എന്‍ഡവറിന്‍റെ അപരനായി ഫോര്‍ഡ് റേഞ്ചര്‍ സ്‌റ്റോം ട്രക്ക്

By Web Team  |  First Published Oct 25, 2018, 6:11 PM IST

2018 സാവോ പോളോ ഇന്റര്‍നാഷ്ണല്‍ ഓട്ടോ ഷോയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന കരുത്തന്‍ ട്രക്ക് മോഡല്‍ റേഞ്ചര്‍ സ്‌റ്റോമിന്‍റെ കണ്‍സെപ്റ്റ് ഫോര്‍ഡ് പുറത്തുവിട്ടു. ഇന്ത്യന്‍ വിപണിയിലുള്ള എന്‍ഡവറിനോട് രൂപസാദൃശ്യമുള്ള ഡിസൈനിലാണ് റേഞ്ച് സ്റ്റോമിന്റെ നിര്‍മാണം. ഫീച്ചേഴ്‌സും എന്‍ഡവറിനോട് സമാനമാണ്. 

പുതിയ സസ്‌പെന്‍ഷന്‍ സംവിധാനം, ഓള്‍ ടെറൈന്ഡ ടയര്‍, സ്‌പോര്‍ട്ടി അലോയി വീല്‍, ബോഡി മുഴുവന്‍ കവര്‍ ചെയ്യുന്ന ക്ലാഡിങ്, കസ്റ്റം എക്സ്റ്റീരിയര്‍ പെയിന്റ്, റൂഫ് റെയില്‍ എന്നിവ റേഞ്ച് സ്റ്റോം ട്രക്കിനെ വ്യത്യസ്തമാക്കുന്നു. വാഹനത്തിന്റെ ഗ്രില്ലില്‍ ഫോര്‍ഡ് പേരും ആലേഖനം ചെയ്തിട്ടുണ്ട്. 3.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് റേഞ്ചര്‍ സ്‌റ്റോം കണ്‍സെപ്റ്റിന്‍റെ ഹൃദയം. 6 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.  നിലവില്‍ വിദേശ വിപണിയിലുള്ള എക്കോസ്‌പോര്‍ട്ട് സ്‌റ്റോമിനെക്കാള്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായിരിക്കും റേഞ്ചര്‍ സ്‌റ്റോമെന്നാണ് കമ്പനിയുടെ അവകാശവാദം.

Latest Videos

click me!