മാരുതി ഈ മാസം ഫ്രോങ്ക്സ് എസ്‌യുവിയുടെ ഡിസ്‌കൗണ്ട് വർദ്ധിപ്പിച്ചു, 83,000 രൂപ കിഴിവ്

By Web Team  |  First Published Sep 12, 2024, 2:45 PM IST

കമ്പനിയുടെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള എസ്‌യുവികളുടെ പട്ടികയിലും ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. ബലേനോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫ്രോങ്ക്സ്. ഇതിൽ ലഭ്യമായ കിഴിവിനെക്കുറിച്ച് വിശദമായി അറിയാം.


മാരുതി സുസുക്കി ഇന്ത്യ അതിൻ്റെ കോംപാക്റ്റ് എസ്‌യുവി ഫ്രോങ്ക്‌സിൽ ഈ മാസം അതായത് സെപ്റ്റംബറിൽ മികച്ച കിഴിവുകൾ അവതരിപ്പിക്കുന്നു. ഓഗസ്റ്റിനെ അപേക്ഷിച്ച് കമ്പനി ഈ കിഴിവ് വർധിപ്പിച്ചുവെന്നതാണ് പ്രത്യേകത. മുൻനിരകളിൽ 83,000 രൂപ വരെയുള്ള മൊത്തം ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഫ്രോങ്ക്‌സ് അതിൻ്റെ സെഗ്‌മെൻ്റിൽ കമ്പനിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്നു. കമ്പനിയുടെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള എസ്‌യുവികളുടെ പട്ടികയിലും ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. ബലേനോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫ്രോങ്ക്സ്. ഇതിൽ ലഭ്യമായ കിഴിവിനെക്കുറിച്ച് വിശദമായി അറിയാം.

ഫ്രോങ്ക്‌സിൻ്റെ മാനുവൽ, ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ 83,000 രൂപയുടെ മൊത്തം ആനുകൂല്യങ്ങൾ ലഭ്യമാണ്. 40,000 രൂപ വിലയുള്ള ഫ്രോങ്ക്സ് വെലോസിറ്റി എഡിഷൻ പാക്കേജും ഇതിൽ ഉൾപ്പെടുന്നു. നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റർ പെട്രോൾ വേരിയൻ്റിന് 35,000 രൂപയും 1.2 ലിറ്റർ പെട്രോൾ സിഗ്മയ്ക്ക് 32,500 രൂപയും ആനുകൂല്യം ലഭിക്കും. ഡെൽറ്റ, ഡെൽറ്റ പ്ലസ്, ഡെൽറ്റ പ്ലസ് (ഒ) വേരിയൻ്റുകളിൽ 30,000 രൂപ കിഴിവ് ലഭിക്കും. അതേസമയം, ഫ്രോങ്ക്സ് സിഎൻജിയുടെ എല്ലാ വേരിയൻ്റുകളിലും 10,000 രൂപ കിഴിവ് ലഭിക്കും.

Latest Videos

undefined

മാരുതി ഫ്രോങ്ക്‌സിന് 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിനാണ് ലഭിക്കുന്നത്. ഇത് 5.3-സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 60km/h വരെ വേഗമെടുക്കുന്നു. ഇതിനുപുറമെ, നൂതന 1.2-ലിറ്റർ കെ-സീരീസ്, ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിൻ എന്നിവയും ഉണ്ട്. ഈ എഞ്ചിൻ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയോടെയാണ് വരുന്നത്. ഈ എഞ്ചിനുകൾ പാഡിൽ ഷിഫ്റ്ററുകളുള്ള 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. ഓട്ടോ ഗിയർ ഷിഫ്റ്റ് എന്ന ഓപ്ഷനും ഇതിൽ ലഭ്യമാണ്. 22.89km/l ആണ് ഇതിൻ്റെ മൈലേജ്. മാരുതി ഫ്രണ്ടിൻ്റെ നീളം 3995 എംഎം, വീതി 1765 എംഎം, ഉയരം 1550 എംഎം. 2520 എംഎം ആണ് ഇതിൻ്റെ വീൽബേസ്. 308 ലിറ്ററിൻ്റെ ബൂട്ട് സ്പേസ് ആണ് ഇതിനുള്ളത്.

ഫീച്ചറുകളെക്കുറിച്ച് പറയുകയാണെങ്കിൽ, ഹെഡ്-അപ്പ് ഡിസ്പ്ലേ, ക്രൂയിസ് കൺട്രോൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ, വയർലെസ് ചാർജർ, വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആറ് സ്പീക്കർ സൗണ്ട് സിസ്റ്റം, ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിൽ നിറമുള്ള എംഐഡി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പിൻ എസി വെൻ്റുകൾ, ഫാസ്റ്റ് യുഎസ്ബി ചാർജിംഗ് പോയിൻ്റ്, കണക്റ്റുചെയ്‌ത കാർ സവിശേഷതകൾ, റിയർ വ്യൂ ക്യാമറ, ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ തുടങ്ങിയ സവിശേഷതകൾ ഉണ്ടാകും. ഇത് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കും.

സുരക്ഷയ്ക്കായി, ഡ്യുവൽ എയർബാഗുകളുള്ള സൈഡ്, കർട്ടൻ എയർബാഗുകൾ, റിയർ വ്യൂ ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിവേഴ്സ് പാർക്കിംഗ് സെൻസർ, 3-പോയിൻ്റ് ഇഎൽആ‍ർ സീറ്റ് ബെൽറ്റ്, റിയർ ഡിഫോഗർ, ആൻ്റി-തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം, ഐസോഫിക്സ് ചൈൽഡ് സീറ്റ് തുടങ്ങിയ സവിശേഷതകൾ ഉണ്ട്. അതേസമയം, ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്പി, ഹിൽ-ഹോൾഡ് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസർ, ലോഡ്-ലിമിറ്ററുള്ള സീറ്റ്ബെൽറ്റ് പ്രീ-ടെൻഷനർ, സീറ്റ്ബെൽറ്റ് റിമൈൻഡർ സിസ്റ്റം, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജ് പോയിൻ്റ്, സ്പീഡ് അലർട്ട് തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ, തിരഞ്ഞെടുത്ത വേരിയൻ്റുകൾക്ക് 360-ഡിഗ്രി ക്യാമറ, സൈഡ്, കർട്ടൻ എയർബാഗുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഒരു ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം എന്നിവയും ലഭിക്കും.

ശ്രദ്ധിക്കുക, വ്യത്യസ്ത പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെ കാറിൽ ലഭ്യമായ കിഴിവുകളാണ് മേൽ സൂചിപ്പിച്ചിരിക്കുന്നത്. ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, ഡിസ്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിയാൻ നിങ്ങളുടെ തൊട്ടടുത്തുള്ള ഡീലർഷിപ്പിനെ സമീപിക്കുക. മാത്രമല്ല മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നി‍ബന്ധമായും നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.

click me!