ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ഓഡി തങ്ങളുടെ ആദ്യത്തെ ഇലക് ട്രോണിക് വാഹനം അവതരിപ്പിച്ചു. ഇ-ട്രോണ്‍ എന്ന ഈ എസ്‌യുവി സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന 2018 ഓഡി ഗ്ലോബല്‍ സമ്മിറ്റിലാണ് അരങ്ങിലെത്തിയത്. 79,000 യൂറോയാണ് ഇ-ട്രോണിന്റെ വില. വാഹനത്തിന്റെ ആദ്യ വില്‍പ്പന ഈ വര്‍ഷം അവസാനം യൂറോപ്പില്‍ ആരംഭിക്കും.

ആക്ടീവ് ഫ്‌ളാപ്പ്‌സോടുകൂടിയ ഒക്ടഗണല്‍ ഗ്രില്‍ ഇ-ട്രോണിനെ വ്യത്യസ്തമാക്കും. 95kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഇ-ട്രോണിന്റെ ശക്തി സ്രോതസ്. മുന്നിലുള്ള 125 kW മോട്ടോറും പിന്നിലുള്ള 140 kW മോട്ടോറുകൂടി ചേര്‍ന്ന് 355 ബിഎച്ച്പി പവറും 561 എന്‍എം ടോര്‍ക്കുമേകും. അതേസമയം ബൂസ്റ്റ് മോഡില്‍ 408 ബിഎച്ച്പി പവറും ലഭിക്കും.
undefined
ഒറ്റ ചാര്‍ജില്‍ ഏകദ്ദേശം 400കി.മി ഓടുവാന്‍ സാധിക്കും എന്നതാണ് ഇതിന്റെ സവിശേഷത. മണിക്കൂറില്‍ 200 kmph വേഗതയില്‍ കുതിക്കാന്‍ ഇ ട്രോണിനു കഴിയും. ഓഡിയുടെ തനതായ ശൈലി ഇലക്ട്രിക്ക് പതിപ്പിലും നല്‍കിയിട്ടുണ്ട്. അഞ്ച് പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന സീറ്റിംഗ് കപ്പാസിറ്റിയും 660 ലിറ്റര്‍ ലഗ്ഗേജ് കപ്പാസിറ്റിയും കമ്പനി നല്‍കിയിട്ടുണ്ട്.
6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം. ബുസ്റ്റ് മോഡില്‍ ഈ വേഗത്തിലെത്താന്‍ 5.7 സെക്കന്‍ഡ് മതി. ഫോക്‌സ്‌വാഗണ്‍ വിഷന്‍ ഇ-കണ്‍സെപ്റ്റിന് സമാനമായി ഇ-ട്രോണിനും കണ്ണാടികളില്ല. ചുറ്റുമുളളതെല്ലാം ക്യാമറകള്‍ അകത്തളത്തെ സ്‌ക്രീനില്‍ ദൃശ്യമാക്കും. എന്നാല്‍ യൂറോപ്യന്‍ വിപണിയില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകു. ഇന്ത്യയിലെത്തുമ്പോള്‍ പരമ്പരാഗത കണ്ണാടി തന്നെ തുടരും.
2019 അവസാനത്തോടെ ഇന്ത്യയിലും ഇ - ട്രോണ്‍ എത്തും. ഏകദേശം 66.92 ലക്ഷം രൂപ മുതലായിരിക്കും ഇന്ത്യയില്‍ വാഹനത്തിന്റെ പ്രാരംഭവില.