കരുത്തു കൂട്ടി പുത്തന്‍ ഗൂര്‍ഖ എക്‌സ്ട്രീമുമായി ഫോഴ്‌സ് മോട്ടോഴ്സ്

By Web Team  |  First Published Dec 11, 2018, 9:54 PM IST

ഫോഴ്‌സ് മോട്ടോഴ്‍സിന്‍റെ ഓഫ് റോഡര്‍ എസ്‍യുവി ഗൂര്‍ഖയുടെ പുതിയ ടോപ് സ്‌പെക്ക് വേരിയന്റ് ഗൂര്‍ഖ എക്‌സ്ട്രീം' ഇന്ത്യയിലെത്തി. എക്‌സ്ട്രീമിനെ കൂടാതെ നിലവില്‍ ഗുര്‍ഖ നിരയില്‍ എക്‌സ്‌പെഡിഷന്‍, എക്‌സ്‌പ്ലോറര്‍ എന്നീ വകഭേദങ്ങളാണുള്ളത്.

രൂപത്തില്‍ റഗുലര്‍ മോഡലിന് സമാനമാണെങ്കിലും മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ അല്‍പം മാറ്റത്തോടെയും ചെറിയ മിനുക്കുപണികളോടെയുമാണ് പുത്തന്‍  ഗൂര്‍ഖ എക്‌സ്ട്രീം എത്തുന്നത്. മെഴ്‌സിഡിസ് ബെന്‍സ് OM611 കുടുംബത്തില്‍ നിന്നെടുത്ത കൂടുതല്‍ കരുത്തുറ്റ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 140 ബിഎച്ച്പി പവറും 321 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. ബെന്‍സ് G32 മോഡലില്‍ നിന്നെടുത്ത 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. റഗുലര്‍ ഗൂര്‍ഖയില്‍ 2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 85 ബിഎച്ച്പി കരുത്താണ് നല്‍കിയിരുന്നത്. 

Latest Videos

റഗുലര്‍ പതിപ്പില്‍നിന്ന്‌ മാറ്റങ്ങള്‍ പ്രകടമായ ക്യാബിനിലെ സെന്റര്‍ കണ്‍സോള്‍ പുതിയതാണ്. ഗിയര്‍ ലിവറിലും മാറ്റമുണ്ട്. മികച്ച ഡ്രൈവിങ് അനുഭവത്തിന് സസ്‌പെന്‍ഷന്‍ സംവിധാനവും പരിഷ്‌കരിച്ചു. 205 എംഎം ആണ് എക്‌സ്ട്രീമിലെ ഗ്രൗണ്ട് ക്ലിയറന്‍സ്.  12.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 

click me!