ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വകഭേദം ഇന്ത്യന്‍ വിപണിയിലെത്തി. പെട്രോള്‍ മോഡലിന് 28.99 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 31.49 ലക്ഷം രൂപയുമാണ് വാഹനത്തിന്‍റെ വിപണി വില.
ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വകഭേദം ഇന്ത്യന്‍ വിപണിയിലെത്തി. പെട്രോള്‍ മോഡലിന് 28.99 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 31.49 ലക്ഷം രൂപയുമാണ് വാഹനത്തിന്‍റെ വിപണി വില.
ഇരുണ്ട ഹെഡ്‌ലാമ്പുകളും ഫോഗ്‌ലാമ്പുകളും സെഡാനു കൂടുതല്‍ ഗൗരവ ഭാവം നല്‍കുന്നു. ബ്ലാക്/ഗ്രെയ് നിറങ്ങളിലുള്ള 17 ഇഞ്ച് അലോയ് വീലുകളാണ് സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈനിന്റെ മറ്റൊരു പ്രത്യേകത. വൈറ്റ്, ഗ്രെയ് നിറപതിപ്പുകള്‍ ഉപഭോക്താവിന് തെരഞ്ഞെടുക്കാം.
undefined
1.8 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളാണ് കാറിന്‍റെ ഹൃദയം. പെട്രോള്‍ എഞ്ചിന്‍ പരമാവധി 180 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് പെട്രോള്‍ മോഡലില്‍. 177 bhp കരുത്തും 350 Nm torque മുള്ള ഡീസല്‍ എഞ്ചിനില്‍ ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്മിഷന്‍.
ആറു എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, മുന്‍ പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പിന്‍ ക്യാമറ തുടങ്ങിയവയാണ് വാഹനത്തിന്‍റെ സുരക്ഷാ മുഖം.