ജനപ്രിയ ജാപ്പനീസ് കാർ നിർമ്മാതാക്കളായ ഹോണ്ട അവരുടെ ജനപ്രിയ സെഡാനായ അമേസിന് നവംബർ മാസത്തിൽ ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. 2024 നവംബറിൽ ഹോണ്ട അമേസ് വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് പരമാവധി 1.26 ലക്ഷം രൂപ ലാഭിക്കാം
അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ ഒരു പുതിയ സെഡാൻ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഒരു സന്തോഷ വാർത്തയുണ്ട്. ജനപ്രിയ ജാപ്പനീസ് കാർ നിർമ്മാതാക്കളായ ഹോണ്ട അവരുടെ ജനപ്രിയ സെഡാനായ അമേസിന് നവംബർ മാസത്തിൽ ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. 2024 നവംബറിൽ ഹോണ്ട അമേസ് വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് പരമാവധി 1.26 ലക്ഷം രൂപ ലാഭിക്കാം എന്നാണ് റിപ്പോര്‍ട്ടുകൾ. ഒക്ടോബറിൽ ഹോണ്ട അമേസിന് 1.12 ലക്ഷം രൂപ വരെ കിഴിവ് കമ്പനി വാഗ്ദാനം ചെയ്തിരുന്നു. ഹോണ്ട അമേസിൻ്റെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം.
രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഹോണ്ട അമേസ് എത്തുന്നത്. ആദ്യത്തേതിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു, ഇത് പരമാവധി 90 bhp കരുത്തും 110 Nm പീക്ക് ടോർക്കും സൃഷ്ടിക്കും. രണ്ടാമത്തെ എഞ്ചിൻ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു, അത് പരമാവധി 100 ബിഎച്ച്പി കരുത്തും 200 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കാൻ പ്രാപ്‍തമാണ്. രണ്ട് എഞ്ചിനുകളിലും 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ ലഭ്യമാണ്. ഇതുകൂടാതെ, ഉപഭോക്താക്കൾക്ക് കാറിൽ CVT ഓപ്ഷനും ലഭിക്കും.
26കിമിക്കും മേൽ മൈലേജ്! പെട്രോൾ മണം മാത്രം മതി ഈ മാരുതി കാറുകൾക്ക്!
മറുവശത്ത്, കാറിൻ്റെ സവിശേഷതകളെക്കുറിച്ച് നമ്മൾ സംസാരിക്കുകയാണെങ്കിൽ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 15 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ, ഓട്ടോ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ, പാഡിൽ ഷിഫ്റ്ററുകൾ തുടങ്ങിയ ഫീച്ചറുകളും ലഭിക്കും. ഇതിനുപുറമെ, കാറിന് സുരക്ഷയ്ക്കായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകളും പിൻ പാർക്കിംഗ് സെൻസറും നൽകിയിട്ടുണ്ട്.മുൻനിര മോഡലിന് 7.20 ലക്ഷം മുതൽ 9.96 ലക്ഷം രൂപ വരെയാണ് ഇന്ത്യൻ വിപണിയിൽ ഹോണ്ട അമേസിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെഡാനായ മാരുതി സുസുക്കി ഡിസയറിനോടും ഹ്യുണ്ടായ് ഓറ പോലുള്ള കാറുകളുമായാണ് ഇന്ത്യൻ വിപണിയിൽ ഹോണ്ട അമേസ് മത്സരിക്കുന്നത്.
ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.