പരിഷ്‌കരിച്ച സ്റ്റൈലിംഗ്, നിരവധി പുതിയ ഫീച്ചറുകള്‍ എന്നിവയോടെയാണ് പുതിയ സ്‌കോഡ റാപ്പിഡ് വരുന്നത്
ചെക്ക് ആഡംബര വാഹന നിർമ്മാതാക്കളായ സ്കോഡ റാപിഡ് സെഡാന്റെ പുത്തൻ വകഭേദത്തെ അവതരിപ്പിച്ചു. സ്‌കോഡയുടെ ആഗോള നിരയിൽ ഫാബിയ ഹാച്ച്ബാക്കിനും ഒക്‌ടേവിയ സെഡാനും ഇടയിലായി പൊസിഷൻ ചെയ്തിരിക്കുന്ന റാപിഡിന്റെ പുത്തൻ വകഭേദം സ്‌കോഡയുടെ തന്നെ പുത്തൻ ഹാച്ച്ബാക്ക് മോഡലായ സ്കാലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.
യൂറോപ്യന്‍ വിപണികളിലും റഷ്യയിലും വില്‍ക്കേണ്ട പതിപ്പാണ് അനാവരണം ചെയ്തത്. പരിഷ്‌കരിച്ച സ്റ്റൈലിംഗ്, നിരവധി പുതിയ ഫീച്ചറുകള്‍ എന്നിവയോടെയാണ് പുതിയ സ്‌കോഡ റാപ്പിഡ് വരുന്നത്. പുതു തലമുറ റാപ്പിഡ് ആദ്യം റഷ്യയിലും പിന്നീട് മറ്റ് വിപണികളിലും അവതരിപ്പിക്കും. റാപ്പിഡ് സെഡാന്റെ രണ്ട് വകഭേദങ്ങളാണ് സ്‌കോഡ നിര്‍മിച്ചുവരുന്നത്. പിക്യു25 എന്ന ചെറിയ പ്ലാറ്റ്‌ഫോമാണ് ഇന്ത്യന്‍ പതിപ്പ് അടിസ്ഥാനമാക്കുന്നതെങ്കില്‍ പിക്യു35 എന്ന വലിയ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് യൂറോപ്പിലും റഷ്യയിലും വില്‍ക്കുന്ന സ്‌കോഡ റാപ്പിഡ് നിര്‍മിക്കുന്നത്.
മുന്‍വശം പൂര്‍ണമായും പുനര്‍രൂപകല്‍പ്പന ചെയ്‍തു. കുറേക്കൂടി ഷാര്‍പ്പ് ലുക്കിലുള്ളതാണ് ഹെഡ്‌ലൈറ്റുകള്‍. ബംപറിന്റെ ഡിസൈനിലും മാറ്റം വരുത്തി. ബട്ടര്‍ഫ്‌ളൈ ഗ്രില്ലിലും ചെറിയ പരിഷ്‌കാരങ്ങള്‍ കാണാം. ഈ മാറ്റങ്ങളെല്ലാം വരുത്തിയതോടെ 2020 സ്‌കോഡ റാപ്പിഡ് ഇപ്പോള്‍ അഗ്രസീവ് സ്റ്റാന്‍സ് പ്രകടിപ്പിക്കുന്നു. സെഡാന്റെ വശങ്ങളിലും പിറകിലും മാറ്റങ്ങള്‍ വരുത്തി. ഷോള്‍ഡര്‍ലൈന്‍, പുനര്‍രൂപകല്‍പ്പന ചെയ്‍ത 3ഡി ഡിസൈനിലുള്ള ടെയ്ല്‍ലാംപുകള്‍ തുടങ്ങിയവ പ്രത്യേകതകളാണ്.
കാബിനില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ കാണാം. ഡാഷ്‌ബോര്‍ഡിന്റെ ലേഔട്ട് പൂര്‍ണമായും പരിഷ്‌കരിച്ചു. ഉയര്‍ന്നുനില്‍ക്കുന്ന ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം നല്‍കിയിരിക്കുന്നു. 3 സ്‌പോക്ക് മള്‍ട്ടി ഫംഗ്ഷണല്‍ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍ നല്‍കി. കാബിന്‍ പൂര്‍ണമായും കറുപ്പ് നിറത്തിലാണെങ്കിലും ക്രോം ഹൈലൈറ്റുകള്‍ നല്‍കി.
ക്രോം ഔട്ട്ലൈനിംഗോടുകൂടിയ കറുപ്പ് സ്ലാട്ട് ഉള്ള ഗ്രിൽ, ആംഗുലാർ ആയ ഹെഡ്‍ലാംപ്, ധാരാളം മടക്കുകൾ ഉള്ള സ്‌പോർട്ടി ബമ്പർ എന്നിവയാണ് പുതിയ റാപിഡിലെയും മുൻഭാഗത്തെ മാറ്റങ്ങൾ. ഉയർന്ന വേരിയന്റുകളിൽ എൽഇഡി ഹെഡ്‍ലാംപുകളുമുണ്ട്. വ്യത്യസ്തമായ ഡിസൈനിനുള്ള ഡയമണ്ട് കട്ട് അലോയ് വീൽ ആണ് വശങ്ങളിലെ ശ്രദ്ധേയമായ മാറ്റം.
കൂടുതൽ സ്റ്റൈലിഷ് ആയി വീതികുറഞ്ഞ ടെയിൽ ലാമ്പും, സ്‌പോർട്ടി ബമ്പറും ചേർന്ന് പുത്തൻ റാപിഡിന്റെ പിൻവശവും ഭംഗി വർധിപ്പിച്ചിട്ടുണ്ട്. റൂഫിനും, റിയർവ്യൂ മിററിന്റെ കവറിനും, ലിപ് സ്പോയ്ലറിനും, മുന്നിലെയും പിന്നിലെയും ബമ്പറുകൾക്കും കറുപ്പ് നിറത്തിന്റെ ഗാർണിഷ് നൽകി 2020 റാപിഡിനെ കൂടുതൽ സ്പോർട്ടിയും ആക്കി.
നാല് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് റഷ്യാ-സ്‌പെക് 2020 സ്‌കോഡ റാപ്പിഡ് വിപണിയില്‍ അവതരിപ്പിക്കുന്നത്. 90 എച്ച്പി, 110 എച്ച്പി, 115 എച്ച്പി ട്യൂണുകളിലുള്ള 1.6 ലിറ്റര്‍ എംപിഐ എന്‍ജിന്‍ ഇതിലുള്‍പ്പെടുന്നു. 125 എച്ച്പി കരുത്ത് പുറപ്പെടുവിക്കുന്ന 1.4 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് മറ്റൊന്ന്. 90 എച്ച്പി, 110 എച്ച്പി എംപിഐ എന്‍ജിനുകളുമായി സ്റ്റാന്‍ഡേഡായി 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. എന്നാല്‍ 115 എച്ച്പി എംപിഐ മോട്ടോറിന് 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിച്ചു. 1.4 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിനുമായി 7 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു.
പുതിയ ഇന്ത്യാ സ്‌പെക് സ്‌കോഡ റാപ്പിഡ് അടുത്ത വര്‍ഷം വിപണിയില്‍ അവതരിപ്പിക്കും. ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തും. 2020 സ്‌കോഡ റാപ്പിഡ് ഇന്ത്യയിലെത്തുമ്പോള്‍ 1.2 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന് പകരം ബിഎസ് 6 പാലിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ നല്‍കും.
ഈ മോട്ടോര്‍ 115 എച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇതു മാത്രമായിരിക്കും റാപ്പിഡ് സെഡാന്‍റെ പവര്‍ട്രെയ്ന്‍. മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.