14 ദിവസം കൊണ്ട് 65,000 ബുക്കിംഗുകള്‍, XUV700 കുതിക്കുന്നു

By Web Team  |  First Published Oct 22, 2021, 6:51 PM IST

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്‍യുവിയായ എക്സ്‌യുവി700 അടുത്തിടൊണ് വിപണിയില്‍ എത്തിയത്. 


മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്‍യുവിയായ എക്സ്‌യുവി700 അടുത്തിടൊണ് വിപണിയില്‍ എത്തിയത്.  തുടങ്ങി വെറും 57 മിനിറ്റിനുള്ളിൽ  25,000 പ്രീ-ബുക്കിംഗുകൾ ലഭിക്കുകയും ആറ് മാസത്തിനുള്ളില്‍ പ്രതീക്ഷിച്ച ബുക്കിങ്ങുകള്‍ രണ്ട് ദിവസങ്ങളിലായി വെറും മൂന്ന് മണിക്കൂറില്‍ നേടുകയും ചെയ്‍ത വാഹനം ബുക്കിംഗില്‍ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്.

ബുക്കിംഗ് ആരംഭിച്ച് 14 ദിവസം  പിന്നിടുമ്പോള്‍ 65,000 ബുക്കിംഗുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് മഹീന്ദ്ര എക്‌സ്‌യുവി 700 എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഒക്ടോബര്‍ ഏഴാം തിയതിയാണ് XUV700-ന്റെ ബുക്കിംഗ് മഹീന്ദ്ര ആരംഭിക്കുന്നത്. ആദ്യം ബുക്കുചെയ്യുന്ന 25,000 വാഹനങ്ങള്‍ക്ക് പ്രത്യേകം വില ആയിരിക്കുമെന്ന് മഹീന്ദ്ര അറിയിച്ചിരുന്നു. വില കുറവ് ഉറപ്പുനല്‍കിയിരുന്ന 25,000 വാഹനങ്ങളുടെയും ബുക്കിങ്ങ് ബുക്കിങ്ങ് തുറന്ന് ഒരു മണിക്കൂര്‍ തികയുന്നതിന് മുമ്പ് പൂര്‍ത്തിയാകുകയായിരുന്നു. പിന്നീട് പ്രാരംഭമായി നല്‍കിയിരുന്ന ഓഫര്‍ വില അവസാനിച്ചതായി അറിയിക്കുകയും 50,000 രൂപ വരെ ഉയര്‍ത്തി പുതിയ വില പ്രഖ്യാപിക്കുകയുമായിരുന്നു.

Latest Videos

undefined

മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് എക്സ്‍യുവി 700 ഒരുങ്ങിയിരിക്കുന്നത്. MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്‍മിഷനുകളില്‍ ഒമ്പത് മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്. മുന്‍ഗാമിയെക്കാള്‍ വലിപ്പക്കാരനാണ് ഈ വാഹനം. 4695 എം.എം. നീളം, 1890 എം.എം. വീതി, 1755 എം.എം. ഉയരം 2750 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് എക്സ്‍യുവി 700-ന്റെ അളവുകള്‍. പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, സി ഷേപ്പ് ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, പുതിയ ഡിസൈനിനൊപ്പം സ്പോര്‍ട്ടി ഭാവവും നല്‍കി ഒരുങ്ങിയിട്ടുള്ള 17,18 ഇഞ്ച് അലോയി വീല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ് എന്നിവയാണ് എക്സ്റ്റീരിയറിനെ സമ്പന്നമാക്കുന്നു.

2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന്‍റെ ഹൃദയം. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി കരുത്തും 380 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതിലുണ്ട്. കര്‍ട്ടണ്‍ എയര്‍ബാഗ്, 360 ഡിഗ്രി ക്യാമറ, ഐസോഫിക്‌സ് സീറ്റ് മൗണ്ട്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഡൈനാമിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവയാണ് ഈ വാഹനത്തിലെ സുരക്ഷാസംവിധാനങ്ങള്‍.

അഡ്രേനോക്‌സ് കണക്ടഡ് കാര്‍ സാങ്കേതികവിദ്യ, സോണിയുടെ ത്രീഡി സൗണ്ട്, സ്മാര്‍ട്ട് ഡോര്‍ ഹാന്‍ഡില്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ, ബ്ലൈന്‍ഡ് വ്യൂ മോണിറ്ററിങ്ങ്, ഇലക്ട്രോണിക് പാര്‍ക്ക് ബ്രേക്ക്, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയ ഫീച്ചറുകളെല്ലാം ഈ ഓപ്ഷണലായി നല്‍കുന്ന ലക്ഷ്വറി പാക്കിലാണ് ഒരുക്കിയിട്ടുള്ളത്. മെമ്മറി ഫങ്ഷനുള്ള ആറ് രീതിയില്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ്, ഉയര്‍ന്ന വേരിയന്റില്‍ ഡ്യുവല്‍ ഡിസ്പ്ലേ 10.25 ഇഞ്ച് വലിപ്പവും താഴ്ന്ന വേരിയന്റില്‍ ഏഴ് ഇഞ്ച് വലിപ്പവുമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ആന്‍ട്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങള്‍ക്കൊപ്പം 60 കണക്ടഡ് ഫീച്ചറുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം തുടങ്ങിയവയാണ് ഫീച്ചറുകളാണ്.

അടുത്തിടെ 24 മണിക്കൂർകൊണ്ട് 4000 കിലോമീറ്റർ സഞ്ചരിച്ച് മഹീന്ദ്ര എക്സ് യു വി 700 റെക്കോർഡ് ഇട്ടിരുന്നു. ഇവോ ഇന്ത്യ സംഘടിപ്പിച്ച സ്പീഡ് എൻഡുറൻസ് ചാലഞ്ചിലാണ് ദേശീയ റെക്കോർഡ് മഹീന്ദ്ര തകർത്തത്. 2016 ൽ സ്ഥാപിതമായ 3,161 കിലോമീറ്ററിന്‍റെ റെക്കോർഡാണ് പഴങ്കഥയായത്. മഹീന്ദ്രയുടെ തന്നെ സ്പീഡ് ട്രാക്കിലായിരുന്നു പരീക്ഷണം. ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ഇൻ ഇന്ത്യ പ്രതിനിധികളാണ് റെക്കോർഡ് ഓട്ടം നിരീക്ഷിക്കാനെത്തിയത്.

ഇന്ത്യയില്‍ 10 ലക്ഷത്തിന് മുകളില്‍ കാറുകള്‍ വില്‍ക്കുന്ന ഏതൊരു വാഹന നിര്‍മാതാവും സ്വന്തമാക്കാത്ത റെക്കോര്‍ഡാണ് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ എക്‌സ്‌യുവി 700 നേടിയത്. 12.49 ലക്ഷം രൂപയിലാണ് (എക്‌സ്-ഷോറൂം) ഈ മോഡലിന്റെ വില ആരംഭിക്കുന്നത്. ഈ മോഡലിന്റെ വിതരണം ഉടന്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പെട്രോള്‍ വേരിയന്റുകളുടെ ഡെലിവറികള്‍ ഒക്ടോബര്‍ 30 മുതല്‍ ആരംഭിക്കുമെന്നും ഡീസല്‍ വേരിയന്റ് ഡെലിവറികള്‍ നവംബര്‍ അവസാന വാരം മുതല്‍ ആരംഭിക്കുമെന്നും മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഡെലിവറി ടൈംലൈനുകള്‍ ഒക്ടോബര്‍ 27 മുതല്‍ മഹീന്ദ്ര ഉപഭോക്താക്കളെ അറിയിക്കും.

ഇന്ത്യന്‍ വാഹന വിപണിയില്‍ ഇരുചക്ര വാഹനങ്ങള്‍ അടക്കമുള്ള ചെറിയ വാഹനങ്ങളോടുള്ള താല്‍പ്പര്യം കുറഞ്ഞുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പേരും എസ്‌യുവി ഉള്‍പ്പെടെയുള്ള കാറുകളാണ് തെരഞ്ഞെടുക്കുന്നത്. ഇത് അവസരമാക്കി മിഡ്, മൈക്രോ എസ്‌യുവികള്‍ കൂടുതലായി പുറത്തിറക്കാനാണ് ഇപ്പോള്‍ പല വാഹന നിര്‍മാതാക്കളും ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!