ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോഴ്ട്ടോസിന്‍റെ കണക്ടിവിറ്റി സംവിധാനമായ UVO യെ പരിഷ്കരിക്കുന്നതായി റിപ്പോര്‍ട്ട്. എസ്യുവിയായ സെൽറ്റോസിലും എം.പി.വിയായ കാർണിവല്ലിലും പുത്തൻ UVO സംവിധാനമായിരിക്കും ഇനി ലഭിക്കുക.
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോഴ്ട്ടോസിന്‍റെ കണക്ടിവിറ്റി സംവിധാനമായ UVO യെ പരിഷ്കരിക്കുന്നതായി റിപ്പോര്‍ട്ട്. എസ്യുവിയായ സെൽറ്റോസിലും എം.പി.വിയായ കാർണിവല്ലിലും പുത്തൻ UVO സംവിധാനമായിരിക്കും ഇനി ലഭിക്കുക. നിലവിൽ യുവോയിൽ 37 ഫീച്ചറുകളണ് നൽകിയിരിക്കുന്നത്. ഇതിനെ 50 എണ്ണമായി വർധിപ്പിക്കുകയാണ് കിയ ചെയ്തത്. ഫീച്ചറുകൾ ആക്ടിവേറ്റ് ചെയ്യാൻ ഉപഭോക്താക്കള്‍ ‘ഹലോ കിയ’ എന്നായിരിക്കും പറയേണ്ടത്.
എം ജി ഹെക്ടറിൽ നല്‍കിയിരിക്കുന്ന‘ഹലോ എം.ജി’ എന്ന ആക്ടിവേഷൻ കോഡിന്‍റെ അതേ മാതൃകയിലാണ് കിയയിലും പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. പരിഷ്കരിച്ച വാഹനങ്ങളിലെല്ലാം പുതിയ യുവോ ഫീച്ചറുകൾ ലഭിക്കും.
undefined
വോയ്സ് കമാൻഡുകളുടെയെല്ലാം ആദ്യം ഇനിമുതൽ ‘ഹലോ കിയ’ എന്നായിരിക്കും പറയേണ്ടത്. ഇതോടൊപ്പം പുതിയ ഒമ്പത് വോയ്സ് കമാൻഡുകളും കിയ അവതരിപ്പിച്ചിട്ടുണ്ട്. ഫോൺ കോൾ, കാലാവസ്ഥ, സമയവും തീയതിയും, ക്രിക്കറ്റ് സ്കോർ, മീഡിയ കൺട്രോൾ, നാവിഗേഷൻ, ക്ലൈമറ്റ് കൺേട്രാൾ തുടങ്ങിയവയാണ് കമാൻഡുകൾ. വാഹന സുരക്ഷക്കായും പുതിയ സംവിധാനങ്ങൾ യുവോയിലുണ്ട്.
വാഹനം മോഷ്ടിക്കാൻ ശ്രമിച്ചാൽ മൊബൈലിലേക്ക് നോട്ടിഫിക്കേഷൻ വരും. ഇൗ സമയം വാഹനം ഇമ്മൊബിലൈസ് ചെയ്യാനും മോഷണം തടയാനും ഉടമക്കാവും. അപകട മുന്നറിയിപ്പാണ് മറ്റൊരു ഫീച്ചർ. അപകട സമയം കുടുംബാംഗങ്ങൾക്കൊ സുഹൃത്തുക്കൾക്കൊ മെസ്സേജ് അയക്കുന്ന സംവിധാനമാണിത്. വാഹനത്തിനുള്ളിലെ വായുവിെൻറ നിലവാരം അളക്കാനും സ്മാർട്ട് വാച്ച് ഉപയോഗിച്ച് കണക്ട് ചെയ്യാനും യുവോക്കാവും. ആൺഡ്രോയ്ഡ് െഎ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ വാച്ച് പ്രവർത്തിക്കും.
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ ആദ്യവാഹനമാണ് സെല്‍റ്റോസ് എസ്‌യുവി. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹന വിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. ആഗോളതലത്തില്‍ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. 2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്.
2020 ഫെബ്രുവരിയിൽ നടന്ന 2020 ദില്ലി ഓട്ടോ എക്‌സ്‌പോയിൽ ആണ് കിയ മോട്ടോർസ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ പ്രീമിയം കാർണിവൽ എംപിവിയെ പുറത്തിറക്കിയത്. വിപണിയില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് വാഹനം.