ഇട്രോണ്‍ ജിടി കണ്‍സെപ്റ്റുമായി ഔഡി

By Web Team  |  First Published Dec 1, 2018, 10:07 PM IST

ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡിയുടെ ഇലക്ട്രിക് കരുത്തിലോടുന്ന ഇട്രോണ്‍ ജിടി കണ്‍സെപ്റ്റിനെ അവതരിപ്പിച്ചു. ലോസ് ആഞ്ചല്‍സ് ഓട്ടോ ഷോയിലാണ് അവതരണം.


ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡിയുടെ ഇലക്ട്രിക് കരുത്തിലോടുന്ന ഇട്രോണ്‍ ജിടി കണ്‍സെപ്റ്റിനെ അവതരിപ്പിച്ചു. ലോസ് ആഞ്ചല്‍സ് ഓട്ടോ ഷോയിലാണ് അവതരണം. ഇട്രോണ്‍ എസ്‍യുവി, ഇട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് എന്നിവക്ക് ശേഷമെത്തുന്ന ഔഡിയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലാണ് ഇട്രോണ്‍ ജിടി. പോര്‍ഷെയുമായി സഹകരിച്ചാണ് ഇട്രോണ്‍ ജിടി കണ്‍സെപ്റ്റ് നിര്‍മ്മാണം.

90 kWh ബാറ്ററിയാണ് ഇട്രോണ്‍ ജിടിയുടെ ഹൃദയം. ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 4960 എംഎം നീളവും 1960 എംഎം വീതിയും 1380 എംഎം ഉയരവും 2900 എംഎം വീല്‍ബേസുമുണ്ട് ഇട്രോണ്‍ ജിടിക്ക്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ മോഡലല്‍ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

Latest Videos

click me!