ടവേരയ്ക്ക് പകരക്കാരനാകുമോ സൈലോ?

By Web Team  |  First Published Aug 15, 2018, 11:21 PM IST

സൈലോ പിന്‍വലിക്കില്ലെന്നാണ് പുതിയ വാര്‍ത്തകള്‍


മഹീന്ദ്രയുടെ പുതിയ എംപിവി മരാസോ എത്തുന്നതോടെ സൈലോ പിന്‍വലിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, സൈലോ പിന്‍വലിക്കില്ലെന്നാണ് പുതിയ വാര്‍ത്തകള്‍. 

ജനപ്രിയ ടാക്സിയായ ടവേരയുടെ സ്ഥാനം പിടിച്ചടക്കാനാണ് സൈലോയെ മഹീന്ദ്ര നിലനിര്‍ത്തുന്നതെന്നാണ് സൂചന. ഇന്ത്യയിലെ നിരത്തുകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന ടാക്‌സി വാഹനങ്ങളില്‍ ഒന്നാണ് ഷെവര്‍ലെയുടെ ടവേര. എന്നാല്‍ ഷെവര്‍ലെ ഇന്ത്യയില്‍ വാഹന വില്‍പ്പന നിര്‍ത്തിയതോടെ ടവേരയുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നതാണ് മഹീന്ദ്രയുടെ പ്രതീക്ഷയ്ക്ക് പിന്നില്‍.

Latest Videos

2009-ലാണ് മഹീന്ദ്രയില്‍ നിന്ന് സൈലോ നിരത്തിലെത്തിച്ചത്. 1000 ടവേരകള്‍ നിരത്തിലിറങ്ങിയിരുന്ന കാലത്ത് 600 മുതല്‍ 700 എണ്ണം വരെ സൈലോയും നിരത്തിലിറങ്ങിയിരുന്നെന്നാണ് മഹീന്ദ്രയുടെ കണക്കുകള്‍. ഈ സാഹചര്യത്തില്‍ ടവേരയുടെ സ്ഥാനം മഹീന്ദ്ര സൈലോ ഏറ്റെടുക്കുമോയെന്നാണ് വാഹന ലോകം ഉറ്റുനോക്കുന്നത്. 
 

click me!