കൂടുതല്‍ കരുത്തില്‍ ഫോര്‍ഡ് എക്‌സ്‌പ്ലോറര്‍ വരുന്നു

By Web Team  |  First Published Jan 13, 2019, 5:15 PM IST

പുതുതലമുറ ഫോര്‍ഡ് എക്‌സ്‌പ്ലോറര്‍ എസ്‍യുവിയുടെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. അമേരിക്കയില്‍ ജനുവരി 14 മുതല്‍ ആരംഭിക്കുന്ന ഡിട്രോയിഡ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കാനിരിക്കുന്ന വാഹനത്തിന്‍റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
 


പുതുതലമുറ ഫോര്‍ഡ് എക്‌സ്‌പ്ലോറര്‍ എസ്‍യുവിയുടെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. അമേരിക്കയില്‍ ജനുവരി 14 മുതല്‍ ആരംഭിക്കുന്ന ഡിട്രോയിഡ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കാനിരിക്കുന്ന വാഹനത്തിന്‍റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

1990 മുതല്‍ അമേരിക്കന്‍ നിരത്തിലെ ജനപ്രിയ വാഹനമാണ് എക്‌സ്‌പ്ലോറര്‍. കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ ഓടിയ അഞ്ചാം തലമുറ എക്‌സ്‌പ്ലോററില്‍ നിന്ന് നിരവധി മാറ്റങ്ങളുണ്ട് ആറാംതലമുറ എക്‌സ്‌പ്ലോററിനെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Videos

undefined

മുന്‍മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ കരുത്തും സ്ഥലസൗകര്യവുമുണ്ടാകും പുത്തന്‍ വാഹനത്തിന്. XLT ലിമിറ്റഡ്, ലിമിറ്റഡ് ഹൈബ്രിഡ്, ST, പ്ലാറ്റിനം എന്നീ നാല് വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. 

ഇന്റലിജെന്റ് അഡാപ്റ്റീവ് ക്രൂയ്‌സ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, ക്രോസ് ട്രാഫിക് അലേര്‍ട്ടോടുകൂടിയ ബ്ലൈന്റ് സ്‌പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, റിയര്‍വ്യൂ ക്യാമറ, ലൈന്‍ കീപ്പിങ് സിസ്റ്റം, കാല്‍നടയാത്രക്കാരെ തിരിച്ചറിഞ്ഞ് ബ്രേക്ക് നല്‍കല്‍, ഫോര്‍വേര്‍ഡ് കൊളിഷന്‍ വാണിങ് തുടങ്ങിയ നിരവധി സുരക്ഷാ സന്നാഹങ്ങള്‍ പുതിയ എക്‌സ്‌പ്ലോററിലുണ്ട്. 

ഫോര്‍ വീല്‍ ഡ്രൈവില്‍ പുതിയ ടെറൈന്‍ മാനേജ്‌മെന്റ് സംവിധാനം വാഹനത്തിലുണ്ടാകും. 350 ബിഎച്ച്പി പവര്‍ നല്‍കുന്ന 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എക്കോബൂസ്റ്റ് വി6 പെട്രോള്‍, 300 ബിഎച്ച്പി കരുത്തേകുന്ന 2.3 ലിറ്റര്‍ എക്കോബൂസ്റ്റ് പെട്രോള്‍ എന്നീ രണ്ട് എന്‍ജിനുകളാണ് വാഹനത്തിന്‍റെ ഹൃദയം. 10 സ്പീഡാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 

click me!