ആളുകൾക്ക് വെയിലും മഴയും കൊള്ളാതെ ബസിനായി കാത്തുനിൽക്കാനൊരിടം അതാണ് ബസ് സ്റ്റോപ്പുകൾ അഥവാ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ. എന്നാൽ പഴയ സോവിയറ്റ് യൂനിയനിലെ പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്ത ബസ് സ്റ്റോപ്പുകൾ ആരുടെയും ശ്രദ്ധ ആകർഷിക്കുന്നവയാണ്. അവയാകട്ടെ മരുഭൂമികണക്കെ ആളൊഴിഞ്ഞ പ്രദേശത്ത് റോഡരികിൽ നിർമിക്കപ്പെട്ടവയും. ഇതാ അത്തരം ചില ബസ് കാത്തിരിപ്പു കേന്ദ്രങ്ങളെ പരിചയപ്പെടാം.
പഴയ സോവിയറ്റ് യൂനിയനിലെ രാജ്യങ്ങളായ കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്കുമെനിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലെ ബസ്സ്റ്റോപ്പുകൾ അമ്പരപ്പിക്കുന്നവയാണ്. മനുഷ്യവാസത്തിന്റെ അടയാളങ്ങളില്ലാത്ത മേഖലകളാണ് ഇവയെല്ലാം. പല ആകൃതിയിലുളള ബസ്സ്റ്റോപ്പുകളാണ് എല്ലാം.
ഉക്രെയിൻ, മൊൽഡോവ, ജോർജിയ, അർമേനിയ, ബലാറസ് എന്നീ സോവ്യറ്റ് രാജ്യങ്ങളിലും ഇത്തരം ബസ്സ്റ്റോപ്പുകൾ തന്നെയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്താണ് ഈ പറഞ്ഞ ബസ്സ്റ്റോപ്പുകൾ എല്ലാം. പ്രത്യേകിച്ചൊരു രൂപകൽപ്പനയില്ലാതെ പ്രാദേശികമായ പരീക്ഷണങ്ങളുടെ ഉദാഹരണങ്ങളാണ് അവ. പാതി പണിതതും ഇടിഞ്ഞുവീണ് പോകുമെന്നും തോന്നിപ്പിക്കുന്നയാണ് പലതും.
ജോർജിയിലെ ബസ്സ്റ്റോപ്പുകൾ വളരെ വർണ്ണാഭപരമായവയാണ്. പച്ചയും മഞ്ഞയും നീലയും അങ്ങനെ പല നിറങ്ങളിൽ നല്ല ആർകിടെക് പരീക്ഷണങ്ങളിൽ രൂപകൽപ്പന ചെയ്തവയാണ് അവ. നിൽക്കാൻ മാത്രം സാധിക്കുന്ന, ഇരിപ്പടം ഇല്ലാത്തവയാണ് സോവ്യറ്റ് യൂനിയനിലെ ബസ്സ്റ്റോപ്പുകൾ എല്ലാം.
കടപ്പാട് : ക്രിസ് ഹെർവിഗ് - Maptia