവർ ടെയിൽ ഗേറ്റ് തുടങ്ങിയ പ്രീമിയം സവിശേഷതകളും കാറിലുണ്ട്.
ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ വ്യത്യസ്ത ഉറവിടങ്ങളുടെ അടിസ്ഥാനത്തിലാണ് നൽകിയിരിക്കുന്നത്. ഈ കിഴിവുകൾ നിങ്ങളുടെ നഗരത്തിലോ ഡീലർഷിപ്പിലോ കൂടുതലോ കുറവോ ആയിരിക്കാം. കൂടാതെ സ്റ്റോക്കിൻ്റെ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു. അതായത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു കാർ വാങ്ങുന്നതിന് മുമ്പ്, ഡിസ്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ദയവായി സ്ഥിരീകരിക്കുക. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.