വിമാനയാത്രകളിൽ ഇന്ത്യ സ്വീകരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഏറെ പ്രശംസനീയമാണെന്ന് വിലയിരുത്തിയ എഫ്എഎ, ഇന്‍റർനാഷണൽ സിവിൽ ഏവിയേഷന്‍റെ എല്ലാ മാനദണ്ഡങ്ങളും ഇന്ത്യ കൃത്യമായി പാലിക്കുന്നുണ്ടെന്നും കണ്ടെത്തി.
ദില്ലി: ലോകത്ത് ആകാശ യാത്രയിലെ സുരക്ഷയിൽ മുൻപില്‍ ഇന്ത്യയാണെന്ന് അമേരിക്കൻ നിയന്ത്രണത്തിലുള്ള ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ)യുടെ റാങ്കിംഗ്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ നടത്തിയ പഠനത്തിന്‍റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
വിമാനയാത്രകളിൽ ഇന്ത്യ സ്വീകരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഏറെ പ്രശംസനീയമാണെന്ന് വിലയിരുത്തിയ എഫ്എഎ, ഇന്‍റർനാഷണൽ സിവിൽ ഏവിയേഷന്‍റെ എല്ലാ മാനദണ്ഡങ്ങളും ഇന്ത്യ കൃത്യമായി പാലിക്കുന്നുണ്ടെന്നും കണ്ടെത്തി.
ഇന്‍റർനാഷണൽ ഏവിയേഷൻ സേഫ്റ്റി അസസ്മെന്‍റിലും ഇന്ത്യയുടെ സ്ഥാനം കാറ്റഗറി 1 ൽ തന്നെയാണെന്നതും എഫ്എഎയുടെ അംഗീകാരം ലഭിക്കാൻ കാരണമായി.