സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍

By Web Team  |  First Published Apr 14, 2019, 11:52 AM IST

 സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ
 


സ്വന്തമായൊരു കാര്‍ എന്ന സ്വപ്‍നം സാക്ഷാത്കരിക്കാന്‍ പലരും ആശ്രയിക്കുന്നത് സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളെയാവും. സാമ്പത്തികമായ പരിമിതികളില്‍ ഉഴലുന്ന സാധാരണക്കാരാവും ഇത്തരം ഉപയോഗിച്ച വാഹനങ്ങളെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിഭാഗവും.എന്നാല്‍ ഇങ്ങനെ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം പരിശോധിച്ചില്ലെങ്കില്‍ സാമ്പത്തിക നഷ്‍ടം തന്നെയാവും ഫലം. മാത്രമല്ല ചിലപ്പോള്‍ അപകടങ്ങള്‍ക്കും ഇത്തരം അശ്രദ്ധ കാരണമായേക്കാം. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ:

1. യൂസ്‍ഡ് കാര്‍ ആപ്ലിക്കേഷന്‍
കാര്‍ മോഡലിനെക്കുറിച്ചും വിലയെക്കുറിച്ചും അപഗ്രഥിച്ചു പഠിക്കുക. ഇതിന് യൂസ്‍ഡ് കാര്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം

Latest Videos

undefined

2. ഉടമസ്ഥാവകാശ രേഖകള്‍
നിരവധി  ഉടമസ്ഥരിലൂടെ കടന്നുവന്ന കാറുകള്‍ക്ക് മൂല്യം കുറയും. അതിനാല്‍ കാറിന്റെ ഉടമസ്ഥാവകാശ രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം

3. എക്സ്റ്റീരിയര്‍
കാഴ്ചയില്‍ ഭംഗിയേറിയതാണെങ്കില്‍ കാര്‍ നല്ലതാണെന്ന ചിന്താഗതി ഉപേക്ഷിക്കുക. മുന്‍കാല ഉടമസ്ഥന്‍ കാറിനെ എങ്ങനെ പരിപാലിച്ചു എന്നത് സൂക്ഷമ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കും.

4. സ്‍പീഡോ മീറ്റര്‍
വാങ്ങാന്‍ ഉദ്ദേശിക്കുന്ന വാഹനത്തിന്‍റെ സ്‍പീഡോ മീറ്റര്‍  വിശദമായി പരിശോധിക്കുക. സ്‍പീഡോ മീറ്ററിലെ കൃത്രിമത്വം കണ്ടുപിടിക്കാന്‍ ഒരു മെക്കാനിക്കിനെക്കൂടി ഒപ്പം കൂട്ടുക.

5. ഫീച്ചേഴ്‍സ്
സെന്‍ട്രല്‍ ലോക്ക്, പുഷ് സ്റ്റാര്‍ട്ട് ബട്ടന്‍, അലോയ് വീല്‍സ്, പാര്‍ക്കിംഗ് സെന്‍സെഴ്‍സ്, ഫോഗ് ലാമ്പ്‍സ്, ഡിആര്‍എല്‍എസ്, റിയര്‍ വൈപ്പര്‍, പവര്‍ വിന്‍ഡോ തുടങ്ങിയ ഫീച്ചറുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക

6. ടെക്നിക്കല്‍ ഇന്‍സ്‍പെക്ഷന്‍
വാഹനത്തിന്‍റെ അകം, പുറം അവസ്ഥകള്‍ വിശദമായി പരിശോധിക്കുക. വിശ്വസ്തനായ ഒരു മെക്കാനിക്കിനെ ഈ പരിശോധനയിലും ഒപ്പം കൂട്ടുക. വാഹനത്തിന്‍റെ വെളിച്ചം എത്താത്ത ഇടങ്ങളില്‍ ടോര്‍ച്ചടിച്ച് പരിശോധിക്കുക

7. വേരിയന്‍റ്
കാറിന്‍റെ പിന്‍ഭാഗത്ത് വലതുവശത്തായി വേരിയന്‍റ് രേഖപ്പെടുത്തിയിരിക്കും. ഇതില്‍ കൃത്രിമത്വം കാണിച്ചിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക. കബളിപ്പിക്കപ്പെടാതിരിക്കാന്‍ ഈ പരിശോധന സഹായകമാവും

8. ഫാന്‍ ബെല്‍റ്റുകള്‍
ഫാന്‍ ബെല്‍റ്റില്‍ പൊട്ടലുകളില്ലെന്നു ഉറപ്പുവരുത്തുക

9. ഓയിലുകള്‍
ബ്രേക്ക് ഫ്ലൂയിഡ്, റേഡിയേറ്റര്‍ കൂളന്‍റ്, എഞ്ചിന്‍ ഓയില്‍ ഉള്‍പ്പെടെ എല്ലാ ഓയിലുകളും പരിശോധിക്കുക. നിശ്ചിതമായ അളവില്‍ ഓയിലുകളോടെ തന്നെയാണ് വാഹനം ഓടിയിരുന്നതെന്ന് ഉറപ്പാക്കുക. ഓയില്‍ ടാങ്കുകളില്‍ ചെളിയുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ വാഹനത്തിന്‍റെ ആയുസ്സും കുറയും.  കൂടാതെ ലീക്കേജുകളും പരിശോധിക്കുക

10. ടയറുകള്‍
ടയറുകളില്‍ അവ നിര്‍മ്മിച്ച വര്‍ഷവും ബാച്ച് നമ്പറും രേഖപ്പെടുത്തിയിരിക്കും. അത് നിര്‍ബന്ധമായും പരിശോധിച്ച് കാലപ്പഴക്കം നിര്‍ണ്ണയിക്കുക

11. മെറ്റാലിക്ക് കളര്‍
മെറ്റാലിക്ക് നിറങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കുക

12.  സര്‍വ്വീസ് ഹിസ്റ്ററി റിപ്പോര്‍ട്ട്
വാഹനത്തിന്‍റെ സര്‍വ്വീസ് ഹിസ്റ്ററി വിശദമായി പരിശോധിച്ച് പ്രശ്നങ്ങളെക്കുറിച്ച് അറിയാന്‍ ശ്രമിക്കുക

13. ഡ്രൈവര്‍ സീറ്റ്
 ഡ്രൈവര്‍ സീറ്റിലിരുന്ന ശേഷം അവിടെയുള്ള എല്ലാ സാങ്കേതികവിദ്യകളും വിശദമായ പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക. സ്റ്റിയറിംഗ് വീല്‍, എ സി, മ്യൂസിക്ക് സിസ്റ്റം, ഹോണ്‍, ലൈറ്റ്സ് തുടങ്ങിയവയുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കേണ്ടത് ഈ ഘട്ടത്തിലാണ്

14 സീറ്റ് കണ്ടീഷന്‍
സീറ്റുകളുടെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനങ്ങള്‍ സുഗമാമാണോ എന്ന് പരിശോധിക്കുക

വിശദമായ ടെസ്റ്റ് റണ്‍ നടത്തിയ ശേഷം മാത്രം യൂസ്‍ഡ് കാറുകള്‍ സ്വന്തമാക്കുക. എങ്കില്‍ കബളപ്പിക്കലുകളില്‍ നിന്നും അപകടങ്ങളില്‍ നിന്നുമൊക്കെ ഒരുപരിധി വരെ രക്ഷപ്പെടാം.

click me!