സ‍്‍ത്രീ സുരക്ഷയ്ക്ക് 'പിങ്ക് സാരഥി' വാഹനങ്ങളുമായി ഒരു നഗരം

By Web Team  |  First Published Feb 7, 2019, 2:34 PM IST

നഗരത്തിലെ വനിതായാത്രികരുടെ സുരക്ഷയ്ക്കായി ബെംഗളൂരു മെട്രോ പോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ( ബി.എം.ടി.സി.) 'പിങ്ക് സാരഥി' വാഹനങ്ങള്‍ വരുന്നു. 


ബെംഗളൂരു: നഗരത്തിലെ വനിതായാത്രികരുടെ സുരക്ഷയ്ക്കായി ബെംഗളൂരു മെട്രോ പോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ( ബി.എം.ടി.സി.) 'പിങ്ക് സാരഥി' വാഹനങ്ങള്‍ വരുന്നു. നിര്‍ഭയ പദ്ധതിയിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങുന്നത്.  ആദ്യഘട്ടത്തില്‍ 25 -ഓളം ജീപ്പുകളാണ് പിങ്ക് സാരഥി പദ്ധതിയില്‍ നിരത്തിലിറക്കുക. രണ്ടാഴ്ചയ്ക്കുള്ളില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാനാണ് ബി.എം.ടി.സി. യുടെ നീക്കം. 

പുതിയ സംവിധാനത്തിനൊപ്പം നാലക്ക ടോള്‍ഫ്രീ നമ്പറും നിലവില്‍ വരും. വനിതായാത്രക്കാര്‍ക്ക് ബി.എം.ടി.സി. ബസ് യാത്രയ്ക്കിടെ അസൗകര്യങ്ങള്‍ അനുവഭവപ്പെടുകയാണെങ്കില്‍ പിങ്ക് സാരഥിയുടെ ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. ഇതോടെ പിങ്ക് സാരഥി വാഹനം ബസിനടുത്തെത്തി പ്രശ്‍ന പരിഹാരമുണ്ടാക്കും. ആവശ്യമെങ്കില്‍ പോലീസിന്റെ സഹായവും തേടും. 

Latest Videos

സ്ത്രീകളുടെ സുരക്ഷയ്ക്കാന് പ്രാഥമിക പരിഗണനയെങ്കിലും സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്ന ഡ്രൈവര്‍മാര്‍ക്കെതിരെയും ശരിയായ രീതിയില്‍ വാതില്‍ അടയ്ക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടിയെടുക്കാനും പിങ്ക് സാരഥികള്‍ക്ക് അധികാരമുണ്ടാകും. 
 

click me!