ഹ്യുണ്ടായ് അൽകാസർ വിൽപ്പന 75,000 കടന്നു

By Web Team  |  First Published Jun 24, 2024, 12:18 PM IST

അൽകാസറിൻ്റെ വിൽപ്പന 75,506 യൂണിറ്റ് എന്ന മാർക്ക് മറികടന്നു. അൽകാസറിന് ഇന്ത്യൻ വിപണിയിൽ മൂന്ന് വർഷം പഴക്കമുണ്ട്. 2021 ജൂൺ 18-നായിരുന്നു വാഹനത്തിന്‍റെ ആദ്യാവതരണം.


വർഷം 2024-ൽ അൽകാസറിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഹ്യുണ്ടായ് മോട്ടോർ ഒരുങ്ങുകയാണ്. ഇതിനിടെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അൽകാസറിൻ്റെ വിൽപ്പന 75,506 യൂണിറ്റ് എന്ന നാഴികക്കല്ല് മറികടന്നു. 

അൽകാസറിന് ഇന്ത്യൻ വിപണിയിൽ മൂന്ന് വർഷം പഴക്കമുണ്ട്. 2021 ജൂൺ 18-നായിരുന്നു വാഹനത്തിന്‍റെ ആദ്യാവതരണം. മൂന്ന് നിരകളുള്ള അൽകാസർ ഇടത്തരം എസ്‌യുവി കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നമായ ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. ക്രെറ്റയുടെ സമാന സവിശേഷതകളോടെയാണ് ഇത് വരുന്നത്. ആറും ഏഴും സീറ്റ് ലേ ഔട്ടുകളിൽ ഈ വാഹനം ലഭ്യമാണ്. വിൽപ്പന റിപ്പോർട്ട് അനുസരിച്ച്, മൂന്ന് നിരകളുള്ള അൽകാസർ മിഡ്‌സൈസ് എസ്‌യുവി മൊത്തം 1,02,682 യൂണിറ്റുകൾ വിറ്റഴിച്ചു. അതിൽ ആഭ്യന്തര വിപണിയിൽ 75,506 യൂണിറ്റുകളും ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയായി 27,176 യൂണിറ്റുകളും ഉൾപ്പെടുന്നു. ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലുള്ള ഹോണ്ടയുടെ ആഭ്യന്തര നിർമ്മാണ പ്ലാൻ്റ് 1,03,243 യൂണിറ്റുകൾ ഉത്പാദിപ്പിച്ചു.

Latest Videos

undefined

2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ മൊത്തം 26,696 യൂണിറ്റുകൾ വിറ്റഴിച്ച അൽകാസറിൻ്റെ വിൽപ്പന വേഗത്തിലായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 3.1 ശതമാനം വർധനവുണ്ടായി. അതേസമയം, ഇത് 38,394 യൂണിറ്റുകളുമായി അൽകാസർ വിൽപ്പന 34 ശതമാനം വർധിച്ചു. 11,334 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. ഇതിൽ 292 ശതമാനമാണ് വർധന. 

എങ്കിലും, അടുത്ത സാമ്പത്തിക വർഷം (2024 സാമ്പത്തിക വർഷം) ആഭ്യന്തര വിപണിയിലെ വിൽപ്പന 22 ശതമാനം കുറഞ്ഞ് 20,753 യൂണിറ്റായി. കയറ്റുമതിയും 4.49 ശതമാനം ഇടിഞ്ഞ് 10,825 യൂണിറ്റിലെത്തി. ഉൽപ്പാദനം 17 ശതമാനം കുറഞ്ഞ് 31,873 യൂണിറ്റിലെത്തി. 2025 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ രണ്ട് മാസങ്ങളിലെ മൊത്തക്കച്ചവടവും കുറഞ്ഞു. എങ്കിലും, കയറ്റുമതി 45 ശതമാനം വർധിച്ച് 2,130 യൂണിറ്റുകളായി. 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ 1,466 യൂണിറ്റുകൾ കയറ്റുമതി ചെയ്തു.

അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് 2024 പകുതിയോടെ, ഒരുപക്ഷേ, അൽകാസറിൻ്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കാനാണ് ഹ്യൂണ്ടായ് ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷേ ഈ ലോഞ്ച് പിന്നീട്, ഉത്സവ സീസണിന് തൊട്ടുമുമ്പ്, അതായത് 2024 സെപ്റ്റംബർ-ഒക്ടോബറിലേക്ക്  കമ്പനി മാറ്റി.

click me!