വോള്‍വോയെപ്പോലെയോ പുത്തന്‍ വാഗണ്‍ ആര്‍? ടീസര്‍ പുറത്ത്!

By Web Team  |  First Published Jan 13, 2019, 11:05 AM IST

ജനപ്രിയവാഹനം വാഗണ്‍ ആറിന്റെ പുതിയ പതിപ്പുമായി മാരുതി സുസുക്കി എത്തുന്നുവെന്നത് കഴിഞ്ഞ കുറച്ചുനാളുകളായി വാഹനലോകത്തെ സജീവ ചര്‍ച്ചാവിഷയമാണ്. ഈ ജനുവരി 23ന് നിരത്തിലെത്തുന്ന പുതുതലമുറ വാഗണ്‍ ആറിന്‍റെ ആദ്യ ടീസര്‍ ചിത്രം കഴിഞ്ഞദിവസം മാരുതി സുസുക്കി പുറത്തുവിട്ടു. 'ബിഗ് ന്യൂ വാഗണ്‍ ആര്‍' എന്ന ടാഗ് ലൈനോടെ വാഹനത്തിന്റെ പിന്‍ഭാഗം ദൃശ്യമാകുന്നതാണ് ടീസര്‍. 


ജനപ്രിയവാഹനം വാഗണ്‍ ആറിന്റെ പുതിയ പതിപ്പുമായി മാരുതി സുസുക്കി എത്തുന്നുവെന്നത് കഴിഞ്ഞ കുറച്ചുനാളുകളായി വാഹനലോകത്തെ സജീവ ചര്‍ച്ചാവിഷയമാണ്. ഈ ജനുവരി 23ന് നിരത്തിലെത്തുന്ന പുതുതലമുറ വാഗണ്‍ ആറിന്‍റെ ആദ്യ ടീസര്‍ ചിത്രം കഴിഞ്ഞദിവസം മാരുതി സുസുക്കി പുറത്തുവിട്ടു. 'ബിഗ് ന്യൂ വാഗണ്‍ ആര്‍' എന്ന ടാഗ് ലൈനോടെ വാഹനത്തിന്റെ പിന്‍ഭാഗം ദൃശ്യമാകുന്നതാണ് ടീസര്‍. 

നേരത്തെ പുറത്തുവന്ന സ്‌പൈ ചിത്രങ്ങള്‍ പ്രകാരം മുന്‍തലമുറ മോഡലില്‍ നിന്ന് ഏറെ മാറ്റത്തോടെയാണ് 2019 വാഗണ്‍ ആര്‍ എത്തുന്നത്. ഇപ്പോള്‍ പുറത്തുവന്ന ടീസര്‍ അനുസരിച്ച് വോള്‍വോ കാറുകളിലേതിന് സമാനമാണ് പുത്തന്‍ വാഗണ്‍ ആറിലെ ടെയില്‍ ലാമ്പ്.  ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള വലിയ ഗ്രില്‍ വാഹനത്തിന്‍റെ പഴയ മുഖഛായ തന്നെ മാറ്റുന്നു. 

Latest Videos

undefined

ടോള്‍-ബോയ് ബോഡിയില്‍ ബോക്‌സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ആറില്‍ നല്‍കിയിരിക്കുന്നത്. നിരവധി പുതുമകളുള്ളതാണ് വാഹനത്തിന്‍റെ അകത്തളം. രൂപം മാറിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, വലിപ്പം കുറഞ്ഞ ഗിയര്‍ ലിവര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന മാറ്റങ്ങള്‍. ഇന്റീരിയറിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്. 

പുതുതായി ഡിസൈന്‍ ചെയ്ത ബമ്പറുകളാണ് മുന്നിലും പിന്നിലും നല്‍കിയിട്ടുള്ളത്. വീല്‍  ആര്‍ച്ചും കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്.  പുതിയ ആകൃതിയിലുള്ള ഹെഡ് ലൈറ്റും വീതിയുള്ള ഇന്‍ഡിക്കേറ്ററുകളും മുന്‍വശത്തെ വേറിട്ടതാക്കുന്നു. സി-പില്ലറില്‍ നല്‍കിയിരിക്കുന്ന ബ്ലാക്ക് ഇന്‍സേര്‍ട്ടാണ് വശങ്ങളിലെ പ്രധാന ആകര്‍ഷണം. റൂഫ് വരെ നീളുന്ന ടെയ്ല്‍ലാമ്പും ഹാച്ച്‌ഡോറില്‍ വീതിയുള്ള ക്രോമിയം സ്ട്രിപ്പും റിഫ്‌ലക്ടര്‍ നല്‍കിയിട്ടുള്ള ഉയര്‍ന്ന ബമ്പറുമാണ് പിന്നിലെ പ്രത്യേകത.

പഴയ വാഗണ്‍ ആറിനെക്കാള്‍ നീളവും വീതിയും ഉയരവും കൂടുതലുണ്ട് പുതിയ വാഹനത്തിന്. 3655 എംഎം നീളവും 1620 എംഎം വീതിയും 1675 എംഎം ഉയരവും 2435 എംഎം വീല്‍ബേസുമുണ്ട് പുതിയ വാഗണ്‍ ആറിന്. മുന്‍മോഡലിനെക്കാള്‍ ഭാരം 65 കിലോഗ്രാം കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സുരക്ഷയ്ക്കായി രണ്ട് എയര്‍ബാഗും എബിഎസ് സംവിധാനവും അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ഒരുക്കുന്നുണ്ട്. 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിന്‍ തന്നെയാവും പുതിയ വാഗണ്‍ആറിന്‍റെയും ഹൃദയം. ഈ എന്‍ജിന്‍  67  ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും എഎംടിയിലും വാഗണ്‍ആര്‍ എത്തും. 83 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ എന്‍ജിനും വാഹനത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  എല്‍പിജി, സിഎന്‍ജി വകഭേദങ്ങളും വാഗണ്‍ ആറിനുണ്ടാകും.

2017 സെപ്തംബറില്‍ വാഗണ്‍ ആറിന്‍റെ വില്‍പ്പന 20 ലക്ഷം പിന്നിട്ടിരുന്നു. ഇന്ത്യയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ കാര്‍ മോഡലാണ് വാഗണ്‍ ആര്‍. മാരുതിയുടെ തന്നെ ഓംനി, 800, അള്‍ട്ടോ തുടങ്ങിയവയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 1999ലാണ് മാരുതി സുസുക്കി ടോള്‍ ബോയി വിഭാഗത്തില്‍ വാഗണ്‍ ആറിനെ നിരത്തിലിറക്കുന്നത്. 

click me!