വില 8.49 ലക്ഷം, മാരുതി ബ്രെസയെ നേരിടാൻ സിട്രോൺ എയർക്രോസ് ലിമിറ്റഡ് എഡിഷൻ

By Web Team  |  First Published Nov 5, 2024, 10:46 AM IST

സിട്രോൺ അതിൻ്റെ ജനപ്രിയ എയർക്രോസ് എസ്‍യുവിയുടെ ലിമിറ്റഡ് എഡിഷൻ എക്സ്പ്ലോറർ  ഇന്ത്യൻ കാർ വിപണിയിൽ അവതരിപ്പിച്ചു . ഈ ലിമിറ്റഡ് എഡിഷൻ എസ്‌യുവിയുടെ രൂപകൽപ്പനയിൽ കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ ലഭിക്കുന്നു. 


ഫ്രഞ്ച് വാഹന ബ്രാൻഡായ സിട്രോൺ അതിൻ്റെ ജനപ്രിയ എയർക്രോസ് എസ്‍യുവിയുടെ ലിമിറ്റഡ് എഡിഷൻ എക്സ്പ്ലോറർ  ഇന്ത്യൻ കാർ വിപണിയിൽ അവതരിപ്പിച്ചു . 8.49 ലക്ഷം രൂപയാണ് ഈ പുതിയ പതിപ്പിൻ്റെ പ്രാരംഭ വില . ഈ പുതിയ പതിപ്പിൽ മികച്ച പ്രീമിയം ഫീച്ചറുകളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ പതിപ്പ് ഉപഭോക്താക്കൾക്ക് കൂടുതൽ ഇഷ്ടപ്പെടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

പുതിയ സിട്രോൺ എയർക്രോസ് എക്‌സ്‌പ്ലോറർ എഡിഷൻ പ്ലസ്, മാക്‌സ് വേരിയൻ്റുകൾ ഉൾപ്പെടുന്ന രണ്ട് വേരിയൻ്റുകളിലാണ് അവതരിപ്പിച്ചത് . ഇത് സാധാരണ വിലയേക്കാൾ 24,000 രൂപ കൂടുതലാണ് . നിലവിൽ 8.49 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ എയർക്രോസ് ലഭ്യമാണ് . അതേസമയം പ്ലസ് വേരിയൻ്റിന് 9.99 ലക്ഷം രൂപയാണ് വില.

Latest Videos

undefined

മാനുവൽ, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട്  ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിനുള്ള 5 സീറ്റർ എസ്‌യുവിയാണ് സിട്രോൺ എയർക്രോസ് . സുരക്ഷയ്ക്കായി, 6 എയർബാഗുകൾ, ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റത്തോട് കൂടിയ ഇബിഡി, 3 പോയിൻ്റ് സീറ്റ് ബെസ്റ്റ്, ഇപിഎസ് തുടങ്ങിയ സവിശേഷതകളുണ്ട്. 200 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. 18.25 കിലോമീറ്റർ മൈലേജാണ് ഈ കാർ വാഗ്ദാനം ചെയ്യുന്നത്.  ഇന്ത്യയിൽ ഈ കാർ മാരുതി ബ്രെസയുമായി നേരിട്ട് മത്സരിക്കും.

എയർക്രോസ് എക്സ്പ്ലോറർ എഡിഷനിൽ രണ്ട് വേറിട്ട പാക്കേജുകളുടെ ഓപ്ഷനുമുണ്ട്. ഇതിൻ്റെ സ്റ്റാൻഡേർഡ് പാക്കിൻ്റെ വില 24,000 രൂപയും ഓപ്ഷണൽ പാക്കിൻ്റെ വില 51,700 രൂപയുമാണ്. ഈ പുതിയ പതിപ്പിൽ, എയർക്രോസ് എസ്‌യുവിക്ക് ബോഡി ഡെക്കലുകൾ , ഹുഡ് ഗാർണിഷ്, കാക്കി നിറമുള്ള ഇൻസെർട്ടുകൾ തുടങ്ങിയ നിരവധി കോസ്‌മെറ്റിക് അപ്‌ഗ്രേഡുകൾ ലഭിക്കുന്നു.

26കിമിക്കും മേൽ മൈലേജ്! പെട്രോൾ മണം മാത്രം മതി ഈ മാരുതി കാറുകൾക്ക്!

കാറിലെ മറ്റ് ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ, ഡാഷ് ക്യാമറ , ഇല്യൂമിനേറ്റഡ് സിൽ പ്ലേസ്, റിയർ സീറ്റ് എൻ്റർടൈൻമെൻ്റ് സിസ്റ്റം പാക്കേജ് എന്നിവ ഉൾപ്പെടെ നിരവധി പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട് . കാറിൽ യാത്ര ചെയ്യുന്നവർക്ക് പ്രീമിയം ഇൻ-കാബിൻ അനുഭവം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എയർക്രോസ് എക്‌സ്‌പ്ലോറർ ലിമിറ്റഡ് എഡിഷൻ ഇന്ത്യയിലെ സിട്രോയിൻ്റെ 86 ലാ മൈസൺ ഷോറൂമുകളിൽ നിന്നും ബുക്ക് ചെയ്യാം. കൂടാതെ സിട്രോൺ ഇന്ത്യ വെബ്‌സൈറ്റ് വഴി ഓൺലൈനായും ബുക്ക് ചെയ്യാവുന്നതാണ്.

 

click me!