മഴക്കാലം വാഹനങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണ്ട കാലമാണ്. എഞ്ചിനില്‍ വെള്ളം കയറുന്നതാണ് മിക്ക വാഹനങ്ങളുടെയും പ്രശ്‍നം
പ്രളയകാലത്തിന്‍റെ ഭീതിയില്‍ നിന്നും മലയാളികള്‍ ഇതുവരെ മോചിതരായിട്ടില്ല. അപ്പോഴേക്കും പുതിയ മഴക്കാലം തുടങ്ങിക്കഴിഞ്ഞു. ഉരുള്‍പൊട്ടലും നദികളുടെ വഴിമാറിയൊഴുക്കലുമൊക്കെ എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം. മഴക്കാലം വാഹനങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണ്ട കാലമാണ്. എഞ്ചിനില്‍ വെള്ളം കയറുന്നതാണ് മിക്ക വാഹനങ്ങളുടെയും പ്രശ്നം. വാഹനത്തിൽ വെള്ളം കയറിയാല്‍ എന്തു ചെയ്യണമെന്ന് പലര്‍ക്കും വലിയ പിടിയുണ്ടാകില്ല. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വെള്ളം മൂലമുണ്ടാകുന്ന തകരാറുകളില്‍ നിന്നും വാഹനത്തെ ഒരു പരിധിവരെ സംരക്ഷിക്കാം.
1. വെള്ളക്കെട്ട് കടക്കരുത്
മുന്നിലുള്ള വെള്ളക്കെട്ട് മറ്റു വാഹനങ്ങൾ കടക്കുന്നതു കണ്ട് നിങ്ങളും ശ്രമിക്കരുത്. കാരണം ഓരോ വാഹനത്തിലെയും ഫിൽറ്ററും സ്‌നോർക്കലുമൊക്കെ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായിട്ടാണ്. ഇതിലൂടെ വെള്ളം അകത്തു കടന്നേക്കാം.
undefined
2. വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്
വെള്ളക്കെട്ടില്‍ ഓഫായിക്കിടക്കുന്ന വാഹനം പെട്ടെന്ന് വീണ്ടും സ്റ്റാർട്ട് ചെയ്യരുത്. സ്റ്റാര്‍ട്ട് ചെയ്യാതെ എത്രയും പെട്ടെന്ന് വെള്ളക്കെട്ടിൽനിന്നു വാഹനം നീക്കുക. അതുപോലെ ബാറ്ററി ടെർമിനലുകൾ എത്രയും പെട്ടെന്ന് മാറ്റി വർക്‌ഷോപ്പിലെത്തിക്കുക. ഇൻഷുറൻസ് കമ്പനിക്കാരെയും വിവരം അറിയിക്കുക.
3. നിരപ്പായ പ്രതലം
ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ളതാണ് വാഹനമെങ്കില്‍ നിരപ്പായ എന്തെങ്കിലും പ്രതലത്തിൽവച്ചുവേണം കെട്ടിവലിക്കാൻ. ഇത് സാധ്യമല്ലെങ്കിൽ മുൻ വീലുകൾ അല്ലെങ്കിൽ ഡ്രൈവിങ് വീലുകൾ ഗ്രൗണ്ടിൽനിന്നുയർത്തി വലിക്കണം.
4. എഞ്ചിന്‍ ഓയില്‍ മാറ്റുക
വെള്ളം കയറിയ വാഹനത്തിന്‍റെ എൻജിൻ ഓയിൽ മാറ്റണം. രണ്ടു മൂന്നു പ്രാവശ്യം എൻജിൻ ഓയില്‍ മാറ്റി എൻജിൻ വൃത്തിയാക്കണം.
5. എയർ ഇൻടേക്കുകള്‍
എയർഫിൽറ്റർ, ഓയിൽ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ എന്നിവ മാറ്റി പുതിയ ഘടിപ്പിക്കണം. ഒപ്പം എൻജിനിലേയ്ക്ക് വെള്ളം കയറാൻ സാധ്യതയുള്ള എല്ലാം എയർ ഭാഗങ്ങളും നന്നായി വൃത്തിയാക്കണം.
6. ടയര്‍ കറക്കുക
എഞ്ചിൻ ഓയിൽ നിറച്ചതിന് ശേഷം ജാക്കി വെച്ച് മുൻ വീലുകൾ ഉയർത്തുക. തുടര്‍ന്ന് ടയര്‍ കൈകൊണ്ട് കറക്കി ഓയിൽ എൻജിന്റെ എല്ലാ ഭാഗത്തും എത്തിക്കുക. പതിനഞ്ചു മിനിട്ടുവരെയെങ്കിലും ഇങ്ങനെ ചെയ്യുക. വീണ്ടും ഓയില്‍ മുഴുവൻ മാറ്റി വീണ്ടും നിറച്ച് ടയർ കറക്കിക്കൊടുക്കുക. ചുരുങ്ങിയത് മൂന്നു തവണയെങ്കിലും ഇത് ആവർത്തിക്കുക.
7. ഫ്യൂസുകൾ
ഇലക്ട്രിക്ക് ഘടകങ്ങള്‍ പരിശോധിക്കുക. ഫ്യൂസുകൾ മാറ്റി പുതിയവ സ്ഥാപിക്കുക.
8. ഓണാക്കിയിടുക
ഇനി എൻജിൻ സ്റ്റാർട്ട് ചെയ്യുക. തുടര്‍ന്ന് 2 മിനിട്ടെങ്കിലും എഞ്ചിന്‍ ഓൺ ആക്കിയിടുക. ഇനി വാഹനം ഓടിക്കാം.