പ്രീമിയം ഫീച്ചറുകള്‍ കൊണ്ട് സമ്പന്നമാണ് പുതിയ 1.5 Turbo GDi പെട്രോള്‍ എൻജിൻ ഹ്യുണ്ടായ് അൽകസാര്‍.
പുതിയ 1.5 Turbo GDi പെട്രോള്‍ എന്‍ജിന്‍റെ കരുത്തിൽ ഹ്യുണ്ടായ് അൽകസാര്‍ (Hyundai ALCAZAR) വിപണിയിൽ. RDE മാനദണ്ഡങ്ങളും E20 ഇന്ധനക്ഷമതയുമുള്ള ഹ്യുണ്ടായ് അൽകസാര്‍ ഇപ്പോള്‍ കേരളത്തിലുടനീളം ഉള്ള 30 ഔട്ട്‍ലെറ്റുകളിലൂടെ ലഭ്യമാണ്.
പുതിയ 1.5 Turbo GDi പെട്രോള്‍ എന്‍ജിൻ 7DCT, 6MT എന്നീ ട്രാൻസ്‍മിഷനുകളിലാണ് ലഭ്യമാകുക. ത്രില്ലിങ് ഡ്രൈവിങ് എക്സ്പീരിയന്‍സ് ഉറപ്പുനൽകുന്ന പവര്‍ട്രെയിൻ ഉൽപ്പാദിപ്പിക്കുന്ന മാക്സിമം പവര്‍ 117.5 kW(160 PS)/ 5 500 rpm ആണ്. മാക്സിമം ടോര്‍ക് 253 Nm(25.8 kgm)/1 500 - 3 500 rpm.
undefined
ഈ സെഗ്മെന്‍റിലെ ഉയര്‍ന്ന മൈലേജും കാര്‍ വാഗ്ദാനം ചെയ്യുന്നു. 7DCT വേര്‍ഷന്‍ നൽകുന്ന ഉയര്‍ന്ന മൈലേജ് 18 km/l ആണ്. 6MT ആകട്ടെ 17.5 km/l മൈലേജും തരുന്നു.
ഡിസൈനിലും പ്രകടമായ മാറ്റങ്ങള്‍ 2023 മോഡലിൽ ഹ്യുണ്ടായ് വരുത്തിയിട്ടുണ്ട്. പുതിയ ഹ്യുണ്ടായ് അൽകസാര്‍ എത്തുന്നത് പുത്തന്‍ ഫ്രണ്ട് ഗ്രില്ലുമായാണ്. ബോള്‍ഡ് ലുക് നൽകുന്ന ഗ്രിൽ 6,7 സീറ്റര്‍ SUV യുടെ ഭംഗി കൂട്ടുന്നു. ഇതോടൊപ്പം അൽകസാര്‍ എന്ന എംബ്ലം പഡ്‍ൽ ലാംപുകളിൽ കാണാം. സ്റ്റാൻഡേഡ് ഫീച്ചറായി ആറ് എയര്‍ബാഗുകള്‍ (ഡ്രൈവര്‍, പാസഞ്ചര്‍, സൈഡ്, കര്‍ട്ടൻ) പുതിയ അൽകസാറിൽ ഉണ്ട്. Idle Stop, Go ഫീച്ചറും പുതിയ സവിശേഷതയാണ്.
RDE മാനദണ്ഡങ്ങള്‍ പാലിക്കുന്ന 1.5 l diesel CRDi എന്‍ജിനുള്ള ഹ്യുണ്ടായ് അൽകസാര്‍ MT & AT മോഡലുകളിൽ ലഭ്യമാണ്. ഈ വേര്‍ഷന്‍ നൽകുന്ന പരമാവധി പവര്‍ 85 kW(116 PS)4 000 rpm ആണ്. ടോര്‍ക് 250 Nm (25.5 kgm)/1 500 – 2 750 rpm.
പ്രീമിയം ഫീച്ചറുകള്‍ കൊണ്ട് സമ്പന്നമാണ് പുതിയ 1.5 Turbo GDi പെട്രോള്‍ എൻജിൻ ഹ്യുണ്ടായ് അൽകസാര്‍. 2760 mm നീളമുള്ള വീൽബേസും വേഗത്തിൽ ശ്രദ്ധയാകര്‍ഷിക്കും. പുതിയ ഡാര്‍ക് ക്രോം ഗ്രിൽ വാഹനത്തിന്‍റെ ബോൾഡ് ഡിസൈന്‍ പ്രതിഫലിപ്പിക്കുന്നു.
ഡിസൈനിലെ Optimized Aerodynamics സാങ്കേതികവിദ്യ വാഹനത്തിന്‍റെ സ്റ്റെബിലിറ്റിയും ഇന്ധനക്ഷമതയും ഉറപ്പുവരുത്തും. ഇതോടൊപ്പം ക്യാബിനിൽ പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ കടുന്നുവരാതെ സുഖയാത്രയും ഉറപ്പാക്കും.
ഡോര്‍ ഹാൻഡിലുകളിലും ടെയിൽ ഗേറ്റിലും ക്രോം ഫിനിഷ് നൽകി കൂടുതൽ പ്രീമിയം ലുക്കിലാണ് ഹ്യുണ്ടായ് അൽകസാര്‍ എത്തുന്നത്. ഒഴുകിയെന്നോണം കിടക്കുന്ന റൂഫ് അഴക് കൂട്ടുന്നു. ഹണി കോംബ് എൽ.ഇ.ഡി ടെയിൽ ലാംപുകള്‍, ഷാര്‍ക് ഫിന്‍ ആന്‍റിന, ടര്‍ബോ എംബ്ലം എന്നിവ കൂടെ ചേരുമ്പോള്‍ ഹ്യുണ്ടായ് അൽകസാറിന്‍റെ വ്യക്തിത്വം തന്നെ മാറുകയാണ്. സൈഡ് ഫുട്ട്സ്റ്റെപ്, ട്വിൻ ടിപ് എക്സ്ഹോസ്റ്റുകള്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയും സൗകര്യവും ഭംഗിയും ഇഴചേരുന്നതാണ്.
പരമാവധി സ്പേസിന് പ്രാധാന്യം നൽകിയാണ് ഹ്യുണ്ടായ് അൽകസാര്‍ 6,7 സീറ്റ് വാഹനങ്ങള്‍ ഡിസൈൻ ചെയ്തിരിക്കുന്നത്. യാത്രികര്‍ക്ക് പരമാവധി എക്സൈറ്റ്‍മെന്‍റ് നൽകുന്ന ഡ്യുവൽടോൺ കോണ്യാക് ബ്രൗണ്‍ ഇന്‍റീരിയര്‍, 64 നിറങ്ങളിലെ ആംബിയന്‍റ് ലൈറ്റിങ് എന്നിവ പുതുമയാണ്.
26.03 cm വലിപ്പമുള്ള മൾട്ടി ഡിസ്പ്ലേ ഡിജിറ്റൽ ക്ലസ്റ്റര്‍ പേഴ്സണലൈസ് ചെയ്യാവുന്ന തീമുകളോടെയാണ് എത്തുന്നത്. എട്ട് സ്പീക്കറുകളുള്ള ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം ഈ സെഗ്മെന്‍റിൽ തന്നെ ആദ്യമാണ്. പാനോരമിക് സ്‍മാര്‍ട്ട് സൺറൂഫ് ആകട്ടെ നിങ്ങളുടെ ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്നതാണ്. ഹ്യുണ്ടായ് കണക്റ്റഡ് കാര്‍ ടെക്നോളജിയായ ബ്ലൂലിങ്ക്, ഡ്രൈവ് കൂടുതൽ ആസ്വാദ്യമാക്കും.
എട്ട് വിധത്തിൽ അഡ്‍ജസ്റ്റ് ചെയ്യാവുന്ന പവര്‍ ഡ്രൈവര്‍ സീറ്റ്, രണ്ടാം നിരയിൽ ഒറ്റ ടച് കൊണ്ട് മടക്കാവുന്ന സീറ്റ്, ആദ്യ റോയുടെ സീറ്റിന് പിന്നിൽ കപ്ഹോൾഡറും ഐ.ടി ഡിവൈസ് ഹോള്‍ഡറും ചേര്‍ന്ന മടക്കാവുന്ന ടേബിള്‍, ആദ്യ റോയിൽ സ്ലൈഡ് ചെയ്യാവുന്ന സൺ വൈസര്‍, AQI ഡിസ്പ്ലേയുള്ള ഓട്ടോമാറ്റിക് എയര്‍ പ്യൂരിഫയര്‍, പിന്‍ വിൻഡോയിൽ സൺഷേഡ് എന്നിവ പരമാവധി പ്രീമിയം ഫീൽ നൽകുന്നതാണ്.
ഒന്നാം നിരയിലും രണ്ടാം നിരയിലും വയര്‍ലെസ് ചാര്‍ജിങ് സൗകര്യമുണ്ട്. രണ്ടാം നിരയിൽ ആംറെസ്റ്റോട് കൂടെയാണിത്. സെഗ്മെന്‍റിൽ ആദ്യത്തെ സെക്കൻഡ് റോ ഹെഡ് റെസ്റ്റ് കുഷ്യനും അൽകസാറിന്‍റെ സവിശേഷതയാണ്. മുഴുവനായും ഓട്ടോമാറ്റിക് എയർകണ്ടീഷണർ സംവിധാനമാണ് ഹ്യുണ്ടായ് അൽകസാറിലുള്ളത്. മൂന്ന് നിരകളിലും എ.സി വെന്‍റുകളുണ്ട്. ഇത് പൂര്‍ണമായും സുഖയാത്ര ഉറപ്പാക്കുന്നു. മൂന്നാം നിരയിലെ എ.സി വെന്‍റിന്‍റെ സ്‍പീഡും യാത്രക്കാര്‍ക്ക് നിയന്ത്രിക്കാം.
കരുത്തനായ പുതിയ 1.5 Turbo GDi പെട്രോള്‍ എന്‍ജിന്‍ ഹ്യുണ്ടായ് അൽകസാര്‍ നൽകുന്ന മറ്റൊരു വാഗ്ദാനം. ഏത് റോഡിലും പ്രതലത്തിലും മികച്ച പെര്‍ഫോമൻസ് ഉറപ്പുനൽകുന്ന ഒരുപിടി പ്രീമിയം ഫീച്ചറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഹിൽ സ്റ്റാര്‍ട്ട് അസിസ്റ്റ് കൺട്രോൾ, വിവിധ ഡ്രൈവ് മോഡുകള്‍ (കംഫര്‍ട്ട്, ഈകോ, സ്പോര്‍ട്), ട്രാക്ഷൻ കൺട്രോൾ മോഡുകള്‍ (സ്നോ, സാൻഡ്, മഡ്) എന്നിവ ഡ്രൈവിങ് എളുപ്പമാക്കും.
സുരക്ഷയിലും ഹ്യുണ്ടായ് അൽകസാര്‍ വിട്ടുവീഴ്ച്ച ചെയ്തിട്ടില്ല. ആറ് എയര്‍ബാഗുകള്‍ക്ക് പുറമെ വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‍മെന്‍റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോള്‍, റിയര്‍ ഡിസ്ക് ബ്രേക്കുകള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം, സറൗണ്ട് വ്യൂ മോണിറ്റര്‍, സെഗ്മെന്റിൽ ആദ്യമായി ബ്ലൈൻഡ് വ്യൂ മോണിറ്റര്‍, ഫ്രണ്ട് റിയർ പാർക് അസിസ്റ്റുകൾ എന്നിവ ഒരു തടസ്സവുമില്ലാതെ നിങ്ങള്‍ക്ക് ഡ്രൈവിങ് തുടരാമെന്നുള്ള ഉറപ്പാണ് നൽകുന്നത്.