യാത്രയുടെ തിരിക്കിനിടയില്‍ പലര്‍ക്കും വിമാനത്താവളങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ കഴിയാറില്ല. മനോഹര കാഴ്ചകള്‍ തേടി പാഞ്ഞു പോകുന്നതിനിടയില്‍ ചുറ്റുമുള്ള പല മനോഹര കാഴ്ചകളും നഷ്‍ടപ്പെടുത്താനാണ് പല സഞ്ചാരികളുടെയും വിധി. താഴെപ്പറയുന്ന വിമാനത്താവളങ്ങളിലെത്തുമ്പോള്‍ വെറുതെയൊന്നു കണ്ണു തുറന്ന് ചുറ്റും നോക്കൂ. മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാം.
1. ഗാഗ്ഗല്‍ എയര്‍പോര്‍ട്ട്, കാംഗ്ര
ഹിമാലയൻ താഴ്വരകളിലെ സുന്ദരമായ താഴ്വരകളിൽ ഒന്നാണ് കാംഗ്ര താഴ്വര. ഹിമാലയത്തിലെ ധൗലധർ മേഖലയ്ക്കും ശിവാലിക്ക് മേഖലയ്ക്കും ഇടയിലായാണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത്. ഏറെ ചരിത്ര പ്രാധാന്യമുള്ള ഈ സ്ഥലത്ത് ഏകദേശം 3500 വർഷം മുമ്പേ ജനവാസം ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മഞ്ഞ് മൂടിക്കിടക്കുന്ന മലനിരകള്‍ക്കിടയിലാണ് ഗാഗ്ഗല്‍ എയര്‍പോര്‍ട്ട്. 1200 ഏക്കറുകളിലാണ് ഈ വിമാനത്താവളം. സമുദ്രനിരപ്പില്‍ നിന്ന് 2492 അടി ഉയരെ. ശ്വാസം പിടിച്ച് മാത്രമേ ഈ ഉയരകാഴ്ചകള്‍ ആസ്വദിക്കാനാവൂ.
2. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ന്യൂഡല്‍ഹി
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അഥവാ പാലം വിമാനത്താവളം. ന്യൂഡല്‍ഹിയില്‍ നിന്ന് 16 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി പാലം എന്ന സ്ഥലത്ത് 5,220 ഏക്കറിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഡല്‍ഹി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് എന്ന സ്വകാര്യ പങ്കാളിത്തതോടെ രൂപികരിക്കപ്പെട്ട കമ്പനിക്കാണ് വിമാനത്താവളത്തിന്‍റെ നടത്തിപ്പ്. ഇന്ത്യയില്‍ ഏറ്റവും തിരക്കുള്ള വിമാനത്താവളം. യാത്രികരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനം.
3. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ
മുംബൈയിലെ ആദ്യത്തെ വിമാനത്താവളം. ഇന്ത്യന്‍ കലാ ഡിസൈനുകളാല്‍ സമ്പന്നം. മ്യൂസിയത്തില്‍ ഏതാണ്ട് 7,000 നിര്‍മിതികള്‍. ഒരു 3 കിലോമീറ്റര്‍ ആര്‍ട്ട് മതില്‍. 1,500 കലാകാരന്‍മാരുടെ സൃഷ്ടികള്‍. യാത്രികരുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനം
4. അഗട്ടി എയര്‍പോര്‍ട്ട്, ലക്ഷദ്വീപ്
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ വിസ്മയക്കാഴ്ച. ലക്ഷദ്വീപ് സമൂഹത്തിലെ ഏക വിമാനത്താവളം. ആകാശത്ത് നിന്ന് നോക്കുമ്പോള്‍ ഇന്ത്യന്‍മഹാസമുദ്രത്തിന്‍റെ നീലിമയില്‍ ഒരു ചെറിയ ദ്വീപ് പോലെ ദൃശ്യമാകുന്ന എയര്‍പോര്‍ട്ട്
5. കുശോക് ബകുല റിംമ്പോച്ചി എയര്‍പോര്‍ട്ട്, ലേ
സമുദ്രനിരപ്പില്‍ നിന്നും 3.256 മീറ്റര്‍ (10,682 അടി) ഉയരം. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങളില്‍ ഒന്ന്. ഹിമാലയത്തിന്റെ മടിത്തട്ടില്‍ ജമ്മുകശ്മീരിലെ ലേയില്‍ സ്ഥതി ചെയ്യുന്നു
6. ജുബര്‍ഹട്ടി വിമാനത്താവളം, ഷിംല
ഇന്ത്യയിലെ ഏറ്റവും ചെറിയ എയര്‍പോര്‍ട്ടുകളില്‍ ഒന്ന്. മനോഹരമായ കാഴ്ചകളും ഒരുക്കി മലമുകളില്‍ സ്ഥിതി ചെയ്യുന്നു. സര്‍വ്വീസുകള്‍ കുറവാണെങ്കിലും മായക്കാഴ്ചകളാല്‍ സമൃദ്ധം
7. ലംഗ്‍പൂയ് വിമാനത്താവളം, മിസോറാം
ടേബിള്‍ ടോപ് റണ്‍വേയുള്ള ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങളില്‍ ഒന്ന്. വിമാനം റണ്‍വേയിലൂടെ ഇറങ്ങുമ്പോള്‍ മലയോര അരുവികളുടെ മനോഹരമായ ജാലകക്കാഴ്ചകള്‍ മുന്നില്‍ തുറക്കും
8. ഡബോളിം എയര്‍പോര്‍ട്ട്, ഗോവ
അറബിക്കടലിന്റെ ഭ്രമിപ്പിക്കുന്ന സൗന്ദര്യത്തിലേക്ക് യാത്രികരെ കൊണ്ടിറക്കുന്ന വിമാനത്താവളം