പുത്തന്‍ ബിഎംഡബ്ല്യു 3 സീരീസിന്റെ പ്രീ-ബുക്കിംഗ് തുടങ്ങി

By Web Team  |  First Published Dec 11, 2018, 10:28 PM IST

പാരിസ് മോട്ടോര്‍ ഷോയില്‍ അവതരിച്ച ഏഴാം തലമുറ ബിഎംഡബ്ല്യു 3 സീരീസിന്റെ (ജി20) പ്രീ-ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. വിവിധ തരത്തില്‍ ട്യൂണ്‍ ചെയ്ത ഡീസല്‍, പെട്രോള്‍ എന്‍ജിനുകളിലെത്തുന്ന വാഹനം  ആദ്യഘട്ടത്തില്‍  320ഡി, 320ഐ എന്‍ജിന്‍ വേര്‍ഷനുകളിലായിരിക്കും  ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 

മുന്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ബിഎംഡബ്ല്യു 3 സീരീസ് കൂടുതല്‍ അഗ്രസീവാണ്. ഇരട്ട സ്‌ക്രീന്‍ സംവിധാനമാണ് കാറിനകത്ത് സജ്ജീകരിച്ചിട്ടുള്ളത്. ഇന്‍ഫൊടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍, ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലഭ്യമാണ്. 40 മുതല്‍ 50 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്‍റെ  ഇന്ത്യയിലെ എക്‌സ് ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Latest Videos

മെഴ്‌സേഡീസ് ബെന്‍സ് സി-ക്ലാസ്, ഔഡി എ4, ജാഗ്വാര്‍ എക്‌സ്ഇ, വോള്‍വോ എസ്60 തുടങ്ങിയവയാണ് വാഹനത്തിന്‍റെ മുഖ്യഎതിരാളികള്‍. 2019 പകുതിയോടെ ഇന്ത്യയില്‍ വിതരണം ആരംഭിക്കും. 

click me!