യാത്രികര്‍ക്ക് കിടിലന്‍ ഓഫറുകളുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

By Web Team  |  First Published Nov 5, 2018, 5:21 PM IST

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി യാത്രികര്‍ക്കായി ഇളവുകളും  ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മുന്‍ നിര വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്.
 


കൊച്ചി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി യാത്രികര്‍ക്കായി ഇളവുകളും  ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മുന്‍ നിര വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ദീപാവലി കാലയളവില്‍ എമിറേറ്റ്‌സില്‍  യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സ്വാദേറിയ പരമ്പരാഗത ദീപാവലി വിഭവങ്ങള്‍ ആസ്വദിക്കാം. അതിനോടൊപ്പം 2018 നവംബര്‍ 9മുതല്‍ 11വരെ ബുക്ക് ചെയ്യുന്നവര്‍ക്കും,  2018 നവംബര്‍ 12മുതല്‍ 2019 മാര്‍ച്ച് 31വരെ യാത്ര ചെയ്യുന്നവര്‍ക്കും ഇളവുകളും ആനുകൂല്യങ്ങളും ലഭ്യമാകും. ന്യൂ യോര്‍ക്ക് , ചിക്കാഗോ, ലണ്ടന്‍,  ഒര്‍ലാണ്ടോ  മാഡ്രിഡ്, ലിസ്ബണ്‍,  ഫ്രാങ്ക്ഫര്‍ട്ട്, ബാഴ്സലോണ എന്നിവടങ്ങളിലേക്കാകും ഇളവുകള്‍ ലഭ്യമാകുക. 

നവംബര്‍ 4മുതല്‍ 10വരെ ദുബായ്ക്കും ഇന്ത്യക്കും ഇടയില്‍ യാത്രചെയ്യുന്നവര്‍ക്ക് പ്രത്യേക ദീപാവലി വിഭവങ്ങള്‍ ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എമിറേറ്റ്‌സ് ലോഞ്ചുകളില്‍ പ്രത്യേക വിഭവങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കും.
ഈ ആഘോഷ വേളയില്‍ എമിറേറ്റിസിന്റെ ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക്  എല്ലാ മീലുകള്‍ക്കുമൊപ്പം മോടിച്ചൂര്‍ ലഡ്ഡു  ആസ്വദിക്കാം ഫസ്റ്റ് ക്ലാസ്,  ബിസിനസ് ക്ളാസ് യാത്രക്കാര്‍ക്ക്   അന്‍ജീര്‍ ചക്കാര്‍,  മോട്ടിചൂര്‍  ലഡ്ഡു എന്നിവയും എമിറേറ്റ്‌സ് ഒരുക്കിയിട്ടുണ്ട്.

Latest Videos

നവംബര്‍ 7 ന് ദുബായ് ഡല്‍ഹി കേപ് ടൗണ്‍, ജോഹന്നാസ്ബര്‍ഗ്,  കുലാലംപൂര്‍ എന്നിവടങ്ങളിലെ പ്രീമിയം ലോഞ്ചുകളില്‍ ആഘോഷങ്ങള്‍ നടക്കും. കൂടാതെ ലഡ്ഡു,  ജിലേബി,  തുടങ്ങിയ  മധുര പലഹാരങ്ങള്‍,  ബിരിയാണി,  ചപ്പാത്തി,  സമോസ,  ഡാല്‍ കച്ചോരി,  ഖീര്‍,  രസമലൈ, അംഗൂറി റബ്ഡി  എന്നീ പ്രത്യേക വിഭവങ്ങളും യാത്രക്കാര്‍ക്ക് ലഭ്യമാക്കും.

ഉപഭോക്താക്കള്‍ക്ക് സീസണല്‍ മെനു ലഭ്യമാക്കുന്നതിനുള്ള  എമിറേറ്റ്‌സ്  ഉദ്യമത്തിന്റെ  ഭാഗമായാണിതെന്നും യാത്ര ചെയ്യുമ്പോള്‍ വിവിധ സ്ഥലങ്ങളില്‍  നിന്നുമുള്ള പുതിയ രുചികള്‍  പരീക്ഷിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കുമെന്നും ക്രിസ്മസ്, ന്യൂ ഇയര്‍, ഈദ് എന്നീ പ്രത്യേക ആഘോഷ അവസരങ്ങളിലും പ്രത്യേക മെനു തയാറാക്കാറുണ്ടെന്നും എമിറേറ്റ്‌സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

click me!