അമിതവേഗം അപകടം ക്ഷണിച്ചുവരുത്തും. അതുകൊണ്ടുതന്നെ അമിതവേഗം ഇന്ത്യ ഉള്‍പ്പടെയുള്ള മിക്ക രാജ്യങ്ങളിലും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലൊക്കെ വേഗപരിധി ലംഘിച്ചാല്‍ പിഴശിക്ഷ ഉറപ്പാണ്. ഇതിനായി പ്രധാന റോഡുകളിലൊക്കെ ക്യാമറാനിരീക്ഷണമുണ്ട്. എന്നാല്‍ ലോകത്ത് ചില റോഡുകളിലൂടെ അമിതവേഗത്തില്‍ വാഹനം ഓടിക്കാം, അതും നിയമവിധേയമായി. അത്തരത്തില്‍ വേഗത്തില്‍ വാഹനം ഓടിക്കാന്‍ സാധിക്കുന്ന 12 റോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം...
1, ഓസ്‌ട്രേലിയയിലെ സ്റ്റുവര്‍ട്ട് ഹൈവേ-
ഈ റോഡിലൂടെ എത്ര വേഗത്തില്‍ വാഹനം ഓടിച്ചാലും നിയമം വിലക്കുമായി വരില്ല.
2, ജര്‍മ്മനിയിലെ ഓട്ടോബാന്‍സ് റൂറല്‍ സെക്ഷന്‍
ജര്‍മ്മനിയിലെ വേഗപരിധി ഒട്ടും ഇല്ലാത്ത അപൂര്‍വ്വം റോഡുകളിലൊന്നാണിത്. ഓട്ടോബാന്‍സിലെ ഗ്രാമീണമേഖലയിലൂടെ കടന്നുപോകുന്ന ഈ ഹൈവയിലൂടെ എത്ര വേഗതയില്‍വേണമെങ്കിലും വാഹനം ഓടിക്കാം.
3, ബോണെവില്ലെ സാള്‍ട് ഫ്ലാറ്റ്സ്-
അമേരിക്കയിലെ ടൂലെ കൗണ്ടിയിലാണ് വേഗപരിധിയില്ലാതെ വാഹനം ഓടിക്കാന്‍ സാധിക്കുന്ന ബോണെവില്ലെ സാള്‍ട് ഫ്ലാറ്റ്സ്.
4, ടെക്‌സാസ് സ്റ്റേറ്റ് ഹൈവേ 130-
പരമാവധി 137 കിലോമീറ്റര്‍ വേഗതയില്‍വരെ വാഹനം ഓടിക്കാന്‍ സാധിക്കുന്ന റോഡാണ് അമേരിക്കയിലെ ടെക്‌സാസ് സ്റ്റേറ്റ് ഹൈവേ 130
5, ബ്രിട്ടനിലെ സുല്‍ബി സ്ട്രെയ്‌റ്റ് ഹൈവേ-
ഗ്രാമീണ മേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിലൂടെ വാഹനം ഓടിക്കുന്നതിന് വേഗപരിധി ഒട്ടുമില്ല.
6, ഇറ്റലിയിലെ ഓട്ടോസ്‌ട്രാഡാസ്-
150 കിലോമീറ്റര്‍ വേഗതയില്‍വരെ വാഹനം ഓടിക്കാവുന്ന റോഡാണ് ഇറ്റലിയിലെ ഓട്ടോസ്‌ട്രാഡാസ് ഹൈവേ
7, യുഇഇയിലെ ഇ11
140 കിലോമീറ്റര്‍ വരെ വേഗതയില്‍ വാഹനം ഓടിക്കാവുന്ന റോഡാണ് യുഎഇയിലെ ഇ11
8, പോളണ്ട്-
പോളണ്ടിലെ റോഡുകളില്‍ 140 കിലോമീറ്റര്‍ വരെ വേഗതയില്‍ വാഹനം പറപ്പിക്കാം
9, സ്ലൊവാക്യ-
സ്ലൊവാക്യയിലെ ഹൈവേകളിലൂടെ 130 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിക്കാം.
10, മൊണ്ടാന ഇന്റര്‍സ്റ്റേറ്റ് ഹൈവേ-
മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ വാഹനമോടിക്കാന്‍ സാധിക്കുന്ന ഇന്റര്‍സ്റ്റേറ്റ് ഹൈവേയാണ് അമേരിക്കയിലെ മൊണ്ടാനയിലൂടെ കടന്നുപോകുന്നത്.
11, ഫ്രാന്‍സിലെ എ75 ഓട്ടോറൂട്ട്
മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ വാഹനമോടിക്കാന്‍ സാധിക്കുന്ന റോഡാണ് ഫ്രാന്‍സിലെ എ 75 ഓട്ടോറൂട്ട്
12, അരിസോണ സ്റ്റേറ്റ് റൂട്ട് 79
അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് റൂട്ട് 79 ഹൈവേയിലൂടെ വാഹനം 121 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടിക്കാനാകും.