തമിഴ് നടന്‍ അജിത്തിന്‍റെ വാഹനശേഖരത്തിലെ ഡ്രോണ്‍ ടാക്‌സി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തമിഴ്‌നാട്ടില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലാണ് അജിത്തിന്‍റെ ഡ്രോണ്‍ ടാക്സി ശ്രദ്ധേയമായത്.
തമിഴ് നടന്‍ അജിത്തിന്‍റെ വാഹനശേഖരത്തിലെ ഡ്രോണ്‍ ടാക്‌സി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തമിഴ്‌നാട്ടില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലാണ് അജിത്തിന്‍റെ ഡ്രോണ്‍ ടാക്സി ശ്രദ്ധേയമായത്.
ഒന്നര വര്‍ഷമെടുത്താണ് പ്രോട്ടോടൈപ്പ് ഡിസൈനിലുള്ള ഈ വാഹനത്തിന്റെ ഡിസൈനിങ്ങിനും നിര്‍മാണവും പൂര്‍ത്തിയാക്കിയത്. അണ്ണാ സര്‍വകലാശാലയുടെ എം ഐ ടി കാമ്പസിലാണ് വാഹനം നിര്‍മ്മിച്ചത്.
ഒരാള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ഈ ഡ്രോണിന് രണ്ട് സുരക്ഷാ വാതിലുകളുണ്ട്. മുക്കാല്‍ മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ കഴിയുന്ന ഡ്രോണിന് 90 കിലോ ഭാരം വഹിക്കാനും സാധിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഈ വിഭാഗത്തിലുള്ള ഡ്രോണ്‍ അവതരിപ്പിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കുകളില്‍ ഡ്രോണ്‍ ടാക്‌സി ഉപകാരപ്രദമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
അജിത്തിന്റെ വാഹനക്കമ്പം വളരെ പ്രസിദ്ധമാണ്. സൂപ്പര്‍ കാറുകളുടെയും സ്‌പോര്‍ട്‌സ് ബൈക്കുകളുടെയും ശേഖരം തന്നെയുണ്ട് അദ്ദേഹത്തിന്.