ഓട്ടോ നിരക്കുകളും ഇനി ഗൂഗിള്‍ മാപ്പില്‍ അറിയാം!

By Web Team  |  First Published Dec 19, 2018, 3:33 PM IST

നമ്മുടെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള സാധാരണക്കാരുടെ മുഖ്യപരാതികളിലൊന്നാണ് പരിചയമില്ലാത്ത സ്ഥലങ്ങളിലേക്കുള്ള ഓട്ടങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നുവെന്നത്. ഇപ്പോഴിതാ ഇത്തരം ഡ്രൈവർമാർക്ക് ഇരുട്ടടിയുമായി ഗൂഗിൾ മാപ്പിന്‍റെ പുതിയ ഫീച്ചര്‍. മാപ്പിന‍്‍റെ പുതിയ അപ്ഡേഷൻ അനുസരിച്ച് പോകുന്ന വഴി മാത്രമല്ല ഓട്ടോചർജും അറിയാൻ സാധിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.


നമ്മുടെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള സാധാരണക്കാരുടെ മുഖ്യപരാതികളിലൊന്നാണ് പരിചയമില്ലാത്ത സ്ഥലങ്ങളിലേക്കുള്ള ഓട്ടങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നുവെന്നത്. ഇപ്പോഴിതാ ഇത്തരം ഡ്രൈവർമാർക്ക് ഇരുട്ടടിയുമായി ഗൂഗിൾ മാപ്പിന്‍റെ പുതിയ ഫീച്ചര്‍. മാപ്പിന‍്‍റെ പുതിയ അപ്ഡേഷൻ അനുസരിച്ച് പോകുന്ന വഴി മാത്രമല്ല ഓട്ടോചർജും അറിയാൻ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പദ്ധതിയുടെ ആദ്യഘട്ടമായി ദില്ലിയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഇതനുസരിച്ച് ദില്ലി ട്രാഫിക് പൊലീസ് നല്‍കിയ ഔദ്യോഗിക ഓട്ടോ ചാര്‍ജ് ഗൂഗിള്‍ മാപ്പില്‍ കാണിക്കും. പുതിയ ഫീച്ചര്‍ ഉപയോഗിക്കുന്ന യാത്രികന് നഗരത്തിലെ എല്ലാ ഓട്ടോറിക്ഷാ റൂട്ടുകളും കൃത്യമായ തുകയും അറിയാന്‍ സാധിക്കും. അതായത് യാത്രക്കാരെ ഇനി തെറ്റായ വഴികളിലൂടെ കൊണ്ടുപോയി ഡ്രൈവര്‍മാര്‍ക്ക് അമിത ചാര്‍ജ് ഈടാക്കാൻ സാധിക്കില്ലെന്ന് അര്‍ത്ഥം.

Latest Videos

യാത്രികന്‍റെ ലോക്കേഷനും പോകേണ്ട ലോക്കേഷനും ഗൂഗിൾ മാപ്പിൽ നൽകണം. പബ്ലിക് ട്രാന്‍സ്പോര്‍ട്ട് മോഡിലൂടെ പോകേണ്ട വഴിയും നിരക്കുകളും അറിയാന്‍ സാധിക്കും. യൂബർ, ഓല പോലുള്ള ഓൺലൈൻ ടാക്സികളുടെ നിരക്കുകളുമായി ഓട്ടോ നിരക്ക് താരതമ്യം ചെയ്യാനും സാധിക്കും. പദ്ധതി വൈകാതെ രാജ്യവ്യാപകമായി നടപ്പാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

click me!