വേഗതയില്‍ ലംബോര്‍ഗിനിയെ കടത്തിവെട്ടി ഒരു എസ്‍യുവി

By Web Team  |  First Published Feb 18, 2019, 6:46 PM IST

ലോകത്തെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷന്‍ എസ്.യു.വിയെന്ന പേര് സ്വന്തമാക്കി ബെന്റ്‌ലി ബെന്റയ്ഗ സ്പീഡ്. മണിക്കൂറില്‍ 306 കിലോമീറ്റര്‍ വേഗതയിലാണ് ബെന്റയ്ഗ കുതിക്കുക. 


ലോകത്തെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷന്‍ എസ്.യു.വിയെന്ന പേര് സ്വന്തമാക്കി ബെന്റ്‌ലി ബെന്റയ്ഗ സ്പീഡ്. മണിക്കൂറില്‍ 306 കിലോമീറ്റര്‍ വേഗതയിലാണ് ബെന്റയ്ഗ കുതിക്കുക. ലംബോർഗിനിയുടെ എസ്‌യുവി ഉറൂസിനെ തോൽപ്പിച്ചാണ് ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‌യുവി എന്ന ഖ്യാതി ബെന്റ്ലി ബെന്റെയ്ഗ സ്വന്തമാക്കിയത്. ഉറൂസിനെക്കാൾ‌ 1 കിലോമീറ്റർ അധികം വേഗം ബെന്റെയ്ഗയ്ക്കുണ്ടെന്നാണ് ബെന്റ്ലി അവകാശപ്പെടുന്നത്.  2019 മാര്‍ച്ചില്‍ നടക്കുന്ന ജനീവ മോട്ടോര്‍ ഷോയിലാണ് വാഹനം അവതരിക്കുക. 

ലംബോർഗിനി ഉറൂസിന്റെ ഉയർന്ന വേഗം 305 കിലോമീറ്ററാണ്. ബെന്റ്ലിയുടേത് 306 കിലോമീറ്ററും.  635 ബിഎച്ച്പി പവറും 900 എന്‍എം ടോര്‍ക്കുമേകുന്ന 6.0 ലിറ്റര്‍ W12 ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് ബെന്റ്ലിക്ക് കരുത്തു പകരുന്നത്. റഗുലര്‍ ബെന്റയ്ഗയെക്കാള്‍ 27 ബിഎച്ച്പി കരുത്ത് അധികമാണിത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 3.9 സെക്കന്‍ഡില്‍ ബെന്റയ്ഗ സ്പീഡ് പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത്തിലെത്തും. അതേസമയം ലംബോര്‍ഗിനി ഉറൂസിന് ഈ വേഗത കൈവരിക്കാന്‍ കേവലം 3.6 സെക്കന്‍ഡുകള്‍ മതി. 

Latest Videos

undefined

ബെന്റ്ലിയുടെ ആദ്യ എസ്‍‌യുവിയാണ് ബെന്റെയ്ഗ. രണ്ടു എൻജിൻ വകഭേദങ്ങളിലാണ് ബെന്റെയ്ഗ വിപണിയിലുള്ളത്. 6 ലീറ്റർ 12 സിലിണ്ടർ  വകഭേദം കൂടാതെ 4 ലീറ്റർ വി8 ട്വിൻ ടർബോ ചാർജിഡ് എൻജിൻ വകഭേദവും വിപണിയിലുണ്ട്. 4 ലീറ്റർ എൻജിന്‍ 542 ബിഎച്ച്പി 770 എൻഎം ടോർക്കും സൃഷ്‍ടിക്കും. 

ടിന്റഡ് ഹെഡ്‌ലാമ്പ്, ഡാര്‍ക്ക് ടിന്റ് റേഡിയേറ്റര്‍ ഗ്രില്‍, ബോഡി കളേര്‍ഡ് സൈഡ് സ്‌കേര്‍ട്ട്‌സ്, 22 ഇഞ്ച് അലോയി വീല്‍, ടെയില്‍ഗേറ്റ് സ്‌പോയിലര്‍ തുടങ്ങിയവയാണ് രൂപത്തില്‍ റഗുലര്‍ പതിപ്പില്‍നിന്ന്‌ ബെന്റയ്ഗ സ്പീഡിന്റെ പ്രധാന മാറ്റങ്ങള്‍. സ്പീഡ് സിഗ്നേച്ചര്‍ ബാഡ്ജിങും ഉള്‍വശത്ത് നല്‍കിയിട്ടുണ്ട്. സസ്‌പെന്‍ഷന്‍ സംവിധാനത്തിലും എക്‌സ്‌ഹോസ്റ്റ് ശബ്ദത്തിലും പുതിയ ബെന്റയ്ഗയില്‍ മാറ്റമുണ്ടാകും. ഏകദേശം 4 കോടി രൂപമുതൽ 5.5 കോടി രൂപ വരെയാവും വാഹനത്തിന്‍റെ ഇന്ത്യൻ വില.

click me!