ഒറ്റ ചാർജ്ജിൽ 580 കിമി ഓടുന്ന ഈ കാറിന് വെട്ടിക്കുറച്ചത് രണ്ടുലക്ഷം! ഞെട്ടിച്ച് ബിവൈഡി

By Web TeamFirst Published Oct 18, 2024, 1:34 PM IST
Highlights

ഇപ്പോൾ ബിവൈഡി സീൽ സെഡാൻ്റെ ടോപ്പ്-സ്പെക്ക് വേരിയൻ്റ് വാങ്ങുന്നതിലൂടെ പരമാവധി 2.50 ലക്ഷം രൂപ ലാഭിക്കാം. ബിവൈഡി സീലിൽ ലഭ്യമായ കിഴിവ് ഓഫറുകൾ, ഫീച്ചറുകൾ, ഡ്രൈവിംഗ് ശ്രേണിോ എന്നിവയെക്കുറിച്ച് വിശദമായി അറിയാം.

ഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇലക്ട്രിക് കാറുകളുടെ (ഇവി) ഡിമാൻഡിൽ തുടർച്ചയായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നിലവിൽ ടാറ്റ മോട്ടോഴ്‌സ് ഈ വിഭാഗത്തിൽ ആധിപത്യം തുടരുന്നു. ഇന്ത്യയിലെ മൊത്തം ഇലക്ട്രിക് കാർ വിൽപ്പനയിൽ ടാറ്റ മോട്ടോഴ്‌സിന് മാത്രം 65 ശതമാനം വിഹിതമുണ്ട്. ഇപ്പോൾ നിങ്ങൾ ഒരു പുതിയ ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. പ്രമുഖ ചൈനീസ് കാർ നിർമ്മാതാക്കളായ ബിവൈഡി ഈ ഉത്സവ സീസണിൽ അതിൻ്റെ ജനപ്രിയ ഇലക്ട്രിക് കാർ ബ്രാൻഡിന് ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവിൽ, ഉപഭോക്താക്കൾക്ക് ബിവൈഡി സീൽ സെഡാൻ്റെ ടോപ്പ്-സ്പെക്ക് വേരിയൻ്റ് വാങ്ങുന്നതിലൂടെ പരമാവധി 2.50 ലക്ഷം രൂപ ലാഭിക്കാനാകും. ബിവൈഡി സീലിൽ ലഭ്യമായ കിഴിവ് ഓഫറുകൾ, ഫീച്ചറുകൾ, ഡ്രൈവിംഗ് ശ്രേണി എന്നിവയെക്കുറിച്ച് വിശദമായി അറിയാം.

ഇന്ത്യൻ വിപണിയിലെ ഉപഭോക്താക്കൾക്കായി മൂന്ന് വേരിയൻ്റുകളിൽ ബിവൈഡി സീൽ ലഭ്യമാണ്. ഈ ഉത്സവ സീസണിൽ, ബിവൈഡി സീലിൻ്റെ ടോപ്പ്-സ്പെക്ക് പെർഫോമൻസ് ട്രിമ്മിൽ ഉപഭോക്താക്കൾക്ക് പരമാവധി 2.50 ലക്ഷം രൂപ വരെ ലാഭിക്കാമെന്ന് നിങ്ങളോട് പറയാം. ഈ ഫെസ്റ്റിവൽ സീസണിൽ, ബിവൈഡി സീലിൻ്റെ പെർഫോമൻസ് വേരിയൻ്റിൽ 2 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപയുടെ മൂന്ന് വർഷത്തെ സേവനവും മെയിൻ്റനൻസ് പാക്കേജും വാഗ്ദാനം ചെയ്യുന്നുണ്ട്. 53 ലക്ഷം രൂപയാണ് ബിവൈഡി സീലിൻ്റെ പെർഫോമൻസ് വേരിയൻ്റിന് ഇന്ത്യൻ വിപണിയിലെ എക്‌സ് ഷോറൂം വില.

Latest Videos

അടിപൊളി ഫീച്ചറുകളോടെയാണ് വാഹനം സജ്ജീകരിച്ചിരിക്കുന്നത്. ഫീച്ചറുകളെ കുറിച്ച് നമ്മൾ സംസാരിക്കുകയാണെങ്കിൽ, ബിവൈഡി സീലിലെ സുരക്ഷയ്ക്കായി, 9-എയർബാഗുകൾ, എഡിഎഎസ് സാങ്കേതികവിദ്യ, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. 10.25-ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേ, ഡ്യുവൽ സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ എന്നിവ കൂടാതെ, ഹീറ്റിംഗും വെൻ്റിലേഷനും ഉള്ള പവർഡ് ഫ്രണ്ട് സീറ്റുകളും ഉണ്ട്.

ഈ കാറിന്‍റെ ബാറ്ററിയെയും പ്രകടനവും പരിശോധിക്കുകയാണെങ്കിൽ, സീൽഡ് പെർഫോമൻസ് ട്രിം ഓൾ-വീൽ-ഡ്രൈവ് സിസ്റ്റത്തോടെയാണ് വരുന്നത്. ഡ്യുവൽ മോട്ടോർ സജ്ജീകരണത്തോടെ സജ്ജീകരിച്ചിരിക്കുന്ന ഈ പ്രീമിയം സെഡാൻ പരമാവധി 523 bhp കരുത്തും 670Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് വെറും 3.8 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ പൂജ്യത്തിൽ നിന്നും 100 ​​കിലോമീറ്റർ വരെ വേഗത ആർജ്ജിക്കുന്നു. ഇതുകൂടാതെ, ഈ വേരിയൻ്റിന് 82.56 kWh ൻ്റെ വലിയ ബാറ്ററിയും ഉണ്ട്. ഇത് ഒറ്റ ചാർജിൽ 580 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

click me!