പുതിയ ഏഴ് സീറ്റര്‍ 'ക്രെറ്റ'യല്ല, പേര് മാറും; ഈ വർഷം അവസാനം നിരത്തിലെത്തും

By Web Team  |  First Published Jun 27, 2020, 8:08 PM IST

ഏഴ് സീറ്റുള്ള ഹ്യുണ്ടായ് ക്രെറ്റയുടെ പേര് അൽകാള്‍ട്‍സർ എന്നായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ഹ്യുണ്ടായ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 


ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ഏഴ് സീറ്റര്‍ ക്രെറ്റയുടെ ദൃശ്യങ്ങള്‍ അടുത്തിടെയാണ് പുറത്തുവന്നത്. ഈ വർഷം അവസാനത്തോടെ വില്പനക്കെത്തും എന്ന് പ്രതീക്ഷിക്കുന്ന ഏഴ് സീറ്റുള്ള ഹ്യുണ്ടായ് ക്രെറ്റയുടെ പേര് അൽകാള്‍ട്‍സർ എന്നായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ഹ്യുണ്ടായ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ അൽകാള്‍ട്‍സർ എന്ന പേര് ഉപയോഗിക്കാനുള്ള അവകാശത്തിനായി ഹ്യുണ്ടായ് അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍.

ലോകത്തെവിടെയും ഹ്യുണ്ടായ് അൽകാസർ എന്ന പേരിൽ ഒരു എസ്‌യുവി വിൽക്കുന്നില്ല. ഇന്ത്യയ്ക്കായുള്ള പ്രത്യേക മോഡലിനാണ് അൽകാസർ എന്ന പേര്. മാത്രമല്ല രേഖകളിൽ ഒരു സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളിന് (എസ്‌യുവി) വേണ്ടിയാണ് ഈ പേര് എന്നുള്ളത് വ്യക്തമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ 7 സീറ്റുള്ള ഹ്യുണ്ടായ് ക്രെറ്റയ്ക്ക് തന്നെയാകണം അൽകാസർ എന്ന പേര് ലഭിക്കുക എന്നാണ് സൂചനകള്‍. 113 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും നിർമിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ, 113 ബിഎച്ച്പി പവറും 144 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് 1.5 ലിറ്റർ പെട്രോൾ എന്നീ എൻജിനുകൾ തന്നെയാവും ഹ്യുണ്ടായ് അൽകാസറിനും ലഭിക്കുക.

Latest Videos

undefined

നിലവില്‍ നിരത്തുകളിലുള്ള രണ്ടാം തലമുറ ക്രെറ്റയുടെ പ്രീമിയവും സ്ഥലസൗകര്യം കൂടിയതുമായ പതിപ്പായിരിക്കും ഏഴ് സീറ്റര്‍ ക്രെറ്റയെന്നാണ് വിവരങ്ങള്‍. അതേസമയം, ഹ്യുണ്ടായിയുടെ പ്രീമിയം എസ്‌യുവി മോഡലായ പാലിസേഡില്‍ നല്‍കിയിട്ടുള്ള ഗ്രില്ലും എയര്‍ ഇന്‍ ടേക്കും സ്‌കിഡ് പ്ലേറ്റുമായിരിക്കും ഏഴ് സീറ്റര്‍ ക്രെറ്റയില്‍ നല്‍കുകയെന്നാണ് വിവരം. മറ്റ് ഡിസൈന്‍ ശൈലികള്‍ റെഗുലര്‍ ക്രെറ്റയിലേത് തുടര്‍ന്നേക്കും.

കിയ സെല്‍റ്റോസിനും ഹ്യുണ്ടായി വെര്‍ണയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും ഏഴ് സീറ്റര്‍ ക്രെറ്റ ഒരുങ്ങുന്നത്. ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍ ക്രെറ്റ എത്തിന്നുണ്ട്. ഇതിന് ആനുപാതികമായി വാഹനത്തിന്റെ നീളത്തിലും വീല്‍ബേസിലും മാറ്റം വരുത്തിയേക്കും. ആറ് സീറ്റ് പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റ് പതിപ്പില്‍ ഏറ്റവും പിന്നിലെ നിര ബഞ്ച് സീറ്റുമായിരിക്കും നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്.

2021 പകുതിയോടെ വാഹനം നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 14 ലക്ഷം മുതലായിരിക്കും വില തുടങ്ങുന്നത്. ടാറ്റ ഗ്രാവിറ്റാസ് എക്സ് യുവി500 ഹെക്ടർ പ്ലസ് എന്നിവർ അടങ്ങുന്ന വിഭാഗത്തിലേയ്ക്കാണ് എത്തുന്നതെങ്കിലും ഇന്നോവയ്ക്കായിരിക്കും പുത്തന്‍ ക്രെറ്റ വെല്ലുവിളിയാകുക. 

click me!