മൂന്ന് പ്രധാന കാർ ലോഞ്ചുകളിലൂടെ ടാറ്റ മോട്ടോഴ്‌സ് 2025-ൽ ഇലക്‌ട്രിക് വാഹന വിപണിയിലെ സാനിധ്യം ഉയർത്താൻ ഒരുങ്ങുന്നു. വരാനിരിക്കുന്ന ഈ ടാറ്റ ഇലക്ട്രിക് എസ്‌യുവികളുടെ ഒരു ഹ്രസ്വ അവലോകനം ഇതാ.
ഹാരിയർ ഇവി, സിയറ ഇവി, സഫാരി ഇവി എന്നിവയുൾപ്പെടെ മൂന്ന് പ്രധാന കാർ ലോഞ്ചുകളിലൂടെ ടാറ്റ മോട്ടോഴ്‌സ് 2025-ൽ ഇലക്‌ട്രിക് വാഹന വിപണിയിലെ സാനിധ്യം ഉയർത്താൻ ഒരുങ്ങുന്നു. അൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിൻ്റെ ഇലക്ട്രിക് പതിപ്പും അടുത്ത വർഷം അവതരിപ്പിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ടാറ്റ ഹാരിയർ ഇവിയുടെയും സിയറ ഇവിയുടെയും പ്രൊഡക്ഷൻ-റെഡി പതിപ്പുകൾ 2025 ജനുവരി 17-ന് ആരംഭിക്കാനിരിക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ അരങ്ങേറും. മാർച്ചോടെ ഹാരിയർ ഇവി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സിയറ ഇവി 2025-ൻ്റെ രണ്ടാം പകുതിയിൽ ലോഞ്ച് ചെയ്‍തേക്കും. വരാനിരിക്കുന്ന ഈ ടാറ്റ ഇലക്ട്രിക് എസ്‌യുവികളുടെ ഒരു ഹ്രസ്വ അവലോകനം ഇതാ.
ടാറ്റ ഹാരിയർ ഇ വി
ടാറ്റ ആക്ടി ഡോട്ട് ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ടാറ്റയുടെ മൂന്നാമത്തെ ഇലക്ട്രിക് ഉൽപ്പന്നമായിരിക്കും ഹാരിയർ ഇവി. ഈ ആർക്കിടെക്ചർ FWD, RWD, AWD എന്നീ മൂന്ന് ഡ്രൈവ്ട്രെയിനുകളെ പിന്തുണയ്ക്കുന്നു. അതിൽ നിർമ്മിച്ച വാഹനങ്ങൾ 600 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 60kWh ബാറ്ററിയും ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളും ഇലക്ട്രിക് എസ്‌യുവിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെങ്കിലും ടാറ്റ ഹാരിയർ ഇവിയുടെ ഔദ്യോഗിക സവിശേഷതകൾ ഇപ്പോഴും വ്യക്തമല്ല. ഇതിൽ V2L (വാഹനം-ടു-ലോഡ്), V2V (വാഹനത്തിൽ നിന്ന് വാഹനം) ചാർജിംഗ് കഴിവുകൾ ലഭിക്കും. ഹാരിയർ EV അതിൻ്റെ ഡിസൈൻ ഘടകങ്ങളും ഇൻ്റീരിയർ സവിശേഷതകളും കൺസെപ്റ്റ് പതിപ്പിൽ നിന്ന് നിലനിർത്തും. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ടാറ്റയുടെ മുൻനിര ഇലക്ട്രിക് ഓഫറായിരിക്കും ഇത്, ഏകദേശം 30 ലക്ഷം രൂപ എക്സ്-ഷോറൂം പ്രതീക്ഷിക്കുന്നു.
undefined
ടാറ്റ സിയറ ഇ വി
ടാറ്റ സിയറ ഇവി, സിയറ ഐസിഇ പതിപ്പുകൾ ലോഞ്ചിന് തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ. ആക്ടി ഡോട്ട് ഇവി പ്ലാറ്റ്‌ഫോമിൽ സിുയറ ഇലക്ട്രിക് പതിപ്പ് നിർമ്മിക്കപ്പെടുമ്പോൾ, ഐസിഇയിൽ പ്രവർത്തിക്കുന്ന സിയറ ടാറ്റയുടെ പുതിയ അറ്റ്ലസ് ആർക്കിടെക്ചർ ഉപയോഗിക്കും. വരാനിരിക്കുന്ന ഈ ടാറ്റ ഇലക്ട്രിക് എസ്‌യുവിയുടെ വിശദാംശങ്ങൾ വ്യക്തമല്ല. സിംഗിൾ, ഡ്യുവൽ മോട്ടോർ ഓപ്ഷനുകളിൽ ഈ വാഹനം എത്താൻ സാധ്യത ഉണ്ടെന്നും പരമാവധി 500 കിലോമീറ്റർ റേഞ്ച് നൽകുമെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ഒരു ഓപ്ഷനായി ലഭ്യമാകും.
സിയറയുടെ ഐസിഇ പതിപ്പിൽ ടാറ്റയുടെ പുതിയ 1.5L ഹൈപ്പീരിയൻ ടർബോ പെട്രോൾ, 2.0L ഡീസൽ എഞ്ചിനുകൾ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. യഥാർത്ഥ സിയറയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ മോഡലിന് ടാറ്റയുടെ പുതിയ ഡിസൈൻ ഭാഷയ്ക്ക് അനുസൃതമായി ആധുനിക രൂപകൽപ്പനയുണ്ട്. എങ്കിലും, ബ്ലാക്ക് സി, ഡി-പില്ലറുകൾ, വളഞ്ഞ പിൻ വിൻഡോകൾ, ഐക്കണിക് സിയറയെ അനുസ്മരിപ്പിക്കുന്ന വലിയ പിൻ ഗ്ലാസ് ഏരിയ തുടങ്ങിയ പ്രധാന ഘടകങ്ങൾ ഇത് നിലനിർത്തും.