ഫാസ്ടാഗ് ഇല്ലെങ്കില്‍ തേഡ് പാര്‍ട്ടി വാഹന ഇന്‍ഷൂറന്‍സ് ലഭിക്കില്ല; പുതിയ നീക്കവുമായി കേന്ദ്രം

By Web Team  |  First Published Sep 4, 2020, 5:00 PM IST

ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ചുള്ള  കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കി. 2017 ഡിസംബറിനു മുമ്പ് വിറ്റ വാഹനങ്ങള്‍ക്കാകും ഇത് ബാധകമാകുക. 


ദില്ലി:  നാലുചക്ര വാഹനങ്ങള്‍ക്ക് തേഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സ് പോളിസി ലഭിക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച്  2021 ജനുവരി ഒന്നിനുശേഷമാകും  അന്തിമ തീരുമാനമെടുക്കുക. 

ഇതിനുമുന്നോടിയായി  ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ചുള്ള  കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കി. 2017 ഡിസംബറിനു മുമ്പ് വിറ്റ വാഹനങ്ങള്‍ക്കാകും ഇത് ബാധകമാകുക.  2017 മുതല്‍ പുതിയ നാലുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍തന്നെ ഫാസ്ടാഗും നിര്‍ബന്ധമാക്കിയിരുന്നു. 

Latest Videos

വാഹന ഡീലര്‍മാര്‍ വഴിയാണ് നിലവില്‍ പുതിയ വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നല്‍കിവരുന്നത്. ടോള്‍ പ്ലാസകളില്‍ ക്യൂ നിന്ന് പണം നല്‍കാതെ  കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ് ടാഗ്. വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഒരു റേഡീയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കര്‍ വഴി ഫാസ്ടാഗ് ഉള്ള വാഹനത്തിന് ടോള്‍ പ്ലാസയിലൂടെ കടന്നുപോകുമ്പോള്‍ ടോള്‍തുക തനിയെ അക്കൌണ്ടില്‍ നിന്ന് ട്രാന്‍സ്ഫറാകും.
 

click me!