ഷോറൂമുകളിൽ തള്ളിക്കയറ്റം, വമ്പൻ വിൽപ്പനയുമായി ഹ്യുണ്ടായി ക്രെറ്റ

By Web Desk  |  First Published Jan 5, 2025, 3:05 PM IST

ഹ്യുണ്ടായ് ക്രെറ്റയുടെ ജനപ്രീതി കൂടുന്നതായി കണക്കുകൾ. കഴിഞ്ഞ മാസം, അതായത് 2024 ഡിസംബറിൽ, ഹ്യൂണ്ടായ് ക്രെറ്റ വീണ്ടും രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയായി മാറി.


ന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഹ്യുണ്ടായ് ക്രെറ്റയുടെ ജനപ്രീതി കൂടുന്നതായി കണക്കുകൾ. കഴിഞ്ഞ മാസം, അതായത് 2024 ഡിസംബറിൽ, ഹ്യൂണ്ടായ് ക്രെറ്റ വീണ്ടും രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയായി മാറി. ഇതിനുപുറമെ, കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച 10 വിൽപ്പനയുള്ള കാർ പട്ടികയിൽ ഹ്യുണ്ടായ് ക്രെറ്റ ഏഴാം സ്ഥാനത്ത് തുടർന്നു. ഈ കാലയളവിൽ 36 ശതമാനം വാർഷിക വർദ്ധനവോടെ ഹ്യുണ്ടായ് ക്രെറ്റ മൊത്തം 12,608 യൂണിറ്റ് എസ്‌യുവികൾ വിറ്റഴിച്ചു. കൃത്യം ഒരു വർഷം മുമ്പ് ഇത് 9,243 യൂണിറ്റായിരുന്നു. ഹ്യുണ്ടായ് ക്രെറ്റയുടെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം.

ആഡംബര ക്യാബിൻ
പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വോയ്‌സ് ശേഷിയുള്ള പനോരമിക് സൺറൂഫ് തുടങ്ങിയ മികച്ച സവിശേഷതകളാണ് ഹ്യുണ്ടായ് ക്രെറ്റയുടെ ക്യാബിനിലുള്ളത്.

Latest Videos

എഴുപതിലധികം സുരക്ഷാ ഫീച്ചറുകൾ
എഴുപതിലധികം സുരക്ഷാ ഫീച്ചറുകളാണ് കാറിൽ കമ്പനി നൽകിയിരിക്കുന്നത്. ഹ്യുണ്ടായ് ക്രെറ്റയിൽ, ഉപഭോക്താക്കൾക്ക് ലെവൽ-2 ADAS സാങ്കേതികവിദ്യയും 6-എയർബാഗുകളും 360-ഡിഗ്രി ക്യാമറയും സുരക്ഷാ ഫീച്ചറുകളായി ലഭിക്കുന്നു.

എസ്‌യുവിക്ക് 3 എൻജിൻ ഓപ്ഷനുകൾ
ക്രെറ്റയുടെ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, എസ്‌യുവിക്ക് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയുണ്ട്. 11 ലക്ഷം മുതൽ 20.30 ലക്ഷം വരെയാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ എക്‌സ് ഷോറൂം വില.

ക്രെറ്റ ഇവി
അതേസമയം ഹ്യുണ്ടായ് ക്രെറ്റ ഇവിയും വിപണിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ക്രെറ്റ ഇവിയുടെ വിവരങ്ങൾ ഔദ്യോഗിക ചിത്രങ്ങൾ സഹിതം കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ടു.  ജനുവരി 17 മുതൽ ആരംഭിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ പുതിയ ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് അവതരിപ്പിക്കും. 

ഡിസൈനിൻ്റെ കാര്യത്തിൽ, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്അതിന്‍റെ പെട്രോൾ-ഡീസൽ മോഡലിന് സമാനമാണ്. മിക്ക ബോഡി പാനലുകളിലും മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതിയ മൃദുവായ പ്ലാസ്റ്റിക് ഭാഗങ്ങൾ മാത്രമാണ് അതിൽ കാണുന്നത്. പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ ഇവയിലുണ്ട്. ഇതിനുപുറമെ, ഇലക്ട്രിക് കാറുകൾ പോലെയുള്ള പരമ്പരാഗത കവർ ഫ്രണ്ട് ഗ്രില്ലും ലഭ്യമാണ്. പുതിയ എയറോ ഒപ്റ്റിമൈസ്‍ഡ് അലോയി വീലുകളും ഇതിൽ നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

 


 


 

click me!