ഇന്ത്യന്‍ നിരത്തുകളിലേക്ക് പുതിയൊരു പ്രീമിയം എസ്‌യുവിയുമായി അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് എത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ഇന്ത്യന്‍ നിരത്തുകളിലേക്ക് പുതിയൊരു പ്രീമിയം എസ്‌യുവിയുമായി അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് എത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
മഹീന്ദ്രയുമായുള്ള കൂട്ടുകെട്ടിലൂടെയാണ് ഫോര്‍ഡ് വാഹനം എത്തിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോര്‍ഡും മഹീന്ദ്രയും ചേര്‍ന്ന് വികസിപ്പിക്കുന്ന എന്‍ജിനായിരിക്കും ഇതില്‍ നല്‍കുക.
undefined
ബിഎസ്-6 നിലവാരത്തിലുള്ള മഹീന്ദ്രയുടെ പുതുതലമുറ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 180 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കും.
വരാനിരിക്കുന്ന XUV500-ന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്ഫോമിലായിരിക്കും ഈ വാഹനവും ഒരുങ്ങുകയെന്നാണ് സൂചന. ഫോര്‍ഡായിരിക്കും വാഹനത്തിന്റെ ഡിസൈന്‍ നിര്‍വഹിക്കുക. വിദേശ നിരത്തുകളിലെ ഫോര്‍ഡ് താരങ്ങളായ എഡ്ജ് എക്‌സ്‌പ്ലോര്‍ വാഹനങ്ങളുമായി രൂപസാദൃശ്യത്തോടെ അഞ്ച്, ഏഴ് സീറ്റുകളുള്ള വാഹനമായിരിക്കും ഇതെന്നും റിപ്പോർട്ടുകളുണ്ട്. ടാറ്റ ഹാരിയര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളായിരിക്കും പുത്തന്‍ വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍.