ആ ട്രെയിനില്‍ അവര്‍ മാത്രം; നീലഗിരി കുന്നുകളില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ ബ്രിട്ടീഷ് ദമ്പതികള്‍ ചെയ്തത്

By Web Team  |  First Published Sep 2, 2018, 11:16 AM IST

30 കാരനായ ഗ്രഹാം വില്യം ലൈനും  27കാരിയായ ഭാര്യ സില്‍വിയ പ്ലാസികും ആണ് ഹണിമൂണ്‍ ആഘോഷിക്കാന്‍ നീലഗിരി കുന്നുകളില്‍ എത്തിയത്. 


ചെന്നൈ: വിവാഹം വ്യത്യസ്തമായി ആഘോഷിക്കുന്നത് ഇപ്പോള്‍ ട്രെന്‍റാണ്. വിവാഹ ശേഷം ഹണി മൂണ്‍ ആഘോഷിക്കാന്‍ മനോഹരമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതും അപൂര്‍വ്വമല്ല. എന്നാല്‍ ബ്രിട്ടണില്‍നിന്നുള്ള ദമ്പതികള്‍ ഇന്ത്യയിലെത്തി ഹണി മൂണ്‍ ആഘോഷിച്ചത് തീര്‍ത്തും വ്യത്യസ്തമായാണ്. 

നീലഗിരി കുന്നുകളില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ നവദമ്പതികള്‍ മേട്ടുപ്പാളയത്തില്‍നിന്ന് ഉധഗമണ്ഡലത്തേക്കുള്ള ഒരു ട്രെയിന്‍ പൂര്‍ണ്ണമായും ബുക്ക് ചെയ്യുകയായിരുന്നു. പ്രത്യേക ട്രെയിന്‍ ബുക്ക് ചെയ്യാന്‍ 3 ലക്ഷം രൂപയാണ് ദമ്പതികള്‍ മുടക്കിയത്. 

Latest Videos

30 കാരനായ ഗ്രഹാം വില്യം ലൈനും  27കാരിയായ ഭാര്യ സില്‍വിയ പ്ലാസികും ആണ് ഇതിലെ യാത്രക്കാര്‍. ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്‍റ് ടൂറിസം കോര്‍പ്പറേഷന്‍ വെബ്സൈറ്റിലൂടെയാണ് ഇവര്‍ ട്രെയിന്‍ ബുക് ചെയ്തത്. ഈ സൗകര്യം ലഭ്യമാകുന്ന ആദ്യ വ്യക്തികളാണ് ഇവര്‍. മേട്ടുപ്പാളയത്ത് എത്തിയ ഇവരെ  റെയില്‍വെ അധികൃതര്‍ സ്വീകരിച്ചു. 9.10 ന് മേട്ടുപ്പാളയത്തുനിന്ന് എടുത്ത ട്രെയിന്‍ 2.40 ഓടെ ഊട്ടിയില്‍ എത്തി. 

ഹില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി റെയില്‍വെ ബോര്‍ഡ് ആണ് പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാന്‍ സേലം ഡിവിഷന്‍ അനുമതി നല്‍കിയത്. 120 പേര്‍ക്ക് ഇരുന്ന് സഞ്ചരിക്കാവുന്ന  പ്രത്യേക ട്രെയിന്‍ സംവിധാനമാണ് നീലഗിരി റെയില്‍വെ സ്റ്റേഷനിലേക്ക് ഒരുക്കിയിരിക്കുന്നത്. 


 

click me!