എസ്യുവി നിരയിലെ എല്ലാ വാഹനങ്ങള്‍ക്കും ആകര്‍ഷകമായ ആനുകൂല്യങ്ങളുമായി രാജ്യത്തെ ഏറ്റവും വലിയ എസ്‍യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
എസ്‌യുവി നിരയിലെ എല്ലാ വാഹനങ്ങള്‍ക്കും ആകര്‍ഷകമായ ആനുകൂല്യങ്ങളുമായി രാജ്യത്തെ ഏറ്റവും വലിയ എസ്‍യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. 3.05 ലക്ഷം രൂപ വരെയുള്ള ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രീമിയം എസ്‌യുവിയായ അള്‍ട്ടുറാസ് മുതല്‍ കുഞ്ഞന്‍ എസ്‌യുവിയായ കെയുവി 100 NXT വരെയുള്ള വാഹനങ്ങള്‍ക്ക് ഈ ഓഫര്‍ ലഭിക്കും.
മഹീന്ദ്രയുടെ പ്രീമിയം എസ്‌യുവിയായ അള്‍ട്ടുറാസിനാണ് ഏറ്റവുമധികം ആനുകൂല്യം ലഭിക്കുക. 2.40 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് 15,000 രൂപയുടെ കോര്‍പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉള്‍പ്പെടെ 3.05 ലക്ഷം രൂപയുടെ ഓഫറാണ് വാഹനത്തിന് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.
undefined
കോംപാക്ട് എസ്‌യുവി മോഡലായ XUV300-ന് 64,500 രൂപയുടെ ഓഫറാണ് ഒരുക്കിയിട്ടുള്ളത്. 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4500 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും 5000 രൂപയുടെ മറ്റ് ആനുകൂല്യങ്ങളുമാണ് ഈ വാഹനത്തിന് നല്‍കിയിട്ടുള്ളത്.
മറ്റ് എസ്‌യുവി മോഡലുകളായ XUV500, സ്‌കോര്‍പിയോ തുടങ്ങിയ മോഡലുകള്‍ക്കും മികച്ച ഓഫറുകളുണ്ട്. XUV500- ന് 30000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് ഉള്‍പ്പെടെ39000 രൂപയുടെ ഓഫറാണ് ലഭിക്കുക. സ്‌കോര്‍പിയോയ്‍ക്ക് 60,000 രൂപയുടെ ഓഫറും ലഭിക്കും. , 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് ഉള്‍പ്പെടെയാണ് സ്‍കോര്‍പിയോയുടെ ഓഫര്‍.
കുഞ്ഞന്‍ എസ്‌യുവിയായ കെയുവി100NXT-ക്ക് 62,055 രൂപയുടെ ആനുകൂല്യങ്ങളാണ് മഹീന്ദ്ര ഉറപ്പുനല്‍കുന്നത്. 33,055 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 4000 രൂപയുടെ കോര്‍പറേറ്റ് ഓഫറും ഇതില്‍ പെടും. 10,000 രൂപയുടെ ഓഫറാണ് ജനപ്രിയ മോഡലായ ബലേറോയ്‍ക്കായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.