യഥാർത്ഥത്തിൽ, ഒരു ഇലക്ട്രിക് വാഹനത്തിൻ്റെ റേഞ്ച് നിങ്ങൾ എത്ര വേഗതയിലാണ് ഇവി ഓടിക്കുന്നത് അല്ലെങ്കിൽ എത്ര സമയം കാറിൻ്റെ എയർ കണ്ടീഷണർ ഉപയോഗിക്കുന്നു തുടങ്ങിയവ ഉൾപ്പെടെ പല കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. അത്തരം പല കാര്യങ്ങളും അടക്കം ഇവിയുടെ റേഞ്ച് വർദ്ധിപ്പിക്കുന്നതിനുള്ള നുറുങ്ങുകൾ അറിയാം.
ഇലക്ട്രിക് ഫോർ വീലറിൻ്റെ റേഞ്ച് വർദ്ധിപ്പിക്കാൻ ചില എളുപ്പവഴികളുണ്ട്. അത് പിന്തുടരുന്നതിലൂടെ നിങ്ങളുടെ ഇലക്ട്രിക് വാഹനത്തിൻ്റെ റേഞ്ച് വർദ്ധിപ്പിക്കാൻ കഴിയും. ഇങ്ങനെ ചെയ്‍താൽ കമ്പനി അവകാശപ്പെടുന്ന റേഞ്ച് അനുസരിച്ച് നിങ്ങൾക്ക് വാഹനം ഓടിക്കാം. യഥാർത്ഥത്തിൽ, ഒരു ഇലക്ട്രിക് വാഹനത്തിൻ്റെ റേഞ്ച് നിങ്ങൾ എത്ര വേഗതയിലാണ് ഇവി ഓടിക്കുന്നത് അല്ലെങ്കിൽ എത്ര സമയം കാറിൻ്റെ എയർ കണ്ടീഷണർ ഉപയോഗിക്കുന്നു തുടങ്ങിയവ ഉൾപ്പെടെ പല കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. അത്തരം പല കാര്യങ്ങളും അടക്കം ഇവിയുടെ റേഞ്ച് വർദ്ധിപ്പിക്കുന്നതിനുള്ള നുറുങ്ങുകൾ അറിയാം.
വേഗത കുറഞ്ഞതും സ്ഥിരതയുള്ളതുമായ വേഗത നിലനിർത്തുക
ഉയർന്ന വേഗതയിൽ ഓടിക്കുമ്പോൾ ബാറ്ററി പെട്ടെന്ന് തീരും. സ്ഥിരമായും സാവധാനത്തിലും ഡ്രൈവ് ചെയ്യാൻ ശ്രമിക്കുക, അതുവഴി കാറിൻ്റെ റേഞ്ച് വർദ്ധിപ്പിക്കാൻ കഴിയും. എയർകണ്ടീഷണറുകളുടെയും ഹീറ്ററുകളുടെയും അമിത ഉപയോഗം ബാറ്ററിയെ ബാധിക്കും. അവ ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കുക.
undefined
ശരിയായ ടയർ മർദ്ദം നിലനിർത്തുക
ടയർ മർദ്ദം കൃത്യമായി നിലനിർത്തുന്നത് ഊർജ്ജ ഉപഭോഗം കുറയ്ക്കുകയും കാറിൻ്റെ റേഞ്ച് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ടയർ മർദ്ദം പതിവായി പരിശോധിക്കുക. മിക്ക ഇലക്ട്രിക് കാറുകളിലും ഒരു ഇക്കോ മോഡ് ഉണ്ട്, ഇത് ഊർജ്ജ ഉപഭോഗം കുറയ്ക്കുകയും ബാറ്ററി റേഞ്ച് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് സജീവമായി നിലനിർത്തുക.
അനാവശ്യ ലോഡ് കുറയ്ക്കുക
വാഹനത്തിൽ അനാവശ്യ ഭാരം സൂക്ഷിക്കരുത്. ഭാരം കുറഞ്ഞ കാർ ബാറ്ററി ഉപഭോഗം കുറയ്ക്കുകയും റേഞ്ച് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അത്യാവശ്യമല്ലാത്ത വസ്തുക്കൾ നീക്കം ചെയ്യുക. പെട്ടെന്നുള്ള ആക്സിലറേഷനും ബ്രേക്കിംഗും ബാറ്ററിയിലെ ചാർജ്ജിനെ വേഗത്തിൽ കളയുന്നു. സുഗമമായ ഡ്രൈവിംഗ് ശൈലി സ്വീകരിക്കുക.
റൂട്ട് ആസൂത്രണം ചെയ്യുക
ട്രാഫിക്ക് ജാമുകളും മോശം റോഡുകളും ഒഴിവാക്കാൻ നിങ്ങളുടെ റൂട്ട് മുൻകൂട്ടി ആസൂത്രണം ചെയ്യുക. സുഗമവും ഹ്രസ്വവുമായ വഴികൾ തിരഞ്ഞെടുക്കുക. റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യ ബ്രേക്ക് ചെയ്യുമ്പോൾ ബാറ്ററിയിലേക്ക് ഊർജ്ജം തിരികെ നൽകുന്നു. അതുവഴി റേഞ്ച് വർദ്ധിപ്പിക്കാൻ സാധിക്കുന്നു. കഴിയുന്നത്ര അത് ഉപയോഗിക്കുക.
ബാറ്ററി പരിപാലനം
ബാറ്ററി പതിവായി പരിശോധിക്കുകയും ശരിയായ സമയത്ത് സർവീസ് ചെയ്യുകയും ചെയ്യുക. ബാറ്ററി നന്നായി പരിപാലിക്കുന്നത് അതിൻ്റെ ശേഷിയും ആയുസ്സും വർദ്ധിപ്പിക്കുന്നു. എപ്പോഴും ബാറ്ററി 100 ശതമാനത്തിന് പകരം 80-90 ശതമാനം വരെ ചാർജ് ചെയ്യുക. അത് പൂർണ്ണമായും ഡിസ്ചാർജ് ചെയ്യുന്നത് ഒഴിവാക്കുക. ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.