ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു 2019 ല്‍ ഇന്ത്യയില്‍ പന്ത്രണ്ട് ലോഞ്ചുകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. ഏറ്റവും വലിയ എസ്‌യുവിയായ എക്‌സ്7 ജനുവരി 31 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

6 സീറ്റ്, 7 സീറ്റ് എന്നീ ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്. പുതു തലമുറ എക്‌സ്4 എസ്‌യുവി കൂപ്പെയും ഉടന്‍ ഇന്ത്യയിലെത്തും. തുടര്‍ന്ന് പെര്‍ഫോമന്‍സ് വേര്‍ഷനുകളായ ബിഎംഡബ്ല്യു എക്‌സ്4എം, എക്‌സ്3എം എന്നിവയും ഇന്ത്യയിലെത്തും. പുതു തലമുറ എക്‌സ്5 , 3 സീരീസ് (ജി20) സെഡാന്‍ തുടങ്ങിയവയും ഉടന്‍ ഇന്ത്യയിലെത്തും. ബിഎംഡബ്ല്യു ഇസഡ് 4 , പുതിയ 8 സീരീസ്, എക്‌സ്6, എക്‌സ്1, ഫ്ലാഗ്ഷിപ്പ് 7 സീരീസ് എന്നിവയുടെ പരിഷ്‌കരിച്ച പതിപ്പുകളും വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തിക്കും.