തീ പിടിക്കാൻ സാധ്യത: ബിഎംഡബ്ല്യു പത്ത് ലക്ഷം കാറുകൾ‌ തിരികെ വിളിക്കുന്നു

By Web Team  |  First Published Oct 23, 2018, 6:26 PM IST

വർഷങ്ങളായി ഉപയോ​ഗിച്ച് പഴക്കം ചെന്ന ചുരുക്കം ചില കാറുകൾ തീ പിടിക്കാൻ സാധ്യതയുണ്ടെന്നതിലാണ് തിരികെ വിളിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഇതുസംബന്ധിച്ച വിവരങ്ങൾ ചൊവ്വാഴ്ചയാണ് കമ്പനി പുറത്തുവിട്ടത്.


ജർമൻ കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യു പത്ത് ലക്ഷത്തിലധികം ഡീസൽ കാറുകൾ‌ തിരികെ വിളിക്കുന്നു. വർഷങ്ങളായി ഉപയോ​ഗിച്ച് പഴക്കം ചെന്ന ചുരുക്കം ചില കാറുകൾ തീ പിടിക്കാൻ സാധ്യതയുണ്ടെന്നതിലാണ് തിരികെ വിളിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഇതുസംബന്ധിച്ച വിവരങ്ങൾ ചൊവ്വാഴ്ചയാണ് കമ്പനി പുറത്തുവിട്ടത്.

കാറിലെ ​ഗ്യാസ് സർക്കുലേഷൻ കൂളർ തകരാറിലാകുമ്പോൾ കൂളിങ്ങ് ദ്രാവകം ചോരാൻ സാധ്യതയുണ്ട്. ഈ ദ്രാവകം മറ്റ് ഘടകങ്ങളുമായ 
പ്രവർത്തിക്കുകയും തീ പിടിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഇത്തരത്തിൽ തീ പിടിച്ച 480000 കാറുകൾ തിരികെ വിളിക്കുന്നുവെന്ന്         
ഒാ​ഗസ്റ്റിൽ കമ്പനി അറിയിച്ചിരുന്നു. പ്രധാനമായും യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങളിലെ കാറുകളാണ് തിരികെ വിളിച്ചത്. എന്നാൽ ദക്ഷിണ കൊറിയയിൽ 30 ഒാളം കാറുകൾ കത്തിയതിന് പിന്നാലെയാണ് ലോകത്താകമാനം 160000 ലക്ഷത്തോളം കാറുകൾ തിരികെ വിളിക്കാൻ കമ്പനി തീരുമാനിച്ചത്.  

Latest Videos

click me!