ടാറ്റാ മോട്ടോഴ്‌സിന്റെ പുതു തലമുറ സെഡാനായ ടിഗോറിന്‍റെ പുതിയ പതിപ്പ് വിപണിയിലെത്തി
മുംബൈ: രാജ്യത്തെ ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ടാറ്റാ മോട്ടോഴ്‌സിന്റെ പുതു തലമുറ സെഡാനായ ടിഗോറിന്‍റെ പുതിയ പതിപ്പ് വിപണിയിലെത്തി. മനോഹരമായ ഇന്‍റീരിയര്‍, എക്സ്സ്റ്റീരിയര്‍ സഹിതം ആണ് പുതിയ കാര്‍ എത്തിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ വാഹനം വിപണിയിലെത്തും. 5. 20 ലക്ഷം മുതല്‍ 6.65 ലക്ഷം വരെയാണ് പെട്രോള്‍ മോഡലുകളുടെ വില. ഡീസല്‍ വേരിയന്‍റിനു 6.90 ലക്ഷം മുതല്‍ 7.38 ലക്ഷം വരേയും. XE, XM, XZ, XZA, XZ+ എന്നീ അഞ്ച് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്.
1.2 ലിറ്റര്‍ റിവോട്രോണ്‍ എഞ്ചിന്‍ ആണ് പെട്രോള്‍ പതിപ്പിന്‍റെ ഹൃദയം. ഡീസല്‍ പതിപ്പിന് കരുത്ത് പകരുന്നത് 1.05 ലിറ്റര്‍ റിവോ ടോര്‍ക് എന്‍ജിനാണ്. ഉയര്‍ന്ന പെര്‍ഫോമന്‍സ് വാഹനത്തിനു നല്‍കാന്‍ ശേഷി ഉള്ളതാണ് ഈ എന്‍ജിനുകള്‍. വാഹനത്തിന്റെ വൈബ്രേഷന്‍ കുറക്കാന്‍ ഉള്ള സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മള്‍ട്ടി ഡ്രൈവ് മോഡ് സൗകര്യപ്രദമായ യാത്ര പ്രദാനം ചെയ്യുന്നു.
undefined
പ്രീമിയം ലുക്കും ആകര്‍ഷകമായ ഡിസൈനും ഉള്ള വാഹനങ്ങള്‍ തേടുന്ന ഉപഭോക്താക്കള്‍ക്ക് ഏറെ അനുയോജ്യമാണ് സെഡാന്‍ സെഗ്മെന്റ് എന്ന് ടാറ്റ മോട്ടോഴ്സ് എം ഡിയും സി ഇ ഒ യും ആയ ഗുവാന്‍ഡര്‍ ബുഷേക് പറഞ്ഞു. പുതിയ ടിഗോര്‍ വിപണിയില്‍ എത്തിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം ഉണ്ടെന്നും മികച്ച സാങ്കേതിക വിദ്യയും ഗുണമേന്മയും ഒത്തിണങ്ങിയ വാഹനം ആണ് ടിഗോര്‍ എന്നും അദ്ദേഹം വ്യക്തമാക്കി.
ഒട്ടേറെ പ്രീമിയം പ്രത്യേകതകളോടെ ആണ് ടിഗോര്‍ എത്തിയിരിക്കുന്നത്. ഡ്യുവല്‍ പ്രൊജക്ടര്‍ ഹെഡ് ലാമ്പ് വാഹനത്തെ ഏറെ ആകര്‍ഷകമാക്കുന്നു. ഹെഡ്ലൈറ്റില്‍ ക്രോമിയം ഇന്‍സേര്‍ട്ടുകളും ഗ്രില്ലില്‍ പെയിന്റഡ് ഷെയ്ഡും ടെയില്‍ ലാമ്പില്‍ ക്ലീയര്‍ ലെന്‍സും ഉണ്ട്. ഡ്യുവല്‍ ടോണ്‍ ഉള്ള 15 ഇഞ്ച് അലോയ് വീല്‍ ആണ് വാഹനത്തില്‍ ഉള്ളത്. ഔട്ടര്‍ റിയര്‍വ്യൂ മിറര്‍ എല്‍ ഇ ഡി ലൈറ്റ് സഹിതം ആണ് ഒരുക്കിയിരിക്കുന്നത്
ഏറ്റവും മികച്ച ഡിസൈനില്‍ ആണ് ടിഗോറിന്റെ എക്സ്സ്റ്റീരിയര്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രീമിയം ബ്ലാക്ക്, ഗ്രേ ഇന്റീരിയര്‍ തീമാണ് വാഹനത്തിന്റെ ഉള്ളില്‍ ഉള്ളത് . ടൈറ്റാനിയം കളര്‍ ലെതര്‍ സീറ്റ്, പ്രീമിയം റൂഫ് ലൈനര്‍, കപ്പ് ഹോള്‍ഡറോടെ ഉള്ള ആംറെസ്‌റ് എന്നിവ വാഹനത്തിനു ലക്ഷ്വറി ലുക്ക് നല്‍കുന്നു
ഡ്രൈവര്‍മാരുടെ ഉയരത്തിനു അനുയോജ്യമായി സീറ്റിന്റെ ഉയരം ക്രമീകരിക്കാന്‍ സാധിക്കും. പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആയ താപ നിയന്ത്രിത സാങ്കേതിക വിദ്യ (FATC)ആണ് വാഹനത്തില്‍ ഉള്ളത്. 419 ലിറ്റര്‍ ആണ് ബൂട്ട് സ്‌പേസ്. ഹര്‍മന്‍ ടി എമ്മിന്റെ ആന്‍ഡ്രോയ്ഡ് ഓട്ടോ 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആണ് വാഹനത്തില്‍ ഉള്ളത്. മികച്ച ശബ്ദ അനുഭവത്തിനായി 4 സ്പീക്കറുകളും 4 ട്വീറ്ററുകളും ഉണ്ട്.
യാത്രക്കാരുടെ സുരക്ഷക്കും ടാറ്റ ടിഗോര്‍ ഏറെ പ്രാധാന്യം നല്‍കുന്നു. മികച്ച സ്റ്റീലില്‍ ആണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. കൊക്കൂണിന്റെ ഘടനയില്‍ ആണ് വാഹനത്തിന്റെ രൂപ ഘടന . രണ്ട് എയര്‍ ബാഗുകളും ആന്റി ബ്രേക്കിംഗ് സംവിധാനവും സുരക്ഷക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്ട്രോളും ഉണ്ട്