കിടിലന്‍ വിലക്കിഴിവില്‍ ഈ കാറുകള്‍ വീട്ടിലെത്തും!

By Web Team  |  First Published Dec 14, 2018, 2:52 PM IST

ഡിസംബര്‍ മാസം വാഹനവിപണിയില്‍ ഓഫറുകളുടെ പൂക്കാലമാണ്. ചില നിര്‍മ്മാതാക്കള്‍ 85,000 രൂപ വരെയാണ് ഹാച്ച്ബാക്കുകള്‍ക്ക് ഈ ഡിസംബറില്‍ ഓഫറുകളായി നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാ ആ ഓഫറുകളുടെ വിശദവിവരങ്ങള്‍


ഡിസംബര്‍ മാസം വാഹനവിപണിയില്‍ ഓഫറുകളുടെ പൂക്കാലമാണ്. ചില നിര്‍മ്മാതാക്കള്‍ 85,000 രൂപ വരെയാണ് ഹാച്ച്ബാക്കുകള്‍ക്ക് ഈ ഡിസംബറില്‍ ഓഫറുകളായി നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാ ആ ഓഫറുകളുടെ വിശദവിവരങ്ങള്‍

മാരുതി സ്വിഫ്റ്റ്
60,000 രൂപ വരെയാണ് സ്വിഫ്റ്റിലെ ആനുകൂല്യങ്ങള്‍. സ്വിഫ്റ്റ് പെട്രോള്‍ മോഡലുകളില്‍ 30,000 രൂപ വിലക്കിഴിവ് ലഭിക്കുമ്പോള്‍ സ്പെഷ്യല്‍ എഡിഷന്‍ സ്വിഫ്റ്റില്‍ 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടായി ലഭിക്കും. ഏഴുവര്‍ഷത്തില്‍ താഴെ പഴക്കമുള്ള കാറാണ് കൈമാറുന്നതെങ്കില്‍ 25,000 രൂപ എക്സ്ചേഞ്ച് ബോണസായും ലഭിക്കും.

Latest Videos

undefined

ഏഴുവര്‍ഷത്തിന് മുകളിലാണ് പഴക്കമെങ്കില്‍ ബോണസ് 10,000 രൂപ കുറയും. സ്വിഫ്റ്റ് ഡീസല്‍ മോഡലുകളില്‍ നേരിട്ടുള്ള വിലക്കിഴിവ് 20,0000 രൂപയാണ്; എക്സ്ചേഞ്ച് ബോണസ് 30,000 രൂപയും. കൈമാറുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ 15,000 രൂപയായി എക്സ്ചേഞ്ച് ബോണസ് കുറയും.

മാരുതി ആള്‍ട്ടോ
ഹാച്ച്ബാക്കില്‍ 60,000 രൂപ വരെയും ആള്‍ട്ടോ 800 വകഭേദങ്ങളില്‍ മുഴുവന്‍ 30,000 രൂപയുടെ നേരിട്ടുള്ള വിലക്കിഴിവുണ്ട്. ഒപ്പം എക്‌സ്‌ചേഞ്ച് ബോണസായി 30,000 രൂപയാണ് ഡിസ്‌കൗണ്ട്. എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന് ഏഴു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായി ലഭിക്കും.

മാരുതി ആള്‍ട്ടോ K10
65,000 രൂപ വരെയാണ് ആള്‍ട്ടോ  K10 മോഡലുകളില്‍ ഒരുങ്ങുന്നത്. പെട്രോള്‍ മോഡലിന് 25,000 രൂപയും സിഎന്‍ജി മോഡലിന് 20,000 രൂപയും എഎംടി മോഡലുകള്‍ക്ക് 30,000 രൂപയും വിലക്കിഴിവ് ലഭിക്കും. കൂടാതെ മാനുവല്‍ / സിഎന്‍ജി, എഎംടി വകഭേദങ്ങള്‍ക്ക് 30,0000 രൂപ, 35,000 രൂപ എന്നിങ്ങനെ എക്‌ചേഞ്ച് ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതലാണ് പഴക്കമെങ്കില്‍ 10,000 രൂപ ബോണസില്‍ കുറയും.

മാരുതി വാഗണ്‍ആര്‍
80,000 രൂപ വരെയാണ് വാഗണ്‍ആറിനു ലഭിക്കുന്ന ഡിസ്‌കൗണ്ട്. പെട്രോള്‍ മോഡലുകളില്‍ 40,000 രൂപയുടെ നേരിട്ടുള്ള വിലക്കിഴിവ് ലഭിക്കും. സിഎന്‍ജി മോഡലുകളില്‍ 35,000 രൂപയാണ് ലഭ്യമായ ക്യാഷ് ഡിസ്‌കൗണ്ട്. അതേസമയം എഎംടി പതിപ്പുകളില്‍ 45,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ഉപഭോക്താക്കള്‍ക്ക് നേടാം. എക്‌സ്‌ചേഞ്ച് ബോണസായി പെട്രോള്‍ മാനുവല്‍ വകഭേദങ്ങള്‍ക്ക് 30,000 രൂപയും എഎംടി മോഡലുകള്‍ക്ക് 35,000 രൂപയും നേടാം. എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ എക്‌സ്‌ചേഞ്ച് ബോണസ് 10,000 രൂപ കുറയും.

മാരുതി സെലറിയോ
65,000 രൂപ വരെ ഡിസ്‌കൗണ്ടില്‍ സെലറിയോ വീട്ടിലെത്തും. സെലറിയോ പെട്രോള്‍ മോഡലുകളില്‍ 30,000 രൂപയാണ് നേരിട്ടുള്ള വിലക്കിഴിവ്. സിഎന്‍ജി പതിപ്പില്‍ 25,000 രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ട്. സെലറിയോ എഎംടിയില്‍ 35,000 രൂപയുടെ വിലക്കിഴിവും ലഭിക്കും. മാനുവല്‍ വകഭേദങ്ങളില്‍ 25,000 രൂപയും സിഎന്‍ജി മോഡലുകളില്‍ 30,000 രൂപയുമാണ് എക്‌സ്‌ചേഞ്ച് ബോണസ്. സെലറിയോ എഎംടിയില്‍ 35,000 രൂപ എക്സ്ചേഞ്ച് ബോണസായി ലഭിക്കും. കൈമാറുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ എക്‌സ്‌ചേഞ്ച് ബോണസ് 10,000 രൂപ കുറയും.

ഹ്യുണ്ടായി ഇയോണ്‍
സാന്‍ട്രോയുടെ തിരിച്ചുവരവ് മൂലം ഇയോണിന്‍റെ പഴയ സ്റ്റോക്ക് എത്രയും വേഗം വിറ്റു തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഹ്യുണ്ടായി. 65,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ഇയോണില്‍ ഉപഭോക്താക്കള്‍ക്ക് കിട്ടും. 50,000 രൂപയാണ് നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ട്. 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായും 5,00 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടായും ഹാച്ച്ബാക്കില്‍ നേടാം.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10
75,000 രൂപ വരെയാണ് ഗ്രാന്‍ഡ് i10 പെട്രോള്‍ മോഡലുകളിലെ ഡിസ്‌കൗണ്ട്. 50,000 രൂപ നേരിട്ട് ക്യാഷ് ഡിസ്‌കൗണ്ടായും 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസായും നേടാം. 5,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഒരുങ്ങുന്നുണ്ട്. ഗ്രാന്‍ഡ് i10 ഡീസല്‍ വകഭേദങ്ങളില്‍ 60,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് നേടാം.

മാരുതി ഇഗ്നിസ്
77,000 രൂപ വരെ ഇഗ്‌നിസില്‍ ഡിസ്കൗണ്ട് ലഭിക്കും. ഇതില്‍ 40,000 രൂപ വിലക്കിഴിവ് മാനുവല്‍ മോഡലുകളിലും 45,000 രൂപ വിലക്കിഴിവ് ഓട്ടോമാറ്റിക് മോഡലുകളിലും നേരിട്ടു ലഭിക്കും. 25,000 രൂപയാണ് എക്സ്ചേഞ്ച് ബോണസ്. ഇതിനുപുറമെ 5,100 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും കമ്പനി ഹാച്ച്ബാക്കില്‍ നല്‍കുന്നുണ്ട്.

ഫോക്‌സ്‌വാഗണ്‍ പോളോ
75,000 രൂപ വരെ ആനുകൂല്യങ്ങള്‍ പോളോ ഹാച്ച്ബാക്കില്‍ ലഭിക്കും. പോളോ ട്രെന്‍ഡ്‌ലൈന്‍ പെട്രോള്‍ മോഡലിന്റെ വിലയും കമ്പനി വെട്ടിക്കുറച്ചിട്ടുണ്ട്. 5.55 ലക്ഷം രൂപ വിലയുണ്ടായിരുന്ന പോളോ ട്രെന്‍ഡ്‌ലൈന്‍ പെട്രോള്‍ ഇനി 4.99 ലക്ഷം രൂപയ്ക്ക് ലഭിക്കും. ഇതിനുപുറമെ 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും.  35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഒരുങ്ങുന്ന കംഫോര്‍ട്ട്‌ലൈന്‍ പെട്രോളിന് 5.99 ലക്ഷം രൂപയാണ് പുതുക്കിയ വില. 7.49 ലക്ഷത്തില്‍ നിന്നും 6.99 ലക്ഷം രൂപയായി വില കുറച്ച പോളോ ഹൈലൈന്‍ പെട്രോള്‍ മോഡലില്‍ 45,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. എല്ലാ വകഭേദങ്ങളിലും 5,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും ലഭിക്കും. 

click me!