വാഹനനിര്‍മ്മാതാക്കള്‍ തിരിച്ചുവരവിന്‍റെ പാതയില്‍; കണക്ക് പുറത്ത് വിട്ട് ടൊയോട്ട

By Web Team  |  First Published Jul 3, 2020, 11:23 PM IST

ലോക്ക്ഡൗണില്‍ ഇളവ് ലഭിച്ചതോടെ മേയ് പകുതിയോടെയാണ് പ്ലാന്റുകളും മറ്റും പ്രവര്‍ത്തനമാരംഭിച്ചത്. വരും മാസങ്ങളില്‍ ഉത്പാദനം പൂര്‍വ്വ സ്ഥിതിയിലെത്തുമെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. 


ദില്ലി: കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ വാഹനനിര്‍മാതാക്കള്‍ തിരിച്ചുവരവിന്റെ പാതയിലെന്ന് കണക്കുകള്‍. പ്രമുഖ വാഹന നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് 2020 ജൂണ്‍ മാസത്തില്‍ 3866 വാഹനങ്ങളാണ് ടൊയോട്ട വിൽപന നടത്തിയത്.

2020 മെയ് മാസത്തെ വില്‍പ്പനയെ അപേക്ഷിച്ച് ഇരട്ടി വര്‍ധനവാണ് ജൂണില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1639 വാഹനങ്ങളാണ് മെയ് മാസത്തില്‍ ടൊയോട്ട വിറ്റത്. എന്നാല്‍, 2019 ജൂണില്‍ ആഭ്യന്തര വിപണിയില്‍ 10,603 വാഹനങ്ങള്‍ വില്‍ക്കുകയും 804 വാഹനങ്ങള്‍ കയറ്റുമതി ചെയ്യുകയും ചെയ്‍തിരുന്നു എന്നത് മറ്റൊരു കൗതുകം.

Latest Videos

undefined

ലോക്ക്ഡൗണില്‍ ഇളവ് ലഭിച്ചതോടെ മേയ് പകുതിയോടെയാണ് പ്ലാന്റുകളും മറ്റും പ്രവര്‍ത്തനമാരംഭിച്ചത്. വരും മാസങ്ങളില്‍ ഉത്പാദനം പൂര്‍വ്വ സ്ഥിതിയിലെത്തുമെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. നേരത്തെ ബുക്കിങ്ങ് ലഭിച്ച വാഹനങ്ങളുടെയും മറ്റും നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ നടന്നിരുന്നത്. ഇന്ത്യയില്‍ വരാനിരിക്കുന്ന ഉത്സവ സീസണോടനുബന്ധിച്ച് പുതിയ മോഡല്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി എന്നാണ് റിപ്പോർട്ട്.

വാഹനങ്ങളുടെ ഡിമാന്‍ഡ്‌ അനുസരിച്ച് വാഹനങ്ങളുടെ ഉത്പാദനം ഉയര്‍ത്തുന്നത് പരിഗണനയിലാണെന്നും ഇന്ത്യയില്‍ വരാനിരിക്കുന്ന ഉത്സവ സീസണോടനുബന്ധിച്ച് പുതിയ മോഡല്‍ എത്തിക്കാനും കമ്പനി ആലോചിക്കുന്നുണ്ടെന്നും ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, യാരിസ് വാഹനങ്ങളുടെ വില്‍പ്പന ഉയര്‍ന്നിട്ടുണ്ടെന്നും ടൊയോട്ട വ്യക്തമാക്കി. 

click me!